മമ്മൂട്ടിക്ക് ആരാധകരുടെ സര്‍പ്രൈസ് – വീഡിയോ

നടന്‍ മമ്മൂട്ടിയുടെ ജന്മദിനത്തില്‍ ആരാധകരുടെ സര്‍പ്രൈസ്.  താരത്തിന്റെ 67ാം ജന്മദിനത്തിലാണ് പിറന്നാള്‍ ആശംസകളുമായി ആരാധകര്‍ എത്തിയത്. https://www.youtube.com/watch?v=l8Dy15IdxX8

എങ്ങനെ പ്രതിരോധിക്കാം എലിപ്പനിയെ – വീഡിയോ

എലിപ്പനിയെ പ്രതിരോധിക്കാം,പനി പകരാതിരിക്കാനുള്ള മുന്‍കരുതല്‍,ചികിത്സാ രീതി, പ്രതിരോധ മാര്‍ഗങ്ങള്‍ എന്തെല്ലാം? എറണാകുളം മെഡിക്കല്‍ കോളജിലെ മെഡിസിന്‍ വിഭാഗം മേധാവി ഡോ. ജില്‍സ് ജോര്‍ജ്ജ് രോഗപ്രതിരോധ മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നു. https://www.youtube.com/watch?v=lPvVAsOb78Q

മനസ്സ് നിറച്ച് ഉഡുപ്പി തീരത്ത് ചാകര; തിരയ്‌ക്കൊപ്പം കൂട്ടമായെത്തുന്നത് നത്തോലി- വീഡിയോ

ഉഡുപ്പി കടല്‍ത്തീരത്ത് വന്‍ ചാകര. തിരയ്‌ക്കൊപ്പം കൂട്ടമായെത്തുന്നതില്‍ അധികവും നത്തോലി മീനുകള്‍. തിരമാലകള്‍ക്കൊപ്പം മീനുകള്‍ കൂട്ടമായെത്തുന്നതോടെ ഉഡുപ്പി തീരത്ത് മീന്‍ വാരിയെടുക്കാന്‍ ആളുകളുടെ തിരക്കാണ്. എത്ര വാരിയെടുത്തിട്ടും മീന്‍ തീരുന്നുമില്ല, വീണ്ടും വീണ്ടും കരയിലേക്ക് മീന്‍ അടിയുകയാണ്. ഉഡുപ്പി ഹെജ്മഡെ അമസീക്കരെ കടപ്പുറത്താണ് വന്‍ ചാകരയുണ്ടായത്. വ്യാഴാഴ്ച പുലര്‍ച്ചയോടെയാണ്...

ഹീറോയായി ദീപക്ക് മിശ്ര – വീഡിയോ

മാസങ്ങള്‍ക്ക് മുമ്പ് എല്ലാവരുടെയും എതിര്‍പ്പ് വാങ്ങിയ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക്ക് മിശ്ര ഇന്ന് ഹീറോയായി മാറിയിരിക്കുന്നു. ഐ.പി.സി 377 ഭാഗികമായി റദ്ദാക്കിയതോടെ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ജസ്റ്റിസ് ദീപക്ക് മിശ്ര, പുരോഗമനപരമായ നിലപാടാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനുള്ളത്. ഒക്ടോബര്‍ രണ്ടിന് വിരമിക്കുന്ന ചീഫ് ജസ്റ്റിസ് ഇനിയും ഒട്ടേറെ...

സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റകരമല്ല ; ചരിത്ര വിധി പുറപ്പെടുവിച്ച് സുപ്രീംകോടതി – വീഡിയോ

പരസ്പര സമ്മതത്തോടെയുള്ള സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീംകോടതി. ഐപിസി 377ലെ വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണ്. വകുപ്പ് യുക്തിഹീനവും ഏകപക്ഷീയവുമെന്ന് ഭരണഘടനാ ബെഞ്ച് നിരീക്ഷിച്ചു. വ്യത്യസ്ത വ്യക്തിത്വങ്ങള്‍ അംഗീകരിക്കാന്‍ സമൂഹം പക്വതയാര്‍ജ്ജിച്ചതായും സുപ്രീംകോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസില്‍ വിധി...

