സ്ത്രീവിരുദ്ധത മഹത്വവല്‍ക്കരിക്കുന്ന രംഗങ്ങള്‍ ആവിഷ്‌കാര സ്വാതന്ത്ര്യമായി കാണാനാവില്ല, തിരുത്താന്‍ ആവശ്യപ്പെടും: അപര്‍ണ ബാലമുരളി

സ്ത്രീവിരുദ്ധത മഹത്വവല്‍ക്കരിക്കുന്ന രംഗങ്ങള്‍ തന്റെ സിനിമയില്‍ ഉണ്ടായാല്‍ അവ തിരുത്താനാവശ്യപ്പെടുമെന്ന് അപര്‍ണ ബാലമുരളി. സ്ത്രീകളെ അധിക്ഷേപിക്കുന്ന രംഗങ്ങളെ ആവിഷ്‌കാര സ്വാതന്ത്ര്യമായി കാണാനാവില്ലെന്നും തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ വെച്ച് നടന്ന മുഖാമുഖം പരിപാടിയില്‍ അപര്‍ണ പറഞ്ഞു. കഥയുടെ ഭാഗമായി സിനിമയില്‍ സ്ത്രീവിരുദ്ധ രംഗങ്ങള്‍ ആവശ്യമായി വരാം....

‘ഇന്നും മമ്മൂട്ടിയേയും മോഹന്‍ലാലിനെയുമൊക്കെ അടുത്ത് കാണുമ്പോള്‍ എനിക്ക് അതിശയമാണ്’; ജയറാം

ജയറാം എന്ന നടനെ കുറിച്ച് ചിന്തിക്കുമ്പോള്‍ തന്നെ മലയാളികളുടെ മനസിലേക്ക് ഓടിയെത്തുക കുടുംബ ബന്ധങ്ങളുടെ കഥ പറഞ്ഞ അദ്ദേഹത്തിന്റെ കഥാപാത്രങ്ങളാണ്. അത്തരമൊരു കഥാപാത്രത്തെ ലോനപ്പന്റെ മാമ്മോദീസ എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിരിക്കുകയാണ് സംവിധായകന്‍ ലിയോ തദ്ദേവൂസ്. ചിത്രത്തില്‍ നാട്ടുമ്പുറത്ത് വാച്ചുകട നടത്തുന്ന സാധാരണക്കാരന്റെ വേഷത്തിലാണ്...

മമ്മൂക്കയെ വെച്ചൊരു സിനിമ ചെയ്യുക എന്നത് അദ്ദേഹത്തിന് കൊടുക്കുന്ന ആദരവാണ്, അര്‍ഹിക്കുന്ന ഒരു തിരക്കഥ കിട്ടിയാല്‍ അത് ചെയ്യും:...

നടന്‍, നിര്‍മ്മാതാവ്, സംവിധായകന്‍ പൃഥ്വിരാജ് സിനിമയുടെ എല്ലാം മേഖലകളിലേക്കും പടര്‍ന്നു പന്തലിക്കുന്നു. സോണി പിക്‌ച്ചേഴ്‌സിനൊപ്പം ചേര്‍ന്ന് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന നയന്‍ ഇന്ന് തിയേറ്ററുകളില്‍ എത്തി. ആദ്യ സംവിധാന സംരഭമായ മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ ഷൂട്ടിംഗ് പൂര്‍ത്തിയായി പ്രദര്‍ശനത്തിനായി ഒരുങ്ങുന്നു. മോഹന്‍ലാലിനെ നായനാക്കി പൃഥ്വി...

വിട്ടുവീഴ്ച്ചയ്‌ക്കൊന്നും തയ്യാറല്ല, സിനിമയിലെങ്കിലും പെട്രോള്‍ പമ്പില്‍ നിന്ന് പെട്രോളടിച്ചായാലും ജീവിക്കും: മഡോണ സെബാസ്റ്റിയന്‍

സിനിമാ രംഗത്തെ കാസ്റ്റിംഗ് കൗച്ച് പോലുള്ള പ്രവണതകളെക്കുറിച്ച് പ്രതികരിച്ച് നടി മഡോണ സെബാസ്റ്റിയന്‍. അത്തരത്തിലുള്ള മോശമായ അനുഭവം സിനിമയില്‍ നിന്ന് നേരിട്ടാലോ എന്ന അവതാരികയുടെ ചോദ്യത്തിന് താന്‍ സിനിമയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ഒരു പെണ്‍കുട്ടിയല്ലെന്നായിരുന്നു മഡോണയുടെ മറുപടി.

മലയാളത്തില്‍ വലിയ ബോംബ് പൊട്ടിക്കാനുള്ള എല്ലാ സന്നാഹങ്ങളുമായാണ് മധുരരാജ വരുന്നത്: സലിം കുമാര്‍

വളരെ വ്യത്യസ്തമായ തരത്തിലാണ് മധുരരാജ വരുന്നതെന്ന് വെളിപ്പെടുത്തി സലിം കുമാര്‍. ചിത്രത്തിലെ മമ്മൂക്കയുടെ ഗെറ്റപ്പ് പഴയതാണെങ്കിലും സാഹചര്യങ്ങളും നമ്പറുമൊക്കെ പുതിയതാണെന്ന് സലിം കുമാര്‍ പറഞ്ഞു. 'മലയാളത്തില്‍ വലിയ ബോംബ് പൊട്ടിക്കാനുള്ള എല്ലാ സന്നാഹങ്ങളുമായാണ് മധുര രാജ വരുന്നത്. മമ്മൂക്കയുടെ ഗെറ്റപ്പ് പഴയതാണെങ്കിലും, രാജയുടെ നമ്പറുകളും...

