Sanjeevanam Ad

അവര്‍ അത്രമേല്‍ ഹൃദയം കൊണ്ട് അടുത്തിരുന്നു; ക്യാന്‍സര്‍ ബാധിച്ച് ഉടമ മരിച്ചതിനു പിന്നാലെ വളര്‍ത്തുനായയും മരിച്ചു

വളര്‍ത്തുനായയുടെ സ്‌നേഹത്തെ കുറിച്ച് എത്ര പറഞ്ഞാലും തീരാത്ത കഥകളുണ്ട്. നായയും മനുഷ്യനും തമ്മിലുള്ള ചങ്ങാത്തത്തിന്റെ വാര്‍ത്തകളും ഏറെ. സ്റ്റുവര്‍ട്ട് ഹച്ചിസണും  നീറോ എന്ന നായയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് പുതിയത്. ബ്രെയിന്‍ ക്യാന്‍സര്‍ മൂലം കഴിഞ്ഞ ദിവസമാണ് സ്റ്റുവര്‍ട്ട് മരിച്ചത്. സ്റ്റുവര്‍ട്ട് മരിച്ച് 15 മിനിറ്റു കഴിഞ്ഞതും...

മോദിയുടെ ജനസംഖ്യ നിയന്ത്രണത്തെ പരിഹസിച്ച് കാര്‍ട്ടൂണ്‍; സതീഷ് ആചാര്യയ്ക്ക് സംഘപരിവാര്‍ അധിക്ഷേപം

രാജ്യത്ത് ജനസംഖ്യ നിയന്ത്രണം കൊണ്ടു വരുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തെ കാര്‍ട്ടൂണാക്കിയ പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് സതീഷ് ആചാര്യയെ അധിക്ഷേപിച്ച് സോഷ്യല്‍ മീഡിയയില്‍ സംഘപരിവാര്‍ പ്രൊഫൈലുകള്‍. തന്നെയും തന്റെ കുഞ്ഞു മകളെയും ചേര്‍ത്തു വെച്ച് അധിക്ഷേപം നടത്തുന്നത് ചൂണ്ടിക്കാട്ടി കാര്‍ട്ടൂണിസ്റ്റ് രംഗത്തെത്തുകയും ചെയ്തു. താന്‍ പല രാഷ്ട്രീയ...

‘ഫോട്ടോയെടുത്ത് ഉണ്ടാക്കുന്നതല്ല മതേതരത്വം; പ്രളയത്തേക്കാള്‍ അപകടമാണ് ഈ ചിത്രങ്ങള്‍’; വൈറലായി കുറിപ്പ്

പ്രളയക്കെടുതികളിലും മതത്തെ വിട്ടൊരു കളിയില്ലെന്ന് പറയുകയാണ് സൈബര്‍ എഴുത്തുകാരനായ സന്ദീപ് ദാസ്. ഒറ്റനോട്ടത്തില്‍ നിര്‍ദോഷമെന്ന് തോന്നുന്ന ചില ചിത്രങ്ങള്‍ പ്രചരിപ്പിക്കപ്പെടുകയും അതിന്റെ ദോഷം മനസിലാക്കാതെ സമൂഹ മാധ്യമങ്ങളില്‍ യുവാക്കള്‍ ഉള്‍പ്പെടെ പങ്കുവെയ്ക്കപ്പെടുന്നതിനെ കുറിച്ചും പറയുകയാണ് അദ്ദേഹം ഈ കുറിപ്പില്‍. പ്രളയത്തില്‍ മുങ്ങിയ ഹിന്ദു മുസ്ലിം ക്രിസ്ത്യന്‍ യുവാക്കളുടെ...

വെള്ളം ഇരച്ചെത്തിയപ്പോള്‍ ആട്ടിന്‍കൂട്ടത്തിനു രക്ഷകരായത് നായ്ക്കള്‍; കഴുത്തൊപ്പം വെള്ളത്തില്‍ ആട്ടിന്‍കുഞ്ഞുങ്ങളെ കടിച്ചെടുത്ത് ഉയര്‍ന്ന പ്രദേശത്തേയ്ക്ക് നയിച്ചു; നിലമ്പൂരിലെ വേറിട്ട...

