ഗുജറാത്തിലെ മുന്ദ്ര എൽ.എൻ.ജി ടെർമിനൽ അദാനിക്ക് കൈമാറുന്നു, 5000 കോടിയുടെ പദ്ധതി ചുളുവിൽ അദാനിയുടെ കയ്യിൽ,...

ഗുജറാത്തിൽ സർക്കാർ ഉടമസ്ഥതയിലുള്ള മുന്ദ്ര എൽ എൻ ജി ടെർമിനൽ അദാനി ഗ്രൂപ്പിന് കൈമാറുന്നതിനുള്ള നീക്കം അന്തിമ ഘട്ടത്തിൽ. ടെർമിനൽ കൈകാര്യം ചെയ്യുന്ന ഗുജറാത്ത് സ്റ്റേറ്റ് പെട്രോളിയം കോർപ്പറേഷന്റെ 50 ശതമാനം ഓഹരികൾ അദാനി ഗ്രൂപ്പിന് നൽകാനാണ് നീക്കം. നിലവിൽ അദാനിക്ക് 25 ശതമാനം...

പൂനയിൽ സവാള കിലോയ്ക്ക് 50 പൈസ! വാങ്ങാൻ ആളില്ലാതെ നശിക്കുന്നു

മഹാരാഷ്ട്രയിലെ പ്രധാന മാർക്കറ്റുകളിൽ ഒരു കിലോ സവാളയുടെ വില തുച്ഛമായ 50 പൈസയിലേക്ക് താഴ്ന്നു. പൂനയിലെ മൊത്ത വ്യാപാര കേന്ദ്രങ്ങളിലാണ് കർഷകർ, കഴിഞ്ഞ വാരത്തിൽ കിട്ടിയ വിലയ്ക്ക് സവാളയുടെ സ്റ്റോക്ക് വിറ്റൊഴിഞ്ഞത്. നേരത്തെ, നാസിക്കിലെ കർഷകരും നിസാര വിലക്ക്...

സ്വർണവിലയിൽ സർവകാല റെക്കോഡ്, ഗ്രാമിന് 3050 രൂപ, പവൻ വില 24,400

സ്വർണവില ഗ്രാമിന് 3050 രൂപയായി. ഇന്ത്യൻ മാർക്കറ്റിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വിലയാണ് ഇത്. ഗ്രാമിന് 3030 രൂപയാണ് ഇതിനു മുമ്പ് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വില. ഇതോടെ ഒരു പവന്റെ വില ഇന്ന് 24,400 രൂപയായി. അന്താരാഷ്ട്ര മാർക്കറ്റിൽ...

ലോകത്തിന്റെ പ്രതീക്ഷ ആഫ്രിക്കയിൽ : ജാക്ക് മാ

ഭാവിയുടെ പ്രതീക്ഷ ആഫ്രിക്കയാണെന്ന് ചൈനയിലെ ശതകോടീശ്വരനും അലിബാബയുടെ സ്ഥപകനുമായ ജാക്ക് മാ. 'വലിയ പ്രതീക്ഷയാണ് ആഫ്രിക്കൻ രാജ്യങ്ങൾ നൽകുന്നത്. ആഫ്രിക്കയിലെ നമീബിയ, കെനിയ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ചപ്പോൾ 20 കൊല്ലം മുൻപുള്ള ചൈനയുടെ സ്ഥിതിയാണ് ഓർമ്മയിൽ വന്നത്, ദാവോസിൽ ലോക സാമ്പത്തിക ഫോറത്തിൽ സംസാരിക്കവെ...

പുതുവര്‍ഷത്തില്‍ വാക്കുപാലിച്ച് ടാറ്റ; പുതിയ പുലിക്കുട്ടി വിപണിയില്‍: എസ്‌.യു.വി സെഗ് മെന്റില്‍ ബേജാറ്

ഇന്ത്യന്‍ വാഹന വിപണിയൊന്നാകെ കാത്തിരുന്ന സൂപ്പര്‍ താരത്തെ ടാറ്റ ഒടുവില്‍ പുറത്തിറക്കി. എസ്യുവി സെഗ് മെന്റില്‍ ലുക്കില്‍ കേമനും സുരക്ഷയില്‍ ശക്തനുമായി കമ്പനി വിശേഷിപ്പിക്കുന്ന ഹാരിയര്‍ വിപണിയിലെത്തി. നെക്സോണിനെ സുരക്ഷിതമാക്കിയ അതിനൂതന സുരക്ഷാ സംവിധാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് ടാറ്റയുടെ അഞ്ച് സീറ്റര്‍ എസ് യുവിയായ...