‘യാത്രയുടെ മലയാളം മാത്രം കാണാതെ തെലുങ്കു കൂടി കാണണം, കാരണം അത് ഞാനത്ര കഷ്ടപ്പെട്ട് ചെയ്തതാണ്’; കേരളത്തിലെ ആരാധകരോട്...

ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ.എസ്.ആറായി മമ്മൂട്ടി വേഷമിടുന്ന തെലുങ്ക് ചിത്രമാണ് യാത്ര. ഫെബ്രുവരി എട്ടിനാണ് ചിത്രം തിയേറ്ററുകളിലെത്തുക. യാത്രയുടെ മലയാളം മാത്രം കാണാതെ തെലുങ്ക് പതിപ്പ് കൂടി കാണണമെന്ന് കേരളത്തിലെ ആരാധകരോട് ആവശ്യപ്പെട്ടിരിക്കുകയാണ് മമ്മൂട്ടി. ചിത്രത്തിന്റെ മലയാളം ട്രെയിലര്‍ ലോഞ്ച് ചടങ്ങില്‍ സംസാരിക്കുമ്പോഴാണ് മമ്മൂട്ടി...

കഥാപാത്രത്തിന്റെ പേരിനൊപ്പം വിജയചരിത്രവും ആവര്‍ത്തിക്കുമെന്നാണ് വിശ്വാസം; കോടതി സമക്ഷം ബാലന്‍ വക്കീലിലും ‘അനുരാധ’യായി മംമ്ത

ഇത് മൂന്നാംവട്ടമാണ് അനുരാധ എന്നുപേരുള്ള കഥാപാത്രമായി നടി മംമ്ത മോഹന്‍ദാസ് വേഷമിടുന്നത്. രഞ്ജിത് ശങ്കറിന്റെ പാസഞ്ചറിലും ശ്യാമപ്രസാദിന്റെ അരികെയിലും അനുരാധയായി മംമ്ത തകര്‍ത്താടി. ഇപ്പോഴിതാ കോടതി സമക്ഷം ബാലന്‍ വക്കീലിലും അതേ പേരുള്ള കഥാപാത്രമായി മംമ്ത എത്തുന്നത് വലിയ അത്ഭുതമാണ് പ്രേക്ഷകരിലുണ്ടാക്കുന്നത്. പാസഞ്ചറിലും അരികെയിലും...

ഒന്നനങ്ങി ചെയ്യെടോ.. എത്ര നേരായെടോ എന്ന് ഫഹദിനോട് കുമ്പളങ്ങിയുടെ ക്യാമറാമാന്‍; ഷൈജുവിന്റെ കോംപ്ലിമെന്റ്‌സ് കിട്ടാന്‍ വലിയ പാടാണെന്ന് ഫഹദ്

കുമ്പളങ്ങി നൈറ്റ്സില്‍ ഫഹദിന്റെ വില്ലന്‍ അവതാരത്തിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. ഫെബ്രുവരി ഏഴിന് റിലീസ് ചെയ്യുന്ന ചിത്രത്തെപ്പറ്റിയുള്ള വിശേഷങ്ങള്‍ പങ്കു വെച്ച് അണിയറപ്രവര്‍ത്തകര്‍ ഒത്തു കൂടിയിരുന്നു. അക്കൂട്ടത്തില്‍ ചിത്രത്തിന്റെ ഛായാഗ്രഹകനുമായുണ്ടായ രസകരമായ ഒരനുഭവം പറയുകയാണ് ഫഹദ്. ചിത്രീകരണത്തിനിടെ ഒരു ഷോട്ട് ശരിയാകാതെ വന്ന സമയത്ത്...

മലയാള സിനിമയെ തകര്‍ക്കാനല്ല ഞങ്ങളുടെ ശ്രമം, കസബ വിവാദം ഡബ്യുസിസിയുടെ പിന്തുണയെ ബാധിച്ചു; തുറന്നുപറഞ്ഞ് ബീനാ പോള്‍

2017ല്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ പാനല്‍ ഡിസ്‌കഷ്ന് ശേഷമാണ് തങ്ങള്‍ക്കുണ്ടായ പിന്തുണ പെട്ടെന്ന് കുറഞ്ഞതെന്ന് എഡിറ്ററും ഡബ്ല്യൂസിസി അംഗവുമായ ബീനാ പോള്‍. അമ്മ, ഫെഫ്ക തുടങ്ങിയ സംഘടനകളുമായി ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഐഎഫ്എഫ്കെയില്‍ വച്ചുണ്ടായ വിവാദത്തിന് ശേഷം പെട്ടെന്ന് പിന്തുണ നഷ്ടമായെന്നും ബീന...

‘ബാധ്യതകളുള്ള കഥാപാത്രങ്ങള്‍ ചെയ്ത് കൂമ്പ് വാടിയിരിക്കുകയായിരുന്നു, അത് ഇത്തവണ മാറും ഷെയ്ന്‍ ഈ ചിത്രത്തില്‍ ചിരിക്കും’: ശ്യാം പുഷ്‌കരന്‍

പ്രായത്തിനേക്കാള്‍ പക്വതയും ബാധ്യതയും മാത്രമുള്ള കഥാപാത്രങ്ങള്‍ ചെയ്ത് കൂമ്പ് വാടിപ്പോയ ഷെയിന്‍ നിഗം ചിരിച്ച് കൊണ്ട് അഭിനയിക്കുന്ന സിനിമയാകും കുമ്പളങ്ങി നൈറ്റ്സ് എന്ന് തിരക്കഥാകൃത്ത് ശ്യാംപുഷ്‌കരന്‍. മധു.സി നാരായണന്‍ സംവിധാനം ചെയ്യുന്ന സിനിമയായ കുമ്പളങ്ങി നൈറ്റ്സിന്റെ പ്രമോഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ശ്യാം പുഷ്‌കര്‍.