പലിശനിരക്ക് കുറയുമോ ? മോദിക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കാൻ പലിശ കുറയ്ക്കാൻ സാധ്യത

സാമ്പത്തിക കേന്ദ്രങ്ങളിൽ ആകാംക്ഷ ഉയർത്തി റിസർവ്ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മറ്റിയുടെ യോഗം ആരംഭിച്ചു. വായ്പാ നയത്തിലെ മാറ്റങ്ങൾ വ്യാഴാഴ്ച പ്രഖ്യാപിക്കും. നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യ യോഗമാണ് ഇന്ന് ആരംഭിച്ചത്. പലിശനിരക്കുകളിൽ എന്തെങ്കിലും ഇളവ് വരുത്തുമോ എന്നതാണ് സാമ്പത്തിക ലോകം ഉറ്റു നോക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് സമാഗതമായിരിക്കുന്നതിനാൽ അടിസ്ഥാന...

മാർച്ചിൽ ജി.എസ്.ടി വരുമാനം ഒരു ലക്ഷം കോടിയ്ക്ക് മുകളിൽ, 2018 – 19 ലെ മൊത്തം വരവ് 11.77...

ജിഎസ്ടി വരുമാനം വീണ്ടും ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളിലേക്ക് ഉയര്‍ന്നു. 2019 മാര്‍ച്ചിലെ വരുമാനം 106,577 കോടി രൂപയായി ഉയർന്നു.  റെക്കോഡ് വര്‍ദ്ധനയാണ് ജിഎസ്ടി വരുമാനത്തിലുണ്ടായത്. മാര്‍ച്ചിലെ വരുമാനത്തില്‍ 20,352 കോടി രൂപ കേന്ദ്ര ജിഎസ്‍ടിയില്‍ നിന്നും 27,520 കോടി രൂപ സംസ്ഥാന ജിഎസ്ടിയില്‍ നിന്നും...

വ്യാജവാർത്ത തടയാൻ ഫെയ്സ് ബുക്ക് ജേർണലിസ്റ്റുകളെ നിയോഗിക്കുന്നു

വ്യാജവാർത്തകളുടെ കടന്നുകയറ്റം തടയുന്നതിനും വാർത്തകളുടെ ഉള്ളടക്കത്തിന്റെ നിലവാരം പരിശോധിക്കുന്നതിനും ജേർണലിസ്റ്റുകളെ നിയമിക്കാൻ ഫെയ്സ്‌ബുക്ക് ഒരുങ്ങുന്നു. പുതുതലമുറയിൽ പെട്ട ഡിജിറ്റൽ ജേർണലിസ്റ്റുകളെയാണ് നിയമിക്കുകയെന്ന് സി ഇ ഒ മാർക്ക് സുക്കർബർഗ് അറിയിച്ചു. 200 കോടിയിൽ പരം വരുന്ന ഫെയ്സ്‌ബുക്ക് വരിക്കാർക്ക് ഉയർന്ന ഗുണമേന്മയുള്ള വാർത്തകൾ നൽകുന്നതിനാണ് ഈ നീക്കമെന്ന് അദ്ദേഹം...

സൊമാറ്റോ 17 നഗരങ്ങളിൽ കൂടി, കേരളത്തിൽ നിന്ന് കോട്ടയവും കൊല്ലവും

ഹോട്ടൽ ഭക്ഷണ വിതരണ രംഗത്തെ ഇന്ത്യയിലെ പ്രമുഖ കമ്പനിയായ സൊമാറ്റോ പുതുതായി 17 നഗരങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചു. കേരളത്തിൽ കോട്ടയം, കൊല്ലം എന്നീ പട്ടണങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഇതോടെ സൊമാറ്റോയുടെ സേവനം 213 പട്ടണങ്ങളിൽ ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു. ഇന്ത്യയിൽ 1.8 ലക്ഷം ഹോട്ടലുകളാണ് സൊമാറ്റോ ശ്രംഖലയിൽ പങ്കാളികളായിട്ടുള്ളത്....

പാർട്ടികൾക്ക് സംഭാവന നൽകാൻ തിരക്ക്, ഇലക്ടറൽ ബോണ്ടുകളുടെ വിൽപ്പന കൂടി

തിരഞ്ഞെടുപ്പ് കാലമായതോടെ രാഷ്ട്രീയ പാർട്ടികൾക്ക് നിയമവിധേയമായി സംഭാവന നൽകാൻ കഴിയുന്ന ഇലക്ടറൽ ബോണ്ടുകളുടെ വിൽപനയിൽ വലിയ മുന്നേറ്റം. കഴിഞ്ഞ വർഷം മാർച്ച് മുതലുള്ള ആറ് മാസകാലയളവിനെ അപേക്ഷിച്ച് ഈ വർഷം ബോണ്ടുകളുടെ വിൽപന 62 ശതമാനമാണ് ഉയർന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് ബോണ്ട് വഴി സംഭാവന...