ഇക്കഴിഞ്ഞ വെള്ളപ്പൊക്കത്തില്‍ മുങ്ങിയ നെടുങ്കയം ആദിവാസി കോളനിയിലെ അഞ്ച് നായ്ക്കള്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം ശ്രദ്ധേയമാകുന്നു. ഒരു ആട്ടിന്‍കൂട്ടത്തേയും കോഴികൂട്ടത്തേയുമാണ് നായ്ക്കള്‍ ചേര്‍ന്ന് രക്ഷിച്ചത്. നാല് ദിവസമാണ് നായ്ക്കളും ആടുകളും കോഴികളും ഒരുമിച്ച് പട്ടിണി കിടന്നത്. അതേ സമയം വിശന്ന് തളര്‍ന്നിട്ടും നായ്ക്കള്‍ കോഴികളേയോ ആട്ടിന്‍ കുഞ്ഞുങ്ങളെയോ ആഹാരമാക്കിയില്ലെന്നതാണ്...

കേരളത്തിന്റെ ഒരേയൊരു വേട്ടക്കാരി ശിക്കാരി കുട്ടിയമ്മ ഇനി ഓര്‍മ്മകളില്‍; വിട പറഞ്ഞത് കാടിനെ വിറപ്പിച്ച വീരവനിത

കേരളത്തിലെ ഏക പെണ്‍ ശിക്കാരി കാഞ്ഞിരപ്പള്ളി ആനക്കല്‍ വട്ടവയലില്‍ പരേതനായ ചാക്കോയുടെ ഭാര്യ ത്രേസ്യാമ്മ (കുട്ടിയമ്മ-87) അന്തരിച്ചു. ഒരുകാലത്ത് കാടുവിറപ്പിച്ച പെണ്‍ ശിക്കാരിയായിരുന്നു പാലാ ഇടമറ്റം, വട്ടവയലില്‍ തൊമ്മച്ചന്റെയും ത്രേസ്യാമ്മയുടെയും ഇളയ മകളായ കുട്ടിയമ്മ. വനനിയമം കര്‍ശനമായതോടെ വേട്ട ഉപേക്ഷിച്ച കുട്ടിയമ്മക്ക് കൈവശമുണ്ടായിരുന്ന ഭൂമി സര്‍ക്കാരിന് വിട്ടുകൊടുത്തതിന്റെ...

മഹാപ്രളയത്തില്‍ മുങ്ങിക്കുതിര്‍ന്നിട്ടും പോറല്‍ പോലുമേല്‍ക്കാതെ ഈ മണ്‍വീട്; വൈറലായി ‘സിദ്ധാര്‍ത്ഥ’

മഴക്കെടുതിയില്‍ തകര്‍ന്നടിയുന്ന വീടുകളുടെ കണക്കുകള്‍ക്കിടയില്‍ വ്യത്യസ്തമായ കാഴ്ചയാവുകയാണ് ആര്‍ക്കിടെക്റ്റും പരിസ്ഥിതി വീടുകളുടെ പ്രചാരകനുമായ ജി ശങ്കര്‍ തിരുവനന്തപുരത്ത് മണ്ണില്‍ പണിതെടുത്ത സിദ്ധാര്‍ത്ഥയെന്ന പ്രകൃതിസൗഹാര്‍ദ്ദ വീട്. മണ്ണുകൊണ്ട് വീടുപണിതപ്പോള്‍ പലരും ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞു ഒരു മഴ വരട്ടെ കാണാമെന്ന്. കഴിഞ്ഞ മഹാപ്രളയത്തില്‍ മഴയില്‍ കുതിര്‍ന്നിട്ടും ഒരു പോറലു...

