റാൻബാക്സി മുൻ ഉടമകൾക്ക് തിരിച്ചടി, ജയിലിൽ പോകേണ്ടി വരുമെന്ന് സുപ്രീം കോടതിയുടെ താക്കീത്

പ്രമുഖ മരുന്ന് നിർമാണ കമ്പനിയായ റാൻബാക്‌സിയുടെ മുൻ പ്രൊമോട്ടർമാരായ മൽവീന്ദർ സിങ്ങിനും ശിവേന്ദർ സിങ്ങിനും സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. ജപ്പാൻ ആസ്ഥാനമായ കമ്പനിക്ക് 4000 കോടി രൂപ നൽകാനുള്ള കേസിൽ ഇരുവരും സുപ്രീം കോടതിയുടെ നോട്ടീസിന് നൽകിയ മറുപടിയിലാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള...

ചൂടിന് ആശ്വാസമായി കുറഞ്ഞ നിരക്കിൽ കുപ്പി വെള്ളവുമായി സപ്ലൈക്കോ

കടുത്ത വേനൽ ചൂടിൽ കുപ്പി വെള്ളത്തിന് അമിത നിരക്ക് ഈടാക്കുന്നത് നിയന്ത്രിക്കാൻ സിവിൽ സപ്ലൈസ് കുപ്പിവെള്ള വിതരണ മേഖലയിലേക്ക് കടന്നു.  സംസ്ഥാനത്തെ സപ്ലൈക്കോ ഔട്ട് ലെറ്റുകൾ വഴി കുപ്പിവെള്ളം വിതരണം ചെയ്യും . ഒരു ലിറ്റർ ബോട്ടിലിന് വില 11 രൂപയാണ്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം ഗാന്ധിനഗറിലെ...

3000 കോടി രൂപയുടെ ‘എനിമി ഷെയറുകൾ’ സർക്കാർ വിൽക്കുന്നു

ആഭ്യന്തര മന്ത്രാലയത്തിന്റെ കസ്റ്റഡിയിലുള്ള 3000 കോടി മതിപ്പ് വിലയുള്ള 'എനിമി ഷെയറുകൾ' വിൽക്കാൻ കേന്ദ്ര മന്ത്രിസഭാ തീരുമാനിച്ചു. 1150 കോടി രൂപ മൂല്യം വരുന്ന വിപ്രോയുടെ ഷെയറുകളാണ് ഇതിൽ വലിയ പങ്ക്. എൽ ഐ സിക്കാണ് ഇതിൽ കൂടുതൽ ഷെയറുകളും വിറ്റത് . ജനറൽ ഇൻഷുറൻസ് കോർപറേഷൻ,...

സ്വർണവില കുറഞ്ഞു

കേരളത്തിൽ ഇന്ന് സ്വർണവില കുറഞ്ഞു. ഗ്രാമിന് 2935 രൂപയും പവന് 23,480 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ നിരക്ക്. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ ഗ്രാമിന് 2965 രൂപയും പവന് 23,720 രൂപയുമായിരുന്നു. 2019 ഫെബ്രുവരി 20 നാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന...

‘ന്യായ്’ പദ്ധതിയുമായി തോമസ് പിക്കറ്റിക്ക് എന്തു ബന്ധം ?

ലോക്‌സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വാഗ്ദാനങ്ങളുടെ ഹൈലൈറ്റായി മാറിയ ‘ന്യായ്' പദ്ധതി  തയ്യാറാക്കാൻ സഹായിച്ചത് പ്രമുഖ ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞനെന്ന് റിപ്പോർട്ട്. പാരീസ് സ്കൂൾ ഓഫ് ഇക്കണോമിക്സിലെ പ്രൊഫസർ തോമസ് പിക്കെറ്റി ആണ് കോൺഗ്രസിനെ പദ്ധതി രൂപവത്കരണത്തിൽ സഹായിച്ചത്. ഇന്ത്യയിലെ അഞ്ചു കോടി കുടുംബങ്ങൾക്ക് പ്രതിമാസം 6000 രൂപ...