പൗഡറിന് പിന്നാലെ ഷാംപൂവിലും മാരക രാസസാന്നിധ്യം, ജോൺസൺ ആൻഡ് ജോൺസണ് വീണ്ടും തിരിച്ചടി

ബേബി പൗഡറിന് പിന്നാലെ ജോൺസൺ ആൻഡ് ജോൺസൺ കമ്പനിയുടെ ബേബി ഷാംപുവും പുലിവാല് പിടിക്കുന്നു. രാജസ്ഥാനിലെ ഡ്രഗ്സ് കൺട്രോൾ ഓർഗനൈസേഷൻ നടത്തിയ പരിശോധനയിൽ ഉത്പന്നം ഗുണമേന്മ കുറഞ്ഞതാണെന്ന് കണ്ടെത്തിയിരിക്കുകയാണ്. പരിശോധനയിൽ ഷാംപുവിൽ ഫോർമാൽഡിഹൈഡിന്റെ സാന്നിധ്യം കണ്ടെത്തിയതായി 'ലൈവ് മിന്റ്' റിപ്പോർട്ട് ചെയ്തു. ഇത് കാൻസറിന് കാരണമാകുന്ന രാസപദാർത്ഥമാണ്. ഇതിനെ...

റോൾസ് റോയ്‌സ്, പോർഷെ ഉൾപ്പെടെ നിരവ് മോദിയുടെ 13 കാറുകൾ ലേലത്തിൽ വിൽക്കുന്നു

നിരവ് മോദിയുടെ 13 കാറുകൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ലേലത്തിന് വെച്ചു. ഏപ്രിൽ 18 നാണ് ഓൺ ലൈൻ വഴിയുള്ള ലേലം നടക്കുന്നത്. ലേലത്തിൽ പങ്കെടുക്കുന്നവർക്ക് കാറുകൾ പരിശോധിക്കാം. പക്ഷെ ടെസ്റ്റ് ഡ്രൈവ് നടത്താൻ അനുവദിക്കില്ലെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. കാറുകളുടെ വിശദാംശങ്ങൾ ഉടൻ തന്നെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ആഡംബര...

ഓഹരി വിപണിക്ക് വൻനേട്ടം, സെൻസെക്‌സ് 39,000 പോയിന്റ് കീഴടക്കി

പുതിയ സാമ്പത്തിക വര്‍ഷത്തെ ആദ്യദിനത്തില്‍ ഓഹരി വിപണിയില്‍ മികച്ച നേട്ടം.  സെന്‍സെക്‌സ് 256.81  പോയന്റ് നേട്ടത്തില്‍ 38,929.72 പോയിന്റിലും നിഫ്റ്റി 62.15  പോയന്റ് ഉയര്‍ന്ന് 16,886 പോയിന്റിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നത്തെ ഏറ്റവും വലിയ പ്രത്യേകത സെൻസെക്‌സ് 39,000 പോയിന്റ് മറികടന്നു എന്നുള്ളതാണ്. രാവിലെ പത്തേകാലോടെയാണ് സൂചിക...

കാറുകളുടെ സാന്ദ്രതയിൽ മുംബൈ ഒന്നാമത്

രാജ്യത്ത് സ്വകാര്യകാറുകളുടെ എണ്ണത്തില്‍ മുംബൈ നഗരം ഒന്നാമത്.  ഒരു കിലോമീറ്ററില്‍ 510 കാറുകളാണ് നഗരത്തില്‍ നിലവില്‍ ഉളളതെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ രണ്ടുവര്‍ഷംകൊണ്ട് 18 ശതമാനം വളര്‍ച്ചയാണ് സ്വകാര്യ കാറുകള്‍ക്ക് നഗരത്തിലുണ്ടായത്. രണ്ടുവര്‍ഷം മുമ്പ് മുംബൈ നഗരത്തിലെ കാറുകളുടെ എണ്ണം കിലോമീറ്ററിന് 430 ആയിരുന്നതാണ് ഈ വര്‍ഷം 510 ആയി...

നല്ല അവസരം ഒത്തു വന്നാൽ ഇന്ത്യയിലേക്ക് മടങ്ങുമെന്ന് രഘുറാം രാജൻ

ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുന്ന ഒരു അവസരം ഒത്തു വന്നാൽ ഇന്ത്യയിലേക്ക് മടങ്ങാൻ താൻ ഒരുക്കമാണെന്ന് റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ. കോൺഗ്രസ് മുന്നണി അധികാരത്തിൽ വന്നാൽ അദ്ദേഹമായിരിക്കും ധനമന്ത്രി എന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെയാണ് രഘുറാം രാജൻ തന്റെ മനസ് തുറന്നത്. 'ദി തേർഡ് പില്ലർ'...