മരണത്തില്‍ നിന്ന് അത്ഭുത രക്ഷപ്പെടല്‍ ; ഹെല്‍മറ്റ് പോലും ധരിക്കാതെ ചീറിപാഞ്ഞ ബൈക്കില്‍ മിനി ട്രക്കിടിച്ച് തെറിപ്പിച്ചിട്ടും കൂളായി...

  ഹെല്‍മറ്റ് പോലും ധരിക്കാതെ ബൈക്ക് അപകടത്തില്‍ പെട്ട് അത്ഭുതകരമായി രക്ഷപ്പെട്ട യുവാവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. തെലങ്കാനയിലുണ്ടായ വാഹനാപകടത്തിലാണ് മരണത്തില്‍ നിന്ന് യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ഹെല്‍മറ്റ് ധരിക്കാതെ ചീറിപ്പാഞ്ഞ ബൈക്ക് യാത്രികനെ മിനി ട്രക്ക് ഇടിച്ച് 360 ഡിഗ്രി ഉയരത്തില്‍ പൊങ്ങിയ യുവാവാണ് അത്ഭുതകരമായി...

മോദിജി ശൗചാലയങ്ങളുടെ പണി കഴിഞ്ഞെങ്കില്‍ പെട്രോള്‍ വില കുറയ്ക്കാമോ?

മോദിജി ശൗചാലയങ്ങളുടെ പണി കഴിഞ്ഞുവെങ്കില്‍ പെട്രോള്‍ വില കുറയ്ക്കാമോ? താങ്കള്‍ ശൗചാലയം പണിത് പണിത് പെട്രോളിന് ലിറ്ററിന് വില 82 രൂപയായി, പാചകവാതകത്തിനും വില കുത്തനെ ഉയര്‍ന്നിട്ടുണ്ട്.എണ്ണകമ്പനികള്‍ ഇങ്ങനെ വില കൂട്ടിയാല്‍ പാവപ്പെട്ട ജനങ്ങള്‍ക്ക് അത് തിരിച്ചടിയാകും,ഞങ്ങള്‍ ജനങ്ങളുടെ ഒരു സംശയം സ്വര്‍ണ്ണം കൊണ്ടാണ് ശൗചാലയം പണിയുന്നത്. https://www.youtube.com/watch?v=aU279zVniHs

ആരോഗ്യദായകമായ ഭക്ഷണശീലങ്ങള്‍ക്ക് വത്തീന്‍ – വീഡിയോ

മായം കലര്‍ത്താത്ത, ആരോഗ്യദായകമായ ഭക്ഷണത്തെക്കുറിച്ച് ചിന്തിക്കുന്നവര്‍ക്ക് ധൈര്യപൂര്‍വ്വം കടന്നു ചെല്ലാവുന്ന ഒരു സംരഭമാണ് വത്തീന്‍, ഹൗസ് ഓഫ് ഡ്രൈ ഫൂ്ട്‌സ് ആന്‍ഡ് നട്‌സ്. എറണാകുളം കലൂര്‍ പേരണ്ടൂര്‍ റോഡിലുള്ള 'വത്തീന്‍' എന്ന രുചിക്കൂട്ടുകളുടെ കലവറയെയാണ് സൗത്ത് ലൈവ് പരിചയപ്പെടുത്തുന്നത്. https://www.youtube.com/watch?v=XVYY8ZJgBTM  

പ്രധാനമന്ത്രിയെ വിമര്‍ശിച്ചാലും രാജ്യദ്രോഹകുറ്റം ചുമത്തുന്ന കാലം

സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ളയ്‌ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയത് ദിവാനെ വിമര്‍ശിച്ചതിനാണ്. അന്ന് രാജാവുണ്ട്, രാജാവിനെയല്ല വിമര്‍ശിച്ചത് ഉദ്യോഗസ്ഥരെയാണ്. ഇന്ന് രാജാവില്ല, പ്രധാനമന്ത്രിയുണ്ട്. അദ്ദേഹത്തെ വിമര്‍ശിച്ചാലും രാജ്യദ്രോഹകുറ്റം ചുമത്തുന്ന കാലമാണിത്. ഈ നിയമം എടുത്തുകളയണമെന്ന ശുപാര്‍ശ ഇപ്പോള്‍ ഇല്ലെങ്കിലും അത് എടുത്തു കളയണമെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം https://www.youtube.com/watch?v=w2hfqa0SJ0g

ഡല്‍ഹിയിലെ രണ്ടാം തുഗ്ളക്ക് – വീഡിയോ

ഡല്‍ഹി എന്നു കേള്‍ക്കുമ്പോള്‍ ഓര്‍മ്മയില്‍ വരുന്ന പേരാണ് തുഗഌ്. തലതിരിഞ്ഞ നയങ്ങളുടെ പേരില്‍ അറിയപ്പെടുന്ന മുഹമദ് ബീന്‍ തുഗഌ്. നോട്ട് നിരോധനം എന്ന ഭ്രാന്തമായ പരിഷ്‌കാരം നടപ്പാക്കിയ നരേന്ദ്ര മോദി ഡെല്‍ഹിയിലെ രണ്ടാം തുഗഌ് ആണെന്ന് ആര്‍ ബി ഐ റിപ്പോര്‍ട്ട് പറയുന്നു. ഒരു പ്രയോജനവുമുണ്ടായില്ല എന്ന് ആര്‍ബി...

