‘സ്ത്രീകേന്ദ്രീകൃതം എന്ന വാക്കിനോട് തന്നെ യോജിപ്പില്ല, പക്ഷെ എന്നെ തേടിയെത്തുന്നത് അത്തരം കഥാപാത്രങ്ങള്‍’- പാര്‍വതി

കഥാപാത്ര തെരഞ്ഞെടുപ്പില്‍ എന്നും അതീവശ്രദ്ധ ചെലുത്തുന്ന താരമാണ് പാര്‍വതി. 11 വര്‍ഷത്തിലേറെയായി സിനിമയിലുണ്ടെങ്കിലും നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പിറങ്ങിയ ബാംഗ്‌ളൂര്‍ ഡെയ്‌സാണ് പാര്‍വതിക്ക് കരിയര്‍ ബ്രേക്ക് നല്‍കിയത്. പിന്നീട് ഇങ്ങോട്ടുള്ള കഥാപാത്ര തെരഞ്ഞെടുപ്പുകളില്‍ അവര്‍ പുലര്‍ത്തിയ ജാഗ്രതയാണ് ഇന്ന് ഗോവയിലെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെടുന്നത് വരെ...

മോഹന്‍ ലാലിന്റെ കണ്ണുകള്‍ ഭയപ്പെടുത്തി,ഡയലോഗ് മറന്ന് വിശാല്‍

മോഹന്‍ ലാലിനൊപ്പം അഭിനയിക്കുമ്പോള്‍ താന്‍ ഭയംകൊണ്ട് വിറച്ചിരുന്നുവെന്നും കണ്ണുകളില്‍ നോക്കുമ്പോള്‍ ഡയലോഗ് മറന്നിരുന്നുവെന്നും തമിഴ് സിനിമകളിലെ പുതുയ നായകന്‍ വിശാല്‍. വില്ലന്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിലെ തന്റെ അനുഭവം പങ്കുവെയ്ക്കവെയാണ് വിശാല്‍ സൂപ്പര്‍ താരത്തിന്റെ സാമിപ്യം തനിക്ക് തുടക്കത്തില്‍ ഭയം ജനിപ്പിച്ചെന്ന് വെളിപ്പെടുത്തിയത്. മോഹന്‍ ലാലിന്റെ ഒടുവില്‍ റിലീസ്...

ഫെയ്‌സ്ബുക്കില്‍ സ്ത്രീവിരുദ്ധ കമന്‍റ്: മാപ്പ് പറഞ്ഞ് തടിയൂരി ഹാപ്പി വെഡ്ഡിംഗ് സംവിധായകന്‍

ചങ്ക്‌സ്, ഹാപ്പി വെഡ്ഡിംഗ് എന്നീ സിനിമകളുടെ സംവിധായകനായ ഒമര്‍ ഫെയ്‌സ്ബുക്കില്‍ പുലിവാല് പിടിച്ചു. ഫെയ്‌സ്ബുക്ക് ഗ്രൂപ്പിലെ പോസ്റ്റിന് കീഴിലിട്ട കമന്റിന് മറുപടി പറയവെയാണ് ഒമര്‍ പുലിവാല് പിടിച്ചത്. തന്റെ സിനിമയെ വിമര്‍ശിച്ച ഒരാള്‍ക്ക് പിന്തുണ നല്‍കിയ പെണ്‍കുട്ടിയ്ക്കായിരുന്നു ഒമറിന്റെ മറുപടി. ചങ്ക്‌സിന്റെ ഡിവിഡി പുറത്തിറങ്ങിയത് അറിയിക്കാന്‍ വേണ്ടി...

