‘മമ്മൂട്ടി പൈസ മേടിക്കാതെയാണ് അഭിനയിച്ചത്, ഇനി കുറച്ച് പൈസ കൊടുക്കണം’

മമ്മൂട്ടിയുടെ ചിത്രമായ അങ്കിളിന് റെക്കോര്‍ഡ് സാറ്റലൈറ്റ് റൈറ്റ് കിട്ടിയെന്ന വാര്‍ത്ത രാവിലെയാണ് പുറത്തുവന്നത്. ഈ ചിത്രത്തില്‍ മമ്മൂട്ടി പൈസ മേടിക്കാതെയാണ് അഭിനയിച്ചതെന്നും താന്‍ ചതിക്കില്ലെന്ന വിശ്വാസമുള്ളതുകൊണ്ടാണ് അദ്ദേഹം അങ്ങനെ ചെയ്തതെന്നും ജോയ് മാത്യു മനോരമയോട് പറഞ്ഞു. 'സിനിമയില്‍ മമ്മൂട്ടി പണം വാങ്ങാതെയാണ് അഭിനയിച്ചത് എന്നു പറയുന്നത് സത്യമാണ്....

സ്ട്രീറ്റ്‌ലൈറ്റ്‌സ് സസ്‌പെന്‍സ് ത്രില്ലറല്ല, മനപ്പൂര്‍വമായി വ്യത്യസ്തത തിരുകികയറ്റിയിട്ടില്ല- സംവിധായകന്‍ ശ്യാം ദത്ത്

പോലീസ് വേഷത്തില്‍ മമ്മൂട്ടി വീണ്ടെുമെത്തുന്ന ചിത്രം സ്ട്രീറ്റ്‌ലൈറ്റ്‌സിനായി വ്യത്യസ്തതയൊന്നും മനപൂര്‍വ്വം ഉണ്ടാക്കിയെടുത്തിട്ടില്ലെന്ന് സംവിധായകന്‍ ശ്യാം ദത്ത് പറഞ്ഞു. പഴയ മമ്മൂട്ടിയെയാണ് താന്‍ ചിത്രത്തില്‍ ആവിഷ്‌കരിച്ചതെന്നും ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ വ്യക്തമാക്കി. സസ്‌പെന്‍സ് ത്രില്ലറാണ് ചിത്രം എന്ന പ്രചാരണത്തിന് എതിരാണ് ഞാന്‍. സസ്‌പെന്‍സ് ത്രില്ലറെന്നും പറഞ്ഞാല്‍ ഒരു...

സ്ട്രീറ്റ്‌ലൈറ്റ്‌സ് മമ്മൂട്ടിയുടെ താരപരിവേഷത്തെ ചൂഷണം ചെയ്യാത്ത ചിത്രം; തിരക്കഥാകൃത്ത് ഫവാസ്

മമ്മൂട്ടി ചിത്രം സ്ട്രീറ്റ്‌ലൈറ്റ്‌സ് വെള്ളിയാഴ്ച്ച തിയേറ്ററുകളിലെത്തും. നവാഗതനായ ഷംദത്ത് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മുഴുനീള ആക്ഷന്‍ നെടുനീളന്‍ ഡയലോഗുകളുമുള്ള മാസ് ചിത്രമല്ല സ്ട്രീറ്റ്‌ലൈറ്റ്‌സ് എന്ന് സംവിധായകന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ചിത്രത്തെക്കുറിച്ച് ആരാധകര്‍ ഹൈപ്പ് സൃഷ്ടിച്ചതിന്റെ പശ്ചാത്തലത്തില്‍ അമിത പ്രതീക്ഷ ഉണ്ടാവാതിരിക്കാനാണ് സംവിധായകന്‍ ഇങ്ങനെ ഒരു...

