ചോരയൊലിച്ച് കുഞ്ഞിനെ മാറോടണച്ച അമ്മക്കുരങ്ങ്; ആ കണ്ണുനീര്‍ ചിത്രത്തിന് പിന്നിലെ വാസ്തവം ഇതാ; ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ പറയുന്നു

കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു ഫോട്ടോയുണ്ടായിരുന്നു. ചോരയൊലിച്ച മുഖവുമായി കുഞ്ഞിനെ മാറോടണച്ച് നില്‍ക്കുന്ന ഒരു അമ്മക്കുരങ്ങിന്റെ ഫോട്ടോ. മനുഷ്യന്‍ വന്യജീവികളുടേമേല്‍ കാണിക്കുന്ന കാടത്തം വ്യക്തമാക്കുന്ന ചിത്രം കണ്ണീരണിയിച്ച ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ ഒടുവില്‍ അതിന് പിന്നിലെ സത്യം വ്യക്തമാക്കിയിരിക്കുകയാണ്. മൂന്നാര്‍ സ്വദേശി അഗസ്റ്റിനാണ്...

‘ബാഹുബലി’ ആകാശത്ത് ബാക്കി വെച്ചത് കണ്ട് കണ്ണുതള്ളി വിമാനയാത്രക്കാര്‍

വാര്‍ത്താവിതരണ ഉപഗ്രഹമായ ജിസാറ്റ് 29 ഉപഗ്രഹം വഹിച്ചുള്ള ജിഎസ്എല്‍വി മാര്‍ക്ക് ത്രീ റോക്കറ്റ് ആകാശത്ത് ബാക്കിവെച്ചത് കണ്ട അമ്പരപ്പിലാണ് ഇന്‍ഡിഗോ 6ഇ 314 വിമാനയാത്രക്കാര്‍.  ശ്രീഹരിക്കോട്ടയില്‍ നിന്നാണ് ബാഹുബലി എന്നറിയപ്പെടുന്ന ജിഎസ്എല്‍വി മാര്‍ക്ക് ത്രീ റോക്കറ്റിലൂടെ ജിസാറ്റ് 29 ഉപഗ്രഹം വിക്ഷേപിച്ചത്. റോക്കറ്റ് ഉപഗ്രഹവുമായി കുതിച്ചതിന് തൊട്ടു പിന്നാലെ...

കുഞ്ഞനിയനെ തട്ടിക്കൊണ്ട് പോയപ്പോള്‍ പിന്തുടര്‍ന്ന് രക്ഷിച്ച് പത്തുവയസുകാരന്‍ കുഞ്ഞേട്ടന്‍: വീഡിയോ വൈറല്‍

കുഞ്ഞനിയനെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ച സ്ത്രീയെ പിന്തുടര്‍ന്ന് രക്ഷിച്ച കുഞ്ഞേട്ടനാണ് ഇന്ന് സോഷ്യല്‍ മീഡിയ ഇളക്കിമറിക്കുന്നത്. മഹാരാഷ്ട്രയിലെ മുമ്പ്രയിലാണ് സ്വന്തം അനിയന് വേണ്ടി ജീവന്‍ വരെ പണയം വെച്ച് രക്ഷിച്ചെടുത്ത സംഭവം അരങ്ങേറിയത്. സോഷ്യല്‍ മീഡിയയിലെങ്ങും ഈ പത്ത് വയസുകാരനെ അനുമോദിക്കുന്ന സന്ദേശങ്ങളാണ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍...

പൈലറ്റ് കണ്ടത് പറക്കുംതളികയോ? നിഗൂഢത തുടരുന്നു

ഐറിഷ് തീരത്തിന് മുകളില്‍ ബ്രിട്ടീഷ് എയര്‍വെയ്‌സ് പൈലറ്റ് കണ്ടത് പറക്കുംതളിക തന്നെയാണോ എന്ന കാര്യത്തില്‍ ഐറിഷ് ഏവിയേഷന്‍ അതോറിറ്റി അന്വേഷണം നടത്തും. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഐറിഷ് തീരത്തിന് മുകളില്‍ പറക്കവെ ബ്രിട്ടീഷ് എയര്‍വെയ്‌സ് പൈലറ്റ് പറക്കുംതളിക കണ്ടതായി ഷാനോണ്‍ എയര്‍ ട്രാഫിക്ക് കണ്‍ട്രോള്‍ ബോര്‍ഡില്‍ അറിയിപ്പ് നല്‍കിയത്. വിമാനം...

വാര്‍ത്ത അവതാരകനെ കണ്ട് ചൈന ഞെട്ടി; പിന്നെ പറഞ്ഞു, അല്ലാ ഞങ്ങളുടെ അവതാരകന്‍ ഇങ്ങിനെയല്ല; തര്‍ക്കം

ലോകത്തിലെ തന്നെ ആദ്യ കൃത്രിമ ബുദ്ധിയിലുള്ള (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്-എ ഐ) വാര്‍ത്താ അവതാരകനെ അവതരിപ്പിച്ച് ചൈന. രൂപത്തിലും ശബ്ദത്തിലും മനുഷ്യ അവതാരകരുമായി കൃത്യം സാമ്യത പുലര്‍ത്തുന്ന റോബോട്ടിനെ ചൈനീസ് ദേശീയ ന്യൂസ് ഏജന്‍സിയായ സിംഘ്വയാണ് അവതരിപ്പിച്ചത്. ചൈനീസ് വെബ്‌സെര്‍ച്ചിങ് എന്‍ജിന്‍ കമ്പനി സോഗോയുമായി ചേര്‍ന്നാണ് സിംഘ്വ ലോകത്തിലെ ആദ്യ...