അഭിനയത്തില്‍ മോഹന്‍ലാല്‍ പകര്‍ന്ന പാഠം ലെന ഇന്നും മനസ്സില്‍ സൂക്ഷിക്കുന്നു

ജീവിതത്തില്‍ മതങ്ങള്‍ക്ക് പ്രസക്തിയുണ്ടെന്ന് തോന്നിയിട്ടില്ലെന്ന് ചലച്ചിത്രതാരം ലെന. മതങ്ങളില്‍ വിശ്വാസമില്ല. പക്ഷേ, ദൈവത്തില്‍ വിശ്വാസമുണ്ട്. എന്റെ മാതാപിതാക്കളും അനുജത്തിയും വിവിധ മതങ്ങളില്‍ വിശ്വസിക്കുന്നവരും ജീവിക്കുന്നവരുമാണ്. ഞങ്ങളുടെ കുടുംബത്തില്‍ എല്ലാ മതങ്ങളുമുണ്ട്. അതുകൊണ്ടുതന്നെ മതങ്ങള്‍ക്ക് ജീവിതത്തില്‍ എന്തെങ്കിലും പ്രസക്തിയുള്ളതായി തോന്നുന്നില്ലെന്ന് ലെന പറയുന്നു. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം...

‘വിവാഹത്തിന് പിന്നാലെ തന്നെ അധിക്ഷേപിക്കാന്‍ മനപ്പൂര്‍വമായ ശ്രമം’: അപവാദ പ്രചരണത്തില്‍ പ്രതികരണവുമായി നടി ജ്യോതി കൃഷ്ണ

വിവാഹത്തിന് പിന്നാലെ സിനിമാ താരം ജ്യോതി കൃഷ്ണയെ അപമാനിക്കാന്‍ ശ്രമം. ജ്യോതിയെക്കുറിച്ച് മോശമായ കാര്യങ്ങള്‍ ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്ക് ഫെയ്‌സ്ബുക്ക് മെസഞ്ചറിലൂടെ അയച്ചുകൊടുത്താണ് ഫെയ്ക്കന്റെ 'സൈബര്‍ ബുള്ളിയിംഗ്'. ശ്രീഭദ്ര എന്ന ഫെയ്ക്ക് ഐഡിയില്‍നിന്നാണ് മെസേജുകളുടെ ഉത്ഭവം. ജ്യോതിയും ഭര്‍ത്താവ് അരുണും ബന്ധപ്പെടാതിരിക്കുന്നതിനായി അവരെ ഫെയ്‌സ്ബുക്കില്‍ ബ്ലോക്ക് ചെയ്തിട്ടുണ്ട്. ഭര്‍ത്താവിന്റെ ബന്ധുക്കളുടെ...

ചേച്ചി…മാപ്പ്: ആവശ്യസമയത്ത് സഹായമെത്തിക്കാന്‍ കഴിയാത്തതില്‍ മാപ്പ് ചോദിച്ച് കുഞ്ചാക്കോ

ദീർഘ നാളത്തെ കാൻസർ രോഗാവസ്ഥയ്ക്ക് ശേഷം മരണത്തിനു കീഴടങ്ങിയ നടി തൊടുപുഴ വാസന്തിയോട് മാപ്പപേക്ഷിച്ച് നടൻ കുഞ്ചാക്കോ ബോബൻ. തൊടുപുഴ വാസന്തിയുടെ നില അതീവ ഗുരുതരമായിരുന്നിട്ടും ആവശ്യ സമയത്തു സഹായിക്കാൻ കഴിയാത്തതിന്റെ കുറ്റബോധമാണ് കുഞ്ചാക്കോ തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നത്. https://www.facebook.com/KunchackoBoban/photos/a.292278520924626.1073741828.289882494497562/936460763173062/?type=3&theater മലയാള സിനിമയിൽ ഒട്ടേറെ മികച്ച കഥാപാത്രങ്ങളെ നമുക്ക്...

‘ഒരു കഥൈ സൊല്ലട്ടുമാ’ – വിജയ് സേതുപതിയോട് മഞ്ജു വാര്യര്‍

'വിജയ് ഒരു കഥൈ സൊല്ലെട്ടുമാ' - വിക്രംവേദയിലെ പഞ്ച് ഡയലോഗിലൂടെയായിരുന്നു മലയാളത്തിന്റെ പ്രിയനടി മഞ്ജു വാര്യര്‍ തമിഴകത്തിന്റെ മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയെക്കുറിച്ച് സംസാരിക്കാന്‍ ആരംഭിച്ചത്. ഏഷ്യാവിഷന്‍ പുരസ്‌ക്കാര ദാന ചടങ്ങിലായിരുന്നു ഇരുവരും കണ്ടുമുട്ടിയത്. വിജയ് സേതുപതിക്ക് പുരസ്‌ക്കാരം നല്‍കാന്‍ വേദിയില്‍ എത്തിയതായിരുന്നു മഞ്ജു വാര്യര്‍. ഇവിടെയുള്ള എല്ലാവരെയും...

