ലൈഗിംക പീഡനത്തിന് ഇരയായവര്‍ക്ക് ഒന്‍പത് കോടി രൂപ സംഭാവനയുമായി എമ്മ വാട്സണ്‍; ഇനി ടൈംസ് അപ്പിന്‍റെ കാലം

ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയായവര്‍ക്ക്  ഹോളിവുഡ് താരം എമ്മ വാട്‌സണ്‍ നല്‍കുന്നത് ഒന്‍പത് കോടി. ടൈംസ് അപ്പ് ക്യാംപെയിനിന്‍റെ ഭാഗമായിട്ടാണ് ധനസഹായം നല്‍കുന്നത്. ഹോളിവുഡ് സിനിമാ ലോകത്തെ ഞെട്ടിച്ചുകൊണ്ട് നടികള്‍ മീടു ഹാഷ് ടാഗിലൂടെ തങ്ങള്‍ അനുഭവിച്ച ലൈംഗിക പീഡനങ്ങള്‍ തുറന്ന് പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് ടൈംസ് അപ്പ് ക്യാംപെയിനിന്‍...

മരിച്ച് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം യുവാവിന് പിറന്നത് ഇരട്ടക്കുഞ്ഞുങ്ങള്‍

മരിച്ചിട്ട് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം യുവാവിന് കുഞ്ഞുങ്ങള്‍ പിറന്നു. മകന്റെ മരണത്തിന് മുന്നില്‍ കരഞ്ഞുതളര്‍ന്നിരിക്കാന്‍ തയ്യാറാവാതിരുന്ന ഒരു അമ്മയുടെ നിശ്ചയദാര്‍ഡ്യമാണ് ഈ അത്ഭുത പിറവിക്ക് പിന്നില്‍. രോഗബാധിതനായ യുവാവിന്റെ സൂക്ഷിച്ചുവെച്ച ബീജത്തെ ഐവിഎഫ് ചികിത്സയിലൂടെ വാടക ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ചാണ് കുഞ്ഞിന് ജന്മം നല്‍കിയത്. അങ്ങനെ 48കാരിയായ രാജശ്രീ...

മനസമാധാനത്തിനായി 5000 രൂപ നല്‍കി കെട്ടിപ്പിടിക്കാം; ലൈംഗികതയ്ക്ക് ഈ ‘പുണരലില്‍’ സ്ഥാനമില്ല

കെട്ടിപ്പിടുത്തം ഒരു മരുന്നാണ്. ശാസ്ത്രത്തിന് കണ്ടുപിടിക്കാന്‍ കഴിയാത്ത മനുഷ്യനിലെ ഒട്ടെറെ രോഗങ്ങള്‍ അലിയിച്ചുകളയാനുള്ള, ആര്‍ക്കും അനായാസം നല്‍കാന്‍ കഴിയുന്ന ദിവ്യഔഷധം. എന്നാല്‍ ഈ വൈദ്യത്തെക്കുറിച്ച് നമ്മള്‍ അത്ര ബോധവാന്മാരാല്ലെന്നാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ അതൊരു സേവനമായാലോ ? മണിക്കൂറിന് 5000 രൂപ വരെ ഈടാക്കുന്ന ഒരു സേവനം.  സദാചാരബോധം...

‘അമ്മയുടെ മൃതദേഹം സംസ്‌കരിക്കാന്‍ കാശിന് വേണ്ടി കരയുന്ന രണ്ട് ആണ്‍മക്കള്‍’ നെഞ്ച് പൊട്ടും ഈ കാഴ്ച

മോര്‍ച്ചറിക്കുള്ളില്‍ അമ്മയുടെ മരവിച്ച കാലുകള്‍ കണ്ട് നിസ്സഹായരായി നില്‍ക്കുകയായിരുന്നു വേല്‍മുരുകനും മോഹന്‍രാജും . പിന്നീടാണോര്‍ത്തത് അമ്മയെ സ്വസ്ഥമായൊരിടത്ത് അടക്കാന്‍ കയ്യില്‍ ചില്ലിക്കാശില്ല. ഒടുവിലവര്‍ ആശുപത്രി വാര്‍ഡുകളില്‍ കാശിന് വേണ്ടിയലഞ്ഞു. ചിലര്‍ കനിഞ്ഞു. ചിലര്‍ വെറുതെ ചിരിച്ചുകാണിച്ചു. സ്വരുക്കൂട്ടിയ കാശ് ഒന്നിനും തികിഞ്ഞതില്ല. മണിക്കൂറുകള്‍ കടന്നുപോയി. ആശുപത്രിയില്‍ വന്ന...