പട്ടിണി കിടന്ന് അവശയായ ആനയെ എഴുന്നള്ളിച്ച സംഭവം; 70 വയസ്സുള്ള തിക്കിരി ചെരിഞ്ഞു

പട്ടിണിക്കോലമായ തിക്കിരി എന്ന പിടിയാനയെ ഘോഷയാത്രയ്ക്ക് എഴുന്നള്ളിച്ച വാര്‍ത്തയും ചിത്രങ്ങളും കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായിരുന്നു. ശ്രീലങ്കയിലെ കാന്‍ഡിയില്‍ നടന്ന വാര്‍ഷിക ബുദ്ധ ഉത്സവമായ എസല പെരേഹരയിലെ ഘോഷയാത്രയിലെ എഴുന്നള്ളിപ്പോടെയാണ് തിക്കിരി ലോക ശ്രദ്ധയിലെത്തിയത്. 70 വയസ്സായ ആനയെ എഴുന്നള്ളിപ്പില്‍ പങ്കെടുപ്പിച്ചതിനെതിരെ ശക്തമായ പ്രതിഷേധങ്ങളുമായി സേവ് എലിഫന്റ് ഫൗണ്ടേഷന്‍ രംഗത്തെത്തിയിരുന്നു....

‘കൃത്രിമക്കാലുകളുമായി ഈ യുവാവ് എന്നെ അമ്പരപ്പിക്കുകയാണ്’; ശാരീരിക അവശതകള്‍ക്കിടയിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ശ്യാമിന്റെ ചികിത്സാ ചെലവ് ഏറ്റെടുത്ത്...

ശാരീരിക അവശതകളുണ്ടായിട്ടും തന്നാലാവും വിധം പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട എംജി കോളജിലെ സൈക്കോളജി വിദ്യാര്‍ത്ഥി ശ്യാമിന്റെ ചികിത്സാ ചെലവുകള്‍ ഏറ്റെടുത്ത് മന്ത്രി കെ.കെ ശൈലജ. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സന്നദ്ധപ്രവര്‍ത്തകനെ കുറിച്ച് ധനമന്ത്രി ഡോ. തോമസ് ഐസക് എഴുതിയ ഫെയ്സ്ബുക്ക് കുറിപ്പ്...

ബ്രോഡ് വേയിലെ ‘പടച്ചോനെ’ യു.എ.ഇയിലേക്ക് ക്ഷണിച്ച് പ്രവാസികള്‍

മഴക്കെടുതിയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങായി മാതൃകയായ എറണാകുളം ബ്രോഡ് വെയിലെ വഴിയോര കച്ചവടക്കാരന്‍ മാലിപ്പുറം സ്വദേശി നൗഷാദും കുടുംബവും യുഎഇ സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. പ്രവാസികളുടെ സ്നേഹാദരം ഏറ്റുവാങ്ങാന്‍ ഓണത്തിനു ശേഷം നൗഷാദും കുടുംബവും എത്തിയേക്കും. ദുബായിലെ സ്മാര്‍ട് ട്രാവല്‍സ് എംഡി അഫി അഹമദ് ഇന്നലെ നൗഷാദിന്റെ വീട്ടിലെത്തി...

‘പ്രബുദ്ധരെന്ന് കരുതുന്ന മലയാളികളെ മണ്ടന്മാരാക്കുന്ന കണ്ണീര്‍ നാടകം’; പി.വി അന്‍വറിനെ വിമര്‍ശിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

കവളപ്പാറയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍നിരയിലുള്ള പി.വി അന്‍വര്‍ എംഎല്‍എയുടെ ഇരട്ടത്താപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍.എസ്.യു ദേശീയ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. പ്രളയകാലത്ത് മാധ്യമങ്ങളും സമൂഹ മാധ്യമങ്ങളും അന്‍വറിനെ ഹീറോയാക്കുകയാണ് എന്നാല്‍ പരിസ്ഥിതിലോല വ്യവസ്ഥയെ വെല്ലുവിളിച്ച് പിവി അന്‍വര്‍ പാര്‍ക്കുണ്ടാക്കിയ കക്കാടംപൊയിലില്‍ ജൂണ്‍ 13, 14 ദിവസങ്ങളില്‍...