ഐ.സി.ഐ.സി.ഐ ബാങ്ക് വായ്പാ തിരിമറി കേസിൽ മുൻ എം. ഡി ചന്ദ കൊച്ചാറും ഭർത്താവും പ്രതികൾ

ഐ സി ഐ സി ഐ ബാങ്കിൽ നടന്ന വായ്പ തിരിമറി കേസിൽ ബാങ്കിന്റെ മുൻ മാനേജിംഗ് ഡയറക്ടറും സി ഇ ഒയുമായ ചന്ദ കൊച്ചാറിനെ സി ബി ഐ പ്രതി ചേർത്തു. അവർക്ക് പുറമെ ഭർത്താവ് ദീപക് കൊച്ചാർ, വീഡിയോകോൺ...

വൻ റിക്രൂട്ട്മെന്റിന് ഒരുങ്ങി റെയിൽവെ, രണ്ടു വർഷത്തിനുള്ളിൽ നാലു ലക്ഷം പേർക്ക് നിയമനം,അഞ്ച് വര്‍ഷത്തിന് ശേഷം നിയമനം...

അടുത്ത രണ്ടു വർഷത്തിനുളളിൽ 230,000 പേരെ പുതുതായി റിക്രൂട്ട് ചെയ്യുമെന്ന് ഇന്ത്യൻ റെയിൽവേ. ടെസ്റ്റ് കഴിഞ്ഞ് വിവിധ തസ്തികകളിലേക്ക് ഒന്നര ലക്ഷം പേർ നിയമനം കാത്ത് കഴിയുന്നുണ്ട്. ഇവർ ഉൾപ്പടെ മൊത്തം നാലു ലക്ഷം പേർക്ക് രണ്ടു വർഷത്തിനുള്ളിൽ നിയമനം...

മൊബൈല്‍ ടവറില്‍ നിന്നുള്ള സിഗ്നലുകള്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കില്ല; വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ്

മൊബൈല്‍ ടവര്‍ ഉപയോഗിക്കുന്ന റേഡിയോ സിഗ്നലുകളില്‍ നിന്ന് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്ന് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ്. മൊബൈല്‍ ടവറുകളില്‍ നിന്നുള്ള ഇലക്‌ട്രോമാഗ്നറ്റിക്ക് ഫീല്‍ഡ് നിര്‍ഗമനം ആരോഗ്യത്തില്‍ പ്രത്യാഘാതം ഉണ്ടാക്കുമോ എന്നത് സംബന്ധിച്ച്, ലോകമെമ്പാടും കഴിഞ്ഞ 30 വര്‍ഷങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഏകദേശം 25000...

റിലയൻസ് കുടുംബത്തിൽ ബിസിനസ് രംഗത്ത് വരുന്ന യുവാവ് ആരാണ് ?

അംബാനി കുടുംബത്തിലെ ഒരു യുവരക്തം കൂടി കുടുംബ ബിസിനസ് രംഗത്തേക്ക്. അൻഷുൽ അംബാനിയാണ് റിലയൻസ് ഇൻഫ്രാസ്ട്രക്ടറിൽ ട്രെയിനീ ആയി ജോയിൻ ചെയ്തിരിക്കുന്നത്. ആരാണ് അൻഷുൽ എന്നല്ലേ, അനിൽ അംബാനിയുടെ ഇളയ മകൻ. ഇരുപത്തിമൂന്ന്കാരനായ അൻഷുൽ അമേരിക്കയിലെ പഠനം പൂർത്തിയാക്കി ഡിസംബറിലാണ് ഇന്ത്യയിൽ...

മെഹുൽ ചോക്‌സി ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചു, തട്ടിപ്പ് കേസിൽ നിന്ന് തടിയൂരാനുള്ള തന്ത്രപരമായ നീക്കം

പഞ്ചാബ് നാഷണൽ ബാങ്കിനെ കബളിപ്പിച്ച് 14,000 കോടി രൂപ തട്ടിയെടുത്ത് വിദേശത്തേക്ക് രക്ഷപെട്ട വിവാദ വ്യവസായി മെഹുൽ ചോക്‌സി ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചു. തട്ടിപ്പ് കേസിൽ ഇന്ത്യയിലേക്ക് തിരിച്ചയക്കപ്പെടാതിരിക്കാൻ വേണ്ടിയാണ് തന്ത്രപരമായ ഈ നീക്കം. ഇപ്പോൾ ആന്റിഗ്വയിൽ ഉള്ള അദ്ദേഹം ഒരു വർഷം...