പുസ്തക പ്രസാധന രംഗത്തുള്ള ബിസിനസ് തന്ത്രങ്ങള്‍ എതിര്‍ക്കുന്നു-അരുന്ധതി റോയ്

'ഞാന്‍ ഗോഡ് ഓഫ് സ്മോള്‍ തിങ്സ് എഴുതുന്നു, ബുക്കര്‍ പ്രൈസ് ലഭിക്കുന്നു. ഇനി ഞാന്‍ എഴുതുന്ന പുസ്തകങ്ങള്‍ അതിന്റെ പുത്രനോ ബന്ധുവോ ഒക്കെയായിരിക്കണം എന്ന പലരുടെയും സമ്മര്‍ദത്തെ ഞാന്‍ എതിര്‍ക്കുന്നു. പുസ്തക പ്രസാധനരംഗത്തുള്ള ബിസിനസ് തന്ത്രങ്ങള്‍ പോലും ഞാന്‍ എതിര്‍ക്കുന്നു. എല്ലാം വളരെ പെട്ടന്ന് നടക്കുന്നു അവിടെ'-...

ബ്ലൂമൂണും ബ്ലഡ്മൂണും കഴിഞ്ഞു; ഫെബ്രുവരിയെ കാത്ത് ബ്ലാക്ക്മൂണ്‍ പ്രതിഭാസം, ഇത് പ്രത്യക്ഷപ്പെടുന്നത് 20 വര്‍ഷത്തിന് ശേഷം

കഴിഞ്ഞമാസത്തെ  ആകാശത്തിലെ അത്ഭുത പ്രതിഭാസത്തിന്  ശേഷം വീണ്ടുമൊരു ചാന്ദ്ര വിസ്മയം. 20 വര്‍ഷത്തിലൊരിക്കല്‍ അനുഭവപ്പെടുന്ന ബ്ലാക്ക്മൂണ്‍ എന്ന പ്രതിഭാസം ഫെബ്രുവരിയിലെന്ന് ശാസ്ത്രലോകം. ഒരു മാസത്തില്‍ രണ്ട് അമാവാസിയുണ്ടാകുന്നതാണ് കറുത്ത ചന്ദ്രന്‍ അല്ലെങ്കില്‍ ബ്ലാക്ക് മൂണ്‍ എന്നറിയപ്പെടുന്നത്. 20 വര്‍ഷത്തിലൊരിക്കല്‍ ഫെബ്രുവരിയില്‍ പൂര്‍ണ്ണചന്ദ്രന്‍ പ്രത്യക്ഷപ്പെടില്ല. ഈ പ്രതിഭാസത്തെയും ബ്ലാക്ക് മൂണ്‍...

സൗന്ദര്യമത്സരത്തില്‍ 4000 യുവതികളെ പരാജയപ്പെടുത്തിയ ‘സുന്ദരി’ സുന്ദരനായി

സൗന്ദര്യമത്സരത്തില്‍ നാലായിരം യുവതികളെ പരാജയപ്പെടുത്തിയ സുന്ദരി അവസാനം സുന്ദരാനായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. മത്സരാര്‍ത്ഥിയുടെ ആള്‍മാറാട്ടം പുറത്തുവന്നതോടെ വിധികര്‍ത്താക്കളും സംഘാടകരും മറ്റുയുവതികളും ഞെട്ടലിലാണ്. കസാഖിസ്ഥാന്‍ സൗന്ദര്യമത്സരത്തിലാണ് ഈ ഞെട്ടിപ്പിക്കുന്ന കള്ളക്കളി നടന്നത്. ഇലെ ദ്യാഗിലേവ് എന്ന 22 കാരനാണ് സ്ത്രീയാണെന്ന വ്യാജേന മത്സരത്തില്‍ പങ്കെടുത്തത്. അലിന അലിഏവ എന്ന പേരിലാണ് ഇലെ...

