രാജി തീരുമാനം പിൻവലിക്കണമെന്ന് പാർട്ടി; എം.പി വീരേന്ദ്രകുമാർ ഉടൻ ഇടത്തോട്ടില്ല

ജനതാദള്‍(യു) ദേശീയ നേതൃത്വവുമായി അകന്ന എം.പി വിരേന്ദ്രകുമാര്‍ എം.പി. ഉടന്‍ ഇടതുപക്ഷത്തേക്കു പോകില്ല. ജെ.ഡി(എസ്)യുമായി ലയിച്ച് ഇടതു മുന്നണിയുടെ ഭാഗമാകുമെന്ന പ്രചാരണം ശക്തമാകുന്നതിനിടെയാണ് ഉടന്‍ ഇടത്തോട്ടു പോകേണ്ടതില്ലെന്ന തീരുമാനം വന്നത്. ജെ.ഡി(എസ്)യുമായി ലയിക്കുന്നതിനു പകരം എസ്.ജെ.ഡി. പുനരുജ്ജീവിപ്പിക്കാനാണു തീരുമാനം. ഈ മാസം 17-നു ചേരുന്ന നേതൃയോഗത്തില്‍ ഇതുസംബന്ധിച്ചു...

സോഷ്യൽ മീഡിയയിൽ താരമായി ദുല്‍ഖറിന്റെ കുഞ്ഞുമറിയം

ദുല്‍ഖര്‍ സല്‍മാന്റെ കുഞ്ഞു രാജകുമാരിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. മെയ് അഞ്ചിനാണ് ദുല്‍ഖറിന്റെയും അമാലിന്റെയും ജീവിതത്തിലേക്ക് മറിയം എത്തിയത്. ജനിക്കുമ്പോള്‍ തന്നെ സെലിബ്രിറ്റികളായി മാറുന്നവരാണ് താരങ്ങളുടെ മക്കള്‍. മെഗാസ്റ്റാറിന്റെ മകന്‍ എന്ന ഇമേജുമായാണ് ദുല്‍ഖര്‍ സല്‍മാന്‍ സിനിമയില്‍ തുടക്കം കുറിച്ചത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ...

‘കുമ്മനാനാനയോടൊപ്പം’; മെട്രോ ആനയുടെ പേരിനായി സോഷ്യല്‍മീഡിയില്‍ ക്യാംപയിന്‍

കൊച്ചി മെട്രോയുടെ ഭാഗ്യചിഹ്നമായ ആനക്കുട്ടന് പേര് നിര്‍ദ്ദേശിക്കാന്‍ പൊതുജനാഭിപ്രായം തേടി മെട്രോ അധികൃതര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ലിജോ വര്‍ഗീസ് എന്നൊരാള്‍ കമന്റ് ചെയ്ത 'കുമ്മനാന' എന്ന പേര് ഞൊടിയിടയില്‍ തരംഗമായതോടെമാനദണ്ഡങ്ങള്‍ തിരുത്തി മെട്രോ കൈകഴുകി. ഇതോടെ പ്രതിഷേധം കത്തിത്തുടങ്ങുകയും ചെയ്തു. നിര്‍ദ്ദേശിക്കുന്ന പേരുകള്‍ മെട്രോ യുടെ ഫേസ്ബുക്ക് പോസ്റ്റിന്...

സന ഫാത്തിമയും കത്രീന കൈഫും; ബന്ധം കണ്ടെത്തി ആരാധകര്‍

ബോയ്കട്ട് മുടിയും പരുക്കന്‍ ലുക്കുമായി ആമിര്‍ഖാന്റെ ദംഗല്‍ സിനിമയില്‍ പ്രത്യക്ഷപ്പെട്ട സന ഫാത്തിമ നീണ്ടമുടിയില്‍ സാരി വേഷത്തിലുള്ള ചിത്രം സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തപ്പോള്‍ ആരാധകര്‍ ചര്‍ച്ച ചെയ്യുന്നത് സനയും കത്രീനകൈഫുമായുള്ള രൂപ സാദൃശ്യം. സാരിയുടുത്ത് വട്ടപ്പൊട്ട് തൊട്ട് നീണ്ടമുടിയൊക്കെ അഴിച്ചിട്ട് അലസമായി നില്‍ക്കുന്ന ഫോട്ടോയാണ് ഇന്‍സ്റ്റഗ്രാമില്‍ സന പോസ്റ്റ്...

ഇത്തവണയും കണ്ണന്‍ തന്നെ..;കുഞ്ഞു സിവ വീണ്ടും

അമ്പലപ്പുഴ ഉണ്ണിക്കണ്ണനോടു നീ.. എന്ന പാട്ട് പാടി മലയാളികളെ കയ്യിലെടുത്ത ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയുടെ മകള്‍ സിവ വീണ്ടും. ഇത്തവണയും കണ്ണനെ തന്നെയാണ് കുഞ്ഞു സിവ പിടിച്ചിരിക്കുന്നത്. കണികാണും നേരം എന്ന പാട്ടിലൂടെയാണ് സിവ വീണ്ടുമെത്തിയിരിക്കുന്നത്.  ഇത് സോഷ്യല്‍ മീഡിയയില്‍...

