Sanjeevanam Ad

ഞാന്‍ അയച്ചു കൊടുത്ത ചിത്രം കണ്ട് ചെക്കനൊന്നു ഞെട്ടി: ജയറാം

ജയറാമിന്റെ പുതിയ മേക്ക്ഓവര്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് മലയാള സിനിമാലോകം. കൂടുതല്‍ മെലിഞ്ഞ് മസില്‍മാന്‍ ലുക്കില്‍ ചുള്ളനായുള്ള പുതിയ ഫോട്ടോ ജയറാം ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചത് നിമിഷനേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. പ്രായം കുറവു തോന്നിക്കുന്നുവെന്നും കൂടുതല്‍ സുന്ദരനായല്ലോയെന്നുമൊക്കെയാണ് ജയറാമിനെ കണ്ട് ആരാധകര്‍ പറഞ്ഞത്. എന്തിന് മമ്മൂട്ടി വരെ...

ചെയ്യാത്ത കാര്യങ്ങളുടെ പേരില്‍ ചീത്ത കേട്ടു, ചെയ്ത കാര്യങ്ങള്‍ വളച്ചൊടിച്ചു: ടൊവീനോ തോമസ്

സോഷ്യല്‍ മീഡിയയില്‍ നേരിടേണ്ടി വരുന്ന ആക്രമം ഏറെ വേദനിപ്പിക്കുന്നതാണെന്ന് നടന്‍ ടൊവീനോ തോമസ്. തന്നോടു ചേര്‍ന്നു നില്‍ക്കുന്നവര്‍ക്കും ഇത് ഏറെ വിഷമം നല്‍കുന്നതാണെന്നും തനിക്കിതില്‍ ആരോടും പരാതിയില്ലന്നെും മനോരമയുമായുള്ള അഭിമുഖത്തില്‍ ടൊവീനോ പറഞ്ഞു. 'ചെയ്യാത്ത കാര്യങ്ങളുടെ പേരില്‍ കുറെ ചീത്ത വാക്കുകള്‍ കേട്ടു, ചെയ്ത കാര്യങ്ങള്‍ വളച്ചൊടിച്ചു. എനിക്കു...

അന്നൊരു നൗഷാദ് ജീവന്‍ ത്യജിച്ചു, ഇന്നൊരു നൗഷാദ് വീണ്ടും മനുഷ്യത്വത്തിന്റെ പ്രതീകമായി മാറിയിരിക്കുന്നു: ജോയി മാത്യു

കച്ചവടത്തിനായി സൂക്ഷിച്ചിരുന്ന പുതുവസ്ത്രങ്ങള്‍ ദുരിത ബാധിതര്‍ക്കായ് നല്‍കി കേരള ജനതയുടെ പ്രശംസ ഏറ്റുവാങ്ങുകയാണ് ബ്രോഡ്‌വേയിലെ വഴിയോര കച്ചവടക്കാരന്‍ നൗഷാദ്. മാലിപ്പുറം സ്വദേശി പി എം നൗഷാദിനെ പ്രശംസിച്ച് രംഗത്തു വന്നിരിക്കുകയാണ് നടന്‍ ജോയി മാത്യു. മനുഷ്യര്‍ക്ക് സന്തോഷം നല്‍കാന്‍ കഴിയുന്ന നൗഷാദുമാരാകാന്‍ എല്ലാവര്‍ക്കും കഴിയട്ടെയെന്ന് ബലിപെരുന്നാള്‍ ദിനത്തില്‍...

മോദിയും അമിത് ഷായും അര്‍ജ്ജുനനും കൃഷ്ണനും പോലെ: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ അഭിനന്ദിച്ച് രജനികാന്ത്

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ മോദി സര്‍ക്കാരിന്റെ നടപടിയെ അഭിനന്ദിച്ച് നടന്‍ രജനികാന്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും അര്‍ജ്ജുനനും കൃഷ്ണനും പോലെയാണെന്ന് രജനി പറഞ്ഞു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിച്ചപ്പോഴാണ് രജനിയുടെ...

‘ഒന്നൂടെ ഉഷാറാക്കണം, ബലി പെരുന്നാള്‍ ദിവസമാണ്, ഒറ്റയാളും ഭക്ഷണമില്ലാതെ ബുദ്ധിമുട്ടരുത്’; അഭ്യര്‍ത്ഥനയുമായി കുഞ്ചാക്കോ ബോബന്‍

മഴക്കെടുതിയെ ജാതിമത ഭേദമന്യേ ഒറ്റക്കെട്ടായി നിന്ന് നേരിട്ടു കൊണ്ടിരിക്കുകയാണ് കേരളക്കര. ജാഗ്രതാ നിര്‍ദ്ദേശങ്ങളും മുന്നറിയിപ്പുകളുമായി സര്‍ക്കാരിനൊപ്പം നിന്ന് സിനിമാ പ്രവര്‍ത്തകരും രംഗത്തുണ്ട്. ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കായി ആവശ്യവസ്തുക്കളെത്തിക്കാന്‍ എല്ലാവരും കൂട്ടായി പ്രയത്നിക്കുകയാണ്. ഈ അവസരത്തില്‍ സുമനസ്സുകളോട് അഭ്യര്‍ത്ഥനയുമായി വന്നിരിക്കുകയാണ് നടന്‍ കുഞ്ചാക്കോ ബോബന്‍. ബലിപ്പെരുന്നാള്‍ ദിനമായ തിങ്കളാഴ്ച വിശന്നിരിക്കുന്ന ആരും...