ലേബര്‍ റൂമിലെത്തും മുമ്പേ അമ്മയ്ക്ക് പ്രസവവേദന; അച്ഛന്‍ ആശുപത്രി വരാന്തയില്‍ ഓമനകുഞ്ഞിനെ വരവേറ്റു

നിശ്ചയിച്ച തിയതിക്കുമ്പ് പ്രസവം നടക്കുന്നത് പുതുമയുള്ള കാര്യമൊന്നുമല്ല. ആശുപത്രിയിലേക്ക് വരുന്ന വഴയിലും വീട്ടിലും ഒക്കെ വച്ച് പ്രസവം നടക്കാറുണ്ട്. എന്നാല്‍ പരിശോധനയ്ക്ക് വന്നപ്പോള്‍ യുവതി പ്രസവിക്കുന്നത് വിചിത്രമായിരിക്കും.അതുംപ്രസവമെടുത്തത് യുവതിയുടെ ഭര്‍ത്താവ് തന്നെയാണെന്ന് പറയുമ്പോള്‍ പ്രസവത്തിന് വേദനയെക്കാള്‍ കൂടുതല്‍ കൗതുകമായിരിക്കും ഉണ്ടാവുക. അത്തരത്തിലൊരു പ്രസവമാണ് മാന്‍ഹട്ടനിലെ വിയ ക്രിസ്റ്റി...

‘വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മുട്ടുമടക്കി കൈകൂപ്പി നില്‍ക്കുന്ന പ്രധാന അധ്യാപകന്‍’; തമിഴ്‌നാട്ടില്‍ നിന്നുള്ള ചിത്രം ചര്‍ച്ചയാകുന്നു

സ്‌കൂളിന്റെ മുറ്റത്ത് ചൂരലും പിടിച്ച് വിദ്യാര്‍ത്ഥികളോട് ഒച്ചയെടുക്കുന്ന ഹെഡ്മാസ്റ്റര്‍മാരെ എല്ലാവരും കണ്ടിട്ടുണ്ടാകാം. സ്‌കൂള്‍ കാലഘട്ടത്തില്‍ അധ്യാപകന്റെ ചൂരല്‍ കഷായത്തിന്റെ കയ്പ് അറിയാത്ത ഒരു വിദ്യാര്‍ത്ഥി പോലുമുണ്ടാവില്ല. എന്നാല്‍ അവരില്‍ നിന്നെല്ലാം വ്യത്യസ്തനാവുകയാണ് തമിഴ്‌നാട്ടിലെ വില്ലുപുരം സര്‍ക്കാര്‍ സ്‌കൂളിലെ ഈ പ്രധാന അധ്യാപകന്‍. കൃത്യമായി സ്‌കൂളില്‍ എത്താത്ത വിദ്യാര്‍ത്ഥികളോട്, ക്ലാസില്‍...

മകളുടെ ചികത്സാ ചെലവിനായി തെരുവില്‍ മുലപ്പാല്‍ വിറ്റ് ഒരമ്മ

മകളുടെ ചികത്സാ ചെലവ് വഹിക്കാന്‍ മുലപ്പാല്‍ വിറ്റ് അമ്മ തെരുവില്‍. രോഗിയായ മകള്‍ക്ക് വേണ്ടി മുലപ്പാല്‍ വില്‍ക്കുന്ന അമ്മയുടെ ചിത്രമാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്. ബിബിസി ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് . ചൈനയിലെ ഷെന്‍ഴെന്‍ മേഖലയിലാണ് സംഭവം. ചിത്രത്തില്‍ യുവതി കുട്ടിക്ക് മുലപ്പാല്‍ നല്‍കുന്നതും സമീപത്ത്...