‘കുമ്മനാനയിൽ’ പണി പാളി കൊച്ചി മെട്രോ; ഫെയ്സ്ബുക്ക് പോസ്റ്റ് തിരുത്തി അധികൃതർ

കൊച്ചി മെെേട്രായുടെ ഭാഗ്യചിഹ്നമായ ആനക്കുട്ടന് പേര് നിർദ്ദേശിക്കാൻ പൊതുജനാഭിപ്രായം തേടിയ മെട്രോ അധികൃതർ കുടുങ്ങി. നിർദ്ദേശിക്കുന്ന പേരുകൾ കമന്റുകളായി രേഖപ്പെടുത്തണം, തുടർന്ന് ഷെയർ ചെയ്യുകയും വേണം കൂടുതൽ ലൈക്കുകൾ കിട്ടുന്ന പേര് തെരഞ്ഞെടുക്കപ്പെടും എന്നതായിരുന്നു ഫെയ്സ്ബുക്ക് പേജില്‍ കൊച്ചി മെട്രോ വ്യവസ്ഥ വെച്ചിരുന്നത്. എന്നാൽ ലിജോ വർഗീസ് എന്നൊരാൾ...

മെട്രോയുടെ ആനക്കുട്ടന് പേര് വേണം; ‘കുമ്മനാന’ എന്നായാലോ എന്ന് സോഷ്യല്‍മീഡിയ

കൊച്ചി മെെേട്രായുടെ ഭാഗ്യചിഹ്നമായ ആനക്കുട്ടന് ഒരു പേര് വേണം. കൊച്ചി മെട്രോ ഒഫീഷ്യല്‍ പേജിലാണ് ഇത്തരത്തിലൊരു ആവശ്യമുന്നയിച്ചത്. പേര് നിര്‍ദ്ദേശിക്കൂ .. കണ്ണഞ്ചിപ്പിക്കുന്ന സമ്മാനങ്ങള്‍ നേടൂ' എന്നായിരുന്നു പരസ്യം...അപ്പു,തൊപ്പി,കുട്ടന്‍ ഈ പേരൊന്നും വേണ്ട.അതൊന്നും സ്റ്റാറ്റസിന് ചേരില്ല. നല്ല കൂള്‍' ആയൊരു പേര്...ആര്‍ക്ക് വേണമെങ്കിലും പേര് നിര്‍ദ്ദേശിക്കാം. എന്ന...

കൊട്ടാക്കമ്പൂര്‍: ഭൂമി കയ്യേറിയവരില്‍ മുന്‍ കോണ്‍ഗ്രസ് മന്ത്രിയും

കൊട്ടാക്കമ്പൂരില്‍ ഭൂമി കൈയേറിയവരില്‍ മുന്‍മന്ത്രിയടക്കമുള്ള കോണ്‍ഗ്രസിലെ പ്രമുഖരും. ഭൂമി കൈയേറിയ കോണ്‍ഗ്രസ് നേതാവിനു വൈദ്യുതി കണക്ഷന്‍ നല്‍കി സര്‍ക്കാര്‍ വകുപ്പുകളുടെ ഒത്താശ. കൊട്ടക്കാമ്പൂര്‍ വില്ലേജിലെ 58-ാം ബ്ലോക്കിലാണു കൈയേറ്റം. മന്ത്രിയായിരുന്ന സമയത്താണ് പ്രമുഖ കോണ്‍ഗ്രസ് നേതാവ് കര്‍ഷകരുടെ ഭൂമി ബിനാമികളുടെ പേരില്‍ മുക്ത്യാര്‍ എഴുതിവാങ്ങി കൈവശപ്പെടുത്തിയത്. ഏക്കറുകണക്കിന്...

യാത്രക്കാരനെ കൊണ്ട് ടോളടപ്പിച്ച് യൂബര്‍ ഡ്രൈവര്‍: ഒടുവില്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പ്രശ്‌ന പരിഹാരം

യാത്രക്കാരില്‍നിന്നും ഇരട്ടിപണം തട്ടാനായി യൂബര്‍ ഡ്രൈവര്‍മാര്‍ കെണിയൊരുക്കുന്നതായി യാത്രക്കാരന്റെ പരാതി. ബെംഗളൂരിവിലാണ് സംഭവം നടന്നിരിക്കുന്നത്. ജെ.പി. മുദുലി എന്ന യാത്രക്കാരനാണ് യൂബര്‍ ഡ്രൈവര്‍മാരുടെ പുതിയ കെണിയെപറ്റിയുള്ള വിശദാംശങ്ങള്‍ സഹിതം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ 'യൂബര്‍ ഡ്രൈവര്‍മാര്‍ പുതിയ വഴികളിലൂടെ യാത്രക്കാരെ പറ്റിക്കാനുള്ള ശ്രമത്തിലാണ്....

സോഷ്യല്‍ മീഡിയയെ സമരക്കളമാക്കിയ ഇന്ത്യന്‍ സ്ത്രീകള്‍; ഇവര്‍ നമുക്ക് അഭിമാനമാണ്‌

സ്വാതന്ത്രത്തിലും അവകാശങ്ങളിലുമെല്ലാം പുരുഷനോട് ഒപ്പമെത്താന്‍ ശ്രമിക്കുന്നവരില്‍ ഒട്ടും പിന്നിലല്ല ഇന്ത്യയിലെ സ്ത്രീകള്‍. സ്വാതന്ത്ര്യവും സമത്വവും ഉറപ്പു വരുത്തുവാന്‍ സിനിമാ താരങ്ങളോ സാമൂഹിക പ്രവര്‍ത്തകരോ ആയ സ്ത്രീകള്‍ മാത്രമല്ല സാധാരണക്കാരും മുന്നിട്ടിറങ്ങുകയാണ്. സദാചാരവാദികള്‍ നിശ്ചയിക്കുന്ന അതിരുകളെ മറികടക്കാന്‍ സാമൂഹിക മാധ്യമങ്ങളെ സമരക്കളമാക്കിയവരാണ് ഇന്ത്യയിലെ സ്ത്രീകള്‍. ബ്ലൗസ് ഫ്രീ സാരി ഫെസ്റ്റിവല്‍ പരമ്പരാരഗത...