ആ സീനില്‍ പൊടിഞ്ഞ ഒരു തുള്ളി കണ്ണീര്‍ എന്റേതാണ്, രണ്ടാമത്തേത് കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സും: കീര്‍ത്തി സുരേഷ്

രാജ്യത്തെ മികച്ച അഭിനേത്രിയായി കീര്‍ത്തിക്കപ്പെടുന്നതിന്റെ സന്തോഷത്തിലാണ് നടി കീര്‍ത്തി സുരേഷ്. തെലുങ്കു ചിത്രം മഹാനടിയിലെ പ്രകടനമാണ് കീര്‍ത്തിയ്ക്ക് അറുപത്തിയാറാമത് ദേശീയ പുരസ്‌കാരത്തില്‍ മികച്ച നടിയ്ക്കുള്ള അവാര്‍ഡ് നേടിക്കൊടുത്തത്. തെന്നിന്ത്യന്‍ സിനിമയിലെ ഇതിഹാസ നായികയായിരുന്ന സാവിത്രിയുടെ ജീവിത കഥ പറഞ്ഞ ചിത്രമായിരുന്നു മഹാനടി. ചിത്രത്തിലെ തനിക്ക് മറക്കാന്‍ കഴിയാത്ത...

തന്റെ പേരില്‍ പ്രചരിക്കുന്ന പോസ്റ്റ് വ്യാജ പ്രൊഫൈലില്‍ നിന്നാണെന്ന് നടി പാര്‍വതി

തന്റെ പേരില്‍ വിഭാഗീയ സൃഷ്ടിച്ച് പ്രചരിക്കുന്ന പോസ്റ്റ് വ്യാജ പ്രൊഫൈലില്‍ നിന്നാണെന്ന് നടി പാര്‍വതി. ഇന്നലെ മുതലാണ് ഭിന്നിപ്പ് സൃഷ്ടിക്കുന്ന തരത്തിലുള്ള ഫേസ്ബുക്ക് പോസ്റ്റ് പ്രചരിച്ചത്. തെക്കന്‍ മേഖലയില്‍ നിന്നും വടക്ക് ഭാഗത്തേക്ക് സഹായം ലഭിക്കാത്തത് സൂചിപ്പിച്ച ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ പ്രചരിക്കുന്ന...

‘രണ്ടു ദിവസമായി വൈദ്യുതിയില്ല, പുരസ്‌കാരം ലഭിച്ച വിവരം പറഞ്ഞത് അയല്‍വാസി’; പ്രളയത്തിനിടയ്ക്ക് ലഭിച്ച ആശ്വാസവാക്കാണ് ഇതെന്ന് സാവിത്രി

66-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ ലഭിച്ച പ്രത്യേക ജൂറി പരാമര്‍ശം പ്രളയത്തിനിടയ്ക്ക് ലഭിച്ച ആശ്വാസമാണെന്ന് സാവിത്രി ശ്രീധരന്‍. സുഡാനി ഫ്രം നൈജീരിയയിലെ പ്രകടനമാണ് സാവിത്രിയ്ക്ക് പ്രത്യേക ജൂറി പരാമര്‍ശം നേടി കൊടുത്തത്. രണ്ട് ദിവസമായി വൈദ്യുതിയില്ലാത്തതിനാല്‍ ടിവിയില്‍ കാണാന്‍ പറ്റിയില്ലെന്നും അയല്‍വാസിയാണ് പുരസ്‌കാര വിവരം അറിയിച്ചതെന്നും...

എന്തുകൊണ്ടാണ് മലയാളത്തില്‍ അഭിനയിക്കാത്തത്?; കാരണം വ്യക്തമാക്കി കീര്‍ത്തി സുരേഷ്

അറുപത്തിയാറാമത് ദേശീയ പുരസ്‌കാരത്തില്‍ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത് മലയാളത്തിന്റെ പ്രിയ നടി കീര്‍ത്തി സുരേഷാണ്. തെലുങ്കു ചിത്രം മഹാനടിയിലെ പ്രകടനത്തിനാണ് കീര്‍ത്തിയ്ക്ക് പുരസ്‌കാരം ലഭിച്ചത്. തമിഴിലും തെലുങ്കിലും സജീവമാണെങ്കിലും കീര്‍ത്തിയെ മലയാള സിനിമയില്‍ കണ്ടിട്ട് ഏറെ നാളായി. അതിന് എന്താണ് കാരണമെന്ന് കീര്‍ത്തി തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. 'തമിഴിലെയും തെലുങ്കിലെയും...

വിവാഹിതനായ ഒരു വ്യക്തിയുമായി ഞാന്‍ പ്രണയത്തിലായിരുന്നു, അയാള്‍ എന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചു: ആന്‍ഡ്രിയ ജെറമിയ

അന്നയും റസൂലും എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാളികള്‍ക്ക് പ്രിയങ്കരയായി മാറിയ നടിയാണ് ആന്‍ഡ്രിയ ജെറമിയ. ഗായികയായി കരിയര്‍ ആരംഭിച്ച താരം പിന്നീട് അഭിനയത്തിലേക്ക് ചുവടുവെക്കുകയായിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒട്ടേറെ തമിഴ് ചിത്രങ്ങളിലൂടെ ആന്‍ഡ്രിയ ശ്രദ്ധേയയായി. എന്നാല്‍ കുറച്ചു കാലമായി അഭിനയ രംഗത്ത് നിന്ന്...
Sanjeevanam Ad