കാപട്യം അഥവാ നരേന്ദ്ര ദാമോദർ മോദി

ഒടുവിൽ സകല പൂഴിക്കടകൻ അടവുകളും പരാജയപെട്ടപ്പോൾ പ്രധാനമന്ത്രിയുടെ പെട്ടിപ്പാട്ടുകാരായി അധപതിച്ച റിസർവ് ബാങ്ക് സമ്മതിക്കുകയാണ്, നിരോധിക്കപ്പെട്ട 99.3 ശതമാനം നോട്ടുകളും തിരിച്ചെത്തിയെന്ന്. കള്ളപ്പണം പിടിക്കാനുള്ള നിർണ്ണായക 'സർജിക്കൽ സ്ട്രൈക്ക്' എന്ന് പറഞ്ഞ നടത്തിയ നീക്കം അമ്പേ പൊളിഞ്ഞു. മിസ്റ്റർ മോദി, താങ്കൾ മറുപടി പറയണം, എന്തിനായിരുന്നു നോട്ട്...

മത്സ്യത്തൊഴിലാളികള്‍ക്ക് മുഖ്യമന്ത്രി നല്‍കിയ ബിഗ് സല്യൂട്ടിനൊപ്പം കേരളവും പങ്കുചേരുന്നു

ഇതൊരു രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കേണ്ട സമയമല്ല. നമുക്ക് വേണ്ടത് പുതിയ കേരളമാണ്. എല്ലാം കഴുകി തുടച്ച് വൃത്തിയാക്കിയ സ്ഥിതിയാണ്. ലോകത്തിന് തന്നെ മാതൃകയായ നവകേരളം സൃഷ്ടിക്കുകയാണ് നമ്മള്‍ വേണ്ടത്. https://www.youtube.com/watch?v=KNO-peF0254  

ഇവരുടെ ശബ്ദം ഭരണകൂടത്തിന് ഭയമാണ് – വീഡിയോ

എതിരഭിപ്രായങ്ങളെ തച്ചുടച്ച് ഫാസിസ്റ്റ് ഭരണം കാഴ്ചവെക്കുന്ന സംഘപരിവാറിന് ആരെയാണ് പേടി. ദളിതുകള്‍ക്കെതിരേ നടക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളും വിവേചനങ്ങളും സവര്‍ണ ഭരണകൂടം കണ്ടില്ലെന്ന് നടിക്കുമ്പോള്‍ ശബ്ദമുയര്‍ത്തുന്നവരെയാണ് സര്‍ക്കാരിന് പേടി. പശുവിന്‍റെ പേരില്‍ ആള്‍ക്കൂട്ട കൊലപാതകം നടത്തുന്നത് കണ്ടില്ലെന്ന് നടിക്കുകയും സര്‍ക്കാരിനെതിരെ വാ തുറക്കുമ്പോ ജയിലിലടക്കുകയും ചെയ്യുന്നത് രാജ്യം അടിയന്തരാവസ്ഥയിലാണെന്ന് തോന്നിപ്പിക്കുമെന്ന്...

സ്വാതന്ത്ര്യത്തിന്റെ വില നിതാന്തജാഗ്രതയാണ്

രാജ്യത്ത് അപ്രഖ്യാപിത അടിയന്തിരാവസ്ഥയാണെന്നതിന്റെ ഭീതികരമായ ഉദാഹരണമാണ് ഇന്നലെ ആറു സംസ്ഥാനങ്ങളിലായി നടന്ന പൊലീസ് റെയ്ഡ്. മഹാരാഷ്ട്രയടക്കം ആറു സംസ്ഥാനങ്ങളില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ ആന്ധ്രയിലെ വിപ്ലവ കവി വരവര റാവു ഉള്‍പ്പെടെ നിരവധി മനുഷ്യാവകാശഇടത് പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. സ്വതന്ത്രമായും വേറിട്ടും ചിന്തിക്കുന്നവരെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കുക എന്നതാണ് ഇതുകൊണ്ട്...

മിസ്റ്റര്‍ അര്‍ണാബ് മലയാളികള്‍ക്ക് മറുപടിയുണ്ട്

ചാനല്‍ ചര്‍ച്ചയ്ക്കിടെ ‘നാണംകെട്ട ആളുകളുടെ സംഘം’ എന്ന് മലയാളികളെ അപമാനിച്ച റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നു കൊണ്ടിരിക്കുന്നത്.ചാനലിനെതിരെ ശക്തമായ പ്രതിഷേധമാണ് ഫെയ്‌സ്ബുക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം, പ്ലേസ്റ്റോര്‍ തുടങ്ങി എല്ലാ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂം ഉയരുന്നത്. ഇംഗ്ലീഷിന് പുറമെ മലയാളത്തിലും ഹിന്ദിയിലും...