‘എന്റെ ചുണ്ടിലെ ചിരി, ചങ്കിലെ ചോര’: ബിജിപാലിന്റെ കൈയിലെ ടാറ്റു വരികള്‍ ഇങ്ങനെ

ഭാര്യ ശാന്തിയുടെ ഓര്‍മ്മയ്ക്ക് കൈയില്‍ പച്ചകുത്തി സംഗീത സംവിധായകന്‍ ബിജിബാല്‍. എന്റെ ചുണ്ടിലെ ചിരി, ചങ്കിലെ ചോര എന്നാണ് ബിജിബാല്‍ തന്റെ ഇടംകൈയില്‍ പച്ചകുത്തിയിരിക്കുന്നത്. ഭാര്യയുടെ ചിത്രവും ഈ വരികള്‍ക്കൊപ്പം പച്ചകുത്തിയിട്ടുണ്ട്. https://www.instagram.com/p/Bb5_b0WA_oe/ കൊച്ചിയിലെ ഇന്‍ക് അഫെക്റ്റഡ് ടാറ്റു ഷോപ്പിലാണ് രണ്ടു ദിവസങ്ങള്‍ക്ക് മുന്‍പ് ബിജിബാലെത്തി ടാറ്റു കുത്തിയത്. https://www.facebook.com/geturskininkfected/videos/1994115977544518/ കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു...

സൂര്യയ്ക്കും ജ്യോതികയ്ക്കും നന്ദി പറഞ്ഞ് നിവിന്‍ പോളി

കായംകുളം കൊച്ചുണ്ണിയുടെ സെറ്റിലെത്തിയ തമിഴ് താരം സൂര്യക്കും ഭാര്യ ജ്യോതികയ്ക്കും നന്ദി പറഞ്ഞ് നിവിന്‍ പോളി. കൊച്ചുണ്ണിയുടെ ഫസ്റ്റ് ലുക്ക് ലോഞ്ചുമായി ബന്ധപ്പെട്ടാണ് സൂര്യയും ജ്യോതികയും എത്തിയത്. നേരത്തെ ഇരുവരും സെറ്റിലെത്തിയതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സൂര്യയ്ക്കും ജ്യോതികയ്ക്കും നന്ദി പറഞ്ഞു കൊണ്ട് നിവിന്‍ പോളി പോസ്റ്റ്...

‘ബിലാലിനൊപ്പം അഭിനയിക്കാന്‍ അതീവആഗ്രഹം, ഒഡീഷന് വേണമെങ്കിലും പോകാം’ – ദുല്‍ഖര്‍ സല്‍മാന്‍

ബിലാല്‍  ചിത്രത്തില്‍  അഭിനയിക്കാന്‍ തനിക്കും ആഗ്രഹമുണ്ടെന്ന് ദുല്‍ഖര്‍ സല്‍മാന്‍. ബിലാലില്‍ അഭിനയിക്കാന്‍ ഞാന്‍ ഓഡീഷനിലൊക്കെ പോയി നില്‍ക്കാം എനിക്ക് അത്ര ആഗ്രഹമുണ്ട്. ഷാര്‍ജയില്‍ നടന്ന  ഏഷ്യാവിഷന്‍ 2017  അവാര്‍ഡ്ദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ദുല്‍ഖര്‍. ബിലാലില്‍ ദുല്‍ഖര്‍ അഭിനയിക്കുന്നു എന്ന വാര്‍ത്ത സത്യമാണോയെന്ന് അവാര്‍ഡ്ദാന ചടങ്ങില്‍ വേദിയിലെത്തിയ ദുല്‍ഖറിനോട് അവതാരകന്‍ ചോദിച്ചു. 'അതിനെക്കുറിച്ച്...