വാടക നൽകാൻ പണമില്ല, 15 വിമാനങ്ങൾ ജെറ്റ് നിലത്തിറക്കി

സാമ്പത്തിക പ്രതിസന്ധി അതീവ ഗുരുതരമായതിനെ തുടർന്ന് ജെറ്റ് എയർവേയ്‌സ് 15 വിമാനങ്ങളുടെ സർവീസ് ഇന്നലെ നിർത്തി വെച്ചു. വിമാനങ്ങളുടെ വാടക കുടിശികയായതിനെ തുടർന്നാണ്  പറക്കൽ അവസാനിപ്പിച്ചത്. ഇതോടെ ജെറ്റിന്റെ വിമാനങ്ങളുടെ എണ്ണം 29 ആയി കുറഞ്ഞു. സാമ്പത്തികാവസ്ഥ മോശമായതിനെ തുടർന്ന് കഴിഞ്ഞ മൂന്ന് മാസമായി പൈലറ്റുമാർ ഉൾപ്പടെയുള്ള ജീവനക്കാർക്ക്...

ആപ്പിൾ ഐ ഫോൺ എക്സിന്റെ ഉത്പാദനം ഇന്ത്യയിൽ തുടങ്ങുന്നു

ആപ്പിളിന്റെ ഏറ്റവും പുതിയ, ലോക പ്രശസ്തമായ മോഡലുകളുടെ നിർമ്മാണം വൈകാതെ ഇന്ത്യയിൽ ആരംഭിക്കുമെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. ആപ്പിൾ ഫോൺ നിർമാതാക്കളായ ഫോക്സ്കോൺ ടെക്‌നോളജി ഗ്രൂപ്പ് ഏതാനും ആഴ്ചകൾക്കകം തന്നെ പുതിയ മോഡലുകളുടെ ട്രയൽ ഉത്പാദനം ആരംഭിയ്ക്കും. ആപ്പിളിന്റെ ഐ ഫോൺ എക്‌സ് ഉത്പാദനം ചെന്നൈ യൂണിറ്റിൽ ട്രയൽ...

ബുൾ തരംഗം തുടരുന്നു, സെൻസെക്സിന് ചരിത്ര നേട്ടം, ആദ്യമായി 39,000 പോയിന്റിന് മുകളിൽ ക്ളോസിങ്

തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള അതിശക്തമായ ബുൾ തരംഗം ഓഹരി വിപണിയിൽ തുടരുന്നു. പുതിയ സാമ്പത്തിക വർഷത്തിന്റെ തുടക്കം തന്നെ ശക്തമായ മുന്നേറ്റത്തോടെയായിരുന്നു. മുന്നേറ്റം ഇന്നും ശക്തമായി തുടർന്നു. ഓട്ടോ, ബാങ്കിംഗ്, ഐടി ഓഹരികളിലുണ്ടായ കുതിപ്പിനെ തുടര്‍ന്ന് വ്യാപാരം അവസാനിച്ചപ്പോള്‍ മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 184.78 പോയിന്‍റ് ഉയര്‍ന്ന് 39,056.65...

പെട്രോൾ, ഡീസൽ, മദ്യം, ഭൂമി എന്നിവയ്ക്ക് ജി.എസ്.ടി ഏർപ്പെടുത്തുമെന്ന് കോൺഗ്രസ് പ്രകടനപത്രിക

അധികാരത്തിൽ വന്നാൽ രണ്ടു വർഷത്തിനുള്ളിൽ പെട്രോൾ, ഡീസൽ എന്നിവയടക്കമുള്ള എല്ലാ പെട്രോളിയം ഉത്പന്നങ്ങൾക്കും ജി എസ് ടി ഏർപ്പെടുത്തുമെന്ന് കോൺഗ്രസ് പ്രകടനപത്രിക. റിയൽ എസ്റ്റേറ്റ്, മദ്യം, പുകയില ഉത്പന്നങ്ങൾ എന്നിവയും ജി എസ് ടിയുടെ പരിധിയിൽ കൊണ്ട് വരും. നിലവിൽ ഈ ഉത്പന്നങ്ങൾക്ക് കേന്ദ്ര നികുതിയും സംസ്ഥാന...

പലിശനിരക്ക് കുറയുമോ ? മോദിക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കാൻ പലിശ കുറയ്ക്കാൻ സാധ്യത

സാമ്പത്തിക കേന്ദ്രങ്ങളിൽ ആകാംക്ഷ ഉയർത്തി റിസർവ്ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മറ്റിയുടെ യോഗം ആരംഭിച്ചു. വായ്പാ നയത്തിലെ മാറ്റങ്ങൾ വ്യാഴാഴ്ച പ്രഖ്യാപിക്കും. നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യ യോഗമാണ് ഇന്ന് ആരംഭിച്ചത്. പലിശനിരക്കുകളിൽ എന്തെങ്കിലും ഇളവ് വരുത്തുമോ എന്നതാണ് സാമ്പത്തിക ലോകം ഉറ്റു നോക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് സമാഗതമായിരിക്കുന്നതിനാൽ അടിസ്ഥാന...