പര്‍വ്വതങ്ങളെ പ്രണയിക്കുന്ന ചെറുപ്പക്കാരന്‍: പ്രണവിന് ആശംസകളുമായി ശ്രീകുമാര്‍ മേനോനും

ആദ്യ ചിത്രമായ ആദിയുടെ റിലീസിനായി തയ്യാറെടുക്കുന്ന പ്രണവ് മോഹന്‍ലാലിന് ആശംസകളുമായി സംവിധായകന്‍ വി എ ശ്രീകുമാര്‍ മേനോന്‍. ഫെയ്‌സ്ബുക്കിലൂടെയാണ് സംവിധായകന്‍ തന്റെ ആശംസയറിയിച്ചത്. പിതാവായ മോഹന്‍ലാലിന്റെ കാല്പാടുകള്‍ പതിഞ്ഞു കിടക്കുന്ന ലോകത്തിലേയ്ക്ക്, കുടുംബത്തിനു മുകളില്‍ വിരിഞ്ഞുനില്‍ക്കുന്ന സിനിമയെന്ന മനോഹാരിതയുടെ വീട്ടിലേയ്ക്ക് പ്രണവിന് സ്വാഗതമാശംസിച്ചിരിക്കുകയാണ് സംവിധായകന്‍. പര്‍വ്വതങ്ങളെ പ്രണയിക്കുന്ന...

മിയ മാല്‍കോവയുടെ നഗ്നതയെ പരിശുദ്ധമായാണ് ഗോഡ് സെക്‌സ് ആന്‍ഡ് ട്രൂത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്

പോണ്‍ നായിക മിയ മല്‍ക്കോവയെ നായികയാക്കി രാം ഗോപാല്‍ വര്‍മ്മ വര്‍മ്മ സംവിധാനം ചെയ്യുന്ന ഗോഡ് സെക്‌സ് ആന്‍ഡ് ട്രൂത്ത് നാളെ രാവിലെ ഒന്‍പതു മണിയ്ക്ക് റിലീസ് ചെയ്യും. അതേസമയം ഇത്തരത്തിലൊരു ചിത്രമെടുക്കാനുള്ള കാരണം വിശദീകരിച്ച് രംഗത്തുവന്നിരിക്കുകയാണ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. https://twitter.com/RGVzoomin/status/956120702872051712 അശ്ലീലമായ രീതിയില്‍ ലൈംഗികതയെ അവതരിപ്പിക്കാനല്ല...

‘ഇവന്‍ ജനിച്ചത് തന്നെ സൂപ്പര്‍സ്റ്റാര്‍ ആകാന്‍’, പ്രണവിനെ പുകഴ്ത്തി ദുല്‍ഖര്‍ സല്‍മാന്‍

മലയാള സിനിമയുടെ നായക പദവിയിലേക്ക് ചുവട് വെയ്ക്കുന്ന പ്രണവ് മോഹന്‍ലാലിന് ആശംസ അര്‍പ്പിച്ച് സുഹൃത്തും നടനുമായ ദുല്‍ഖര്‍ സല്‍മാന്‍. ആദിയുടെ റിലീസിന് മുന്നോടിയായിട്ടാണ് ദുല്‍ഖര്‍ പ്രണവിനും സിനിമയ്ക്കും ആശംസ അര്‍പ്പിച്ചിരിക്കുന്നത്. 'പ്രണവിന്റെ സിനിമാ പ്രവേശനത്തില്‍ കുടുംബം ആകാംക്ഷയിലാണ്. പക്ഷെ, അവര്‍ക്ക് പേടിക്കാനൊന്നുമില്ല കാരണം എനിക്ക് ഉറപ്പായിരുന്നു നീ...

ഇതു പോലെ ഒരു മകനെ ലഭിച്ചത് ലാലേട്ടന്റെ ഭാഗ്യം, പ്രണവുമൊത്തുള്ള അനുഭവം പങ്കുവച്ച് ഹരീഷ് പേരടി

പ്രണവ് മോഹന്‍ലാലിനെ പോലെ ഒരു മകനെ ലഭിച്ചത് മഹാനടനായ ലാലേട്ടന്റെ ഭാഗ്യമാണെന്ന് നടന്‍ ഹരീഷ് പേരടി. ഹരീഷ് വേഷമിട്ട ലൈഫ് ഓഫ് ജോസൂട്ടിയുടെ സഹസംവിധായകനായിരുന്നു പ്രണവ്. ചിത്രത്തിന്റെ സെറ്റില്‍ നിന്ന് ആദ്യമായി പ്രണവ് ആരെന്ന് താന്‍ മനസിലാക്കിയതായി ഹരീഷ് തന്റെ ഫേയ്‌സ്ബുക്ക് പേജില്‍ കുറിച്ചു. ദിലീപെന്ന സൂപ്പര്‍താരം കൂടെ...