മോദിയെ വിമര്‍ശിച്ചാല്‍ തടവറയിലോ നരേന്ദ്രമോദി സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെല്ലാം തടവറയിലോ – വീഡിയോ

ഇന്ത്യയില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയോ ? മുന്‍ ബിജെപി സര്‍ക്കാരിന്റെ കാലത്ത് പോലും ഇല്ലാത്ത നയങ്ങള്‍ നടപ്പിലാക്കി നരേന്ദ്രമോദി ഇന്ത്യയില്‍ സംഘപരിവാറിസം നടപ്പിലാക്കുന്നോ? മോദി സര്‍ക്കാരിന്റെ കാലത്ത് നിരവധി സാമൂഹിക പ്രവര്‍ത്തകരെയാണ് അറസ്റ്റ് ചെയ്യുന്നത്.സര്‍ക്കാരിന് എതിരെ ശബ്ദം ഉയര്‍ത്തിയാല്‍ അവര്‍ക്കെതിരെ യുഎപിഎ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് തടവറയിലാക്കുന്നത്. https://www.youtube.com/watch?v=XW0QYbvi-EU

മനുഷ്യരെ മാത്രമല്ല പുലിയെ വരെ പേടിപ്പിച്ച് ഓടിക്കും ഈ തെരുവ് നായ – വീഡിയോ

മനുഷ്യരെ മാത്രമല്ല പുലിയെ വരെ പേടിപ്പിക്കാന്‍ തെരുവുനായ വിചാരിച്ചാല്‍ നടക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് ജയ്പൂരിലെ ജാലന ഫോറസ്റ്റിലെ ഈ കാഴ്ചകള്‍. ഉച്ചവെയില്‍ ഏറ്റ് ഉറങ്ങിയിരുന്ന തെരുവുനായയെ ആക്രമിക്കാന്‍ വന്ന പുലിയെയാണ് ഏതാനും നിമിഷങ്ങള്‍കൊണ്ട് നായ കുരച്ച് ഓടിച്ചത്. പാന്തര്‍ ജോപ്പക്കും കാളി മാതാ ക്ഷേത്രത്തിനുമിടയിലുള്ള റോഡിലായിരുന്നു പുലിയും നായയും തമ്മില്‍...

‘ മീശ ‘ വായിക്കാം , നോവല്‍ നിരോധിക്കാനാവില്ലെന്ന് സുപ്രീം കോടതി – വീഡിയോ

എസ് ഹരീഷ് എഴുതിയ മലയാളം നോവല്‍ മീശ പ്രസിദ്ധീകരിക്കുന്നതും വിതരണം ചെയ്യുന്നതും വിലക്കണം എന്ന് ആവശ്യപെട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ആണ് ഹര്‍ജി തള്ളിയത്. വിവാദ ഭാഗം സ്ത്രീകളെയും വിശ്വാസത്തെയും അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ്...

ടോള്‍ബൂത്തില്‍ പ്രത്യേക പാത വേണ്ടത് ആംബുലന്‍സിനാണ് വിഐപികള്‍ക്കല്ല – വീഡിയോ

ഇന്ത്യയിലെ വി ഐ പി കള്‍ച്ചറിനെ യഥാതഥമായി പ്രതിഫലിപ്പിക്കുന്ന ഒരു ഉത്തരവ് മദ്രാസ് ഹൈക്കോടതിയില്‍ നിന്നുണ്ടായി. ടോള്‍ ബൂത്തുകളില്‍ ജഡ്ജിമാരടക്കമുള്ള വി ഐ പികള്‍ക്ക് പ്രത്യേക പാത വേണമെന്നതാണ് ആ ഉത്തരവ്. വി ഐ പി കള്‍ച്ചര്‍ ജനാധിപത്യവുമായി പൊരുത്തപ്പെടുന്ന ഒന്നല്ല. ഇത്തരം കള്‍ച്ചര്‍ ഇല്ലായ്മ ചെയ്യാന്‍...

പെട്രോളിന് വില കൂട്ടിയപ്പോള്‍ സ്റ്റാറായ മലപ്പുറത്തുകാരന്‍ കുഞ്ഞു നൗഫാന്‍; സോഷ്യല്‍ മീഡിയയില്‍ തരംഗമായി നൗഫാന്റെ കുതിര സവാരി

ഡീസലിനും പെട്രോളിനും വില കൂടുമ്പോള്‍ നൗഫാന്‍ സ്‌കൂളിലും നാട്ടില്‍ സ്റ്റാറാവുകയാണ്. ന്യൂജനറേഷന്‍ പിള്ളേരെപ്പോലെ ബൈക്കിലും സ്‌കൂട്ടറിലും ചീറിപാഞ്ഞു സ്‌കൂളില്‍ എത്തിയല്ല നാട്ടില്‍ നൗഫാന്‍ സ്റ്റാറായത്. പകരം അവരില്‍ നിന്നും വ്യത്യസ്തനായി കുതിരസവാരി നടത്തിയാണ് കുഞ്ഞു നൗഫാന്‍ സ്‌കൂളിലെത്തുന്നത്. മലപ്പുറം കാളികാവ് അഞ്ചച്ചെവിടി ജി.യു.പി സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് നൗഫാന്‍...