‘രാജ്യം വിട്ട് പോ’: മിസ്റ്റര്‍ കോഹ്ലി, അപ്പോ ഈ കാര്യങ്ങള്‍ക്കും രാജ്യം വിടേണ്ടി വരുമോ?

താന്‍ ഓവര്‍റേറ്റഡ് ആണെന്ന് പറഞ്ഞ ആരാധകനോട് രാജ്യം വിട്ട് പോകാന്‍ പറഞ്ഞ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി പിടിച്ച പുലിവാല് ചെറുതല്ല. എന്ത് പറഞ്ഞാലും മുസ്ലിംങ്ങളോട് പാകിസ്ഥാനില്‍ പൊയ്‌ക്കോ എന്ന് പറയുന്ന സംഘപരിവാറുകാരുടെ ടോണ്‍ ആണ് കോഹ്ലി പറഞ്ഞ വാക്കുകള്‍ക്കെന്നാണ് വിലയിരുത്തലുകള്‍. ഗൗതം ഗംഭീര്‍, വിരേന്ദര്‍ സേവാഗ്...

എരിയുന്ന ചുരുട്ടിന്റെ രൂപമുള്ള അത്ഭുത വസ്തു അന്യഗ്രഹ ജീവികളുടെ ചാരപേടകമോ? ശാസ്ത്രലോകത്ത് മുട്ടന്‍ ചര്‍ച്ച; അത്ഭുതവും ഞെട്ടലും

400 മീറ്റര്‍ നീളവും 40 മീറ്റര്‍ വീതിയുമുള്ള ഒരു അത്ഭുത വസ്തുവാണ് ശാസ്ത്ര ലോകത്ത് ഇപ്പോള്‍ ചൂടുള്ള ചര്‍ച്ച. സൗരയൂഥത്തിലൂടെ കടന്നു പോയ ഈ വസ്തു അന്യഗ്രഹ ജീവികള്‍ ഭൂമിയെ നിരീക്ഷിക്കാന്‍ പറഞ്ഞയച്ച ചാരപേടകമാണെന്നാണ് ഒരു വിഭാഗത്തിന്റെ കണക്കുകൂട്ടല്‍. എന്നാല്‍, ഇതൊരു വാല്‍നക്ഷത്രം മാത്രമാണെന്ന് മറ്റൊരു വിഭാഗം...

വിമാനയാത്രയ്ക്കിടെ മുത്തശ്ശി സുരേഷ് ഗോപിയോട്, നിലമ്പൂരെത്തിയോ മോനേ? ഇല്ലെന്ന് എംപി

നടനും എംപിയുമായ സുരേഷ് ഗോപിയോട് വിമാനയാത്രയ്ക്കിടെ ഒരു മുത്തശ്ശി സംസാരിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. നിലമ്പൂരെത്തിയോ മോനേ എന്നൊക്കെയാണ് മുത്തശ്ശി സുരേഷ് ഗോപിയോട് ചോദിക്കുന്നത്. ഇല്ലെന്ന് പറഞ്ഞ സുരേഷ് ഗോപിയോട് അവിടെയെത്തിയാല്‍ ബസിന് കയറി പെട്ടെന്ന് പോകാമെന്നൊക്കെയാണ് മുത്തിശ്ശി നിഷ്‌കളങ്കമായി ചോദിക്കുന്നത്. https://youtu.be/Y5JY7_H3xZM

പളപളപ്പുള്ളത് മാത്രമല്ല പ്രവാസം; കണ്ണുനിറയിപ്പിക്കുന്ന ജീവിതങ്ങളുമുണ്ട് മണലാരണ്യത്തില്‍

പളപളപ്പുള്ള ജീവിതം മാത്രമല്ല പ്രവാസികള്‍ക്കുള്ളത്. ഇത് പോലുള്ള നിരവധി ജീവിതങ്ങളാണ് മണലാരണ്യത്തില്‍ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനായി ഓടിനടക്കുന്നത്. ബാക്കിയുള്ളവര്‍ക്ക് തണലേകി പടുവൃക്ഷമായി മാറുന്ന ഇവര്‍ സ്വന്തം ജീവിതം തന്നെ മറക്കും. ജീവിക്കാന്‍ തന്നെ മറക്കുമെന്ന് പറയുന്നതാകും ശരി. അത്തരത്തിലുള്ള ഒരാളെ കുറിച്ചാണ് ഫാസില്‍ മൂസ എന്നയാള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്....

സാനിയ മിര്‍സയ്ക്കും ഷുഹൈബ് മാലിക്കിനും ആണ്‍കുഞ്ഞ്

ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സക്കും പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷുഹൈബ് മാലിക്കിനും ആണ്‍കുഞ്ഞ്. ചൊവ്വാഴ്ച രാവിലെ ഷുഹൈബ് മാലിക്കാണ് കുഞ്ഞ് പിറന്ന വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. ആണ്‍കുട്ടിയാണ് പിറന്നതെന്നും സാനിയയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും കുറിച്ച ഷുഹൈബ് ആശംസകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും നന്ദിയും അറിയിച്ചു. 'അത് ഒരു ആണ്‍കുഞ്ഞാണ്. എന്റെ...