ആമി എനിയ്ക്കു ലഭിച്ച ഭാഗ്യം, മാധവിക്കുട്ടിയോടുള്ള സ്‌നേഹമാണ് അവിടെ നിന്ന് ലഭിച്ചത്

മാധവിക്കുട്ടിയുടെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ സാധിച്ചത് തന്റെ ഭാഗ്യമാണെന്ന് നടി മഞ്ജുവാര്യര്‍. ലോകമെമ്പാടുമുള്ള എഴുത്തുകാരും വായനക്കാരും മാധവിക്കുട്ടിയെ എത്രമാത്രം സ്‌നേഹിക്കുന്നു , ആദരിക്കുന്നു എന്ന് നേരിട്ട് കണ്ടറിഞ്ഞപ്പോള്‍ എനിയ്ക്ക് കൂടുതല്‍ ബോധ്യമായി എനിയ്ക്ക് കൈവന്ന ഭാഗ്യത്തിന്റെ ആഴമെന്തെന്ന്. സിംഗപ്പൂരില്‍ നടന്ന ഏഷ്യന്‍ വിമന്‍സ് റൈറ്റേഴ്‌സ് ഫെസ്റ്റിവലില്‍...

ശ്രീനിവാസന്‍ രക്ഷപ്പെട്ടത് അത്ഭുതകരം; മദ്യപാനം നിര്‍ത്തി, സിഗരറ്റ് വലി കുറച്ചുകൊണ്ടിരിക്കുന്നു- സത്യന്‍ അന്തിക്കാട്

നടന്‍ ശ്രീനിവാസന് മസ്തിഷ്‌കാഘാതം സംഭവിച്ചെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് സംവിധായകനും സുഹൃത്തുമായ സത്യന്‍ അന്തിക്കാട്. വലിയൊരു അത്ഭുതകരമായ രക്ഷപെടലാണ് ശ്രീനിവാസന് ഉണ്ടായിരിക്കുന്നതെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു. രാവിലെ ശ്രീനിവാസനുമായി സംസാരിച്ചെന്നും ഒരാഴ്ചയ്ക്കുള്ളില്‍ ആശുപത്രി വിടാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. സത്യന്‍ അന്തിക്കാടിന്റെ വാക്കുകള്‍ 'കുഴപ്പമൊന്നുമില്ല, വലിയൊരു അത്ഭുതകരമായ രക്ഷപെടലെന്ന് പറയാം. കഴിഞ്ഞ...

ജനപ്രീതിയില്‍ മോദി മിയ മല്‍ക്കോവയ്ക്ക് പിന്നില്‍; കണക്ക് നിരത്തി രാം ഗോപാല്‍ വര്‍മ്മ

ജനപ്രീതിയില്‍ നരേന്ദ്ര മോദിയും മുകേഷ് അംബാനിയുമൊക്കെ തന്റെ നായികയ്ക്ക് പിന്നിലാണെന്ന് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. ഗൂഗിളിന്റെ സെര്‍ച്ച് ട്രെന്‍ഡ്‌സ് കണക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് ഗോഡ് സെക്‌സ് ആന്‍ഡ് ട്രൂത്ത് നായിക മിയ മല്‍ക്കോവ നരേന്ദ്ര മോദിയെക്കാളും അംബാനിയെക്കാളും മുകളിലാണെന്ന് ആര്‍ജിവി സമര്‍ത്ഥിക്കുന്നത്. ജനുവരി 12 മുതല്‍ ഇന്നലെ വരെയുള്ള...