ഇന്ത്യയിലെ വിദേശ നിക്ഷേപത്തിൽ ഇടിവ്

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലെ നേരിട്ടുള്ള വിദേശ നിക്ഷേപം ഒരു ശതമാനം കുറഞ്ഞു. 4440 കോടി ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപമാണ് 2018 -19 സാമ്പത്തിക വർഷത്തിൽ ഉണ്ടായത്. കഴിഞ്ഞ ആറ് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ തോതിലുള്ള വിദേശ നിക്ഷേപമാണ് ഇത്. ടെലിക്കമ്യൂണിക്കേഷൻ, ഫാർമസ്യുട്ടികൾ രംഗങ്ങളാണ് ഏറ്റവും വലിയ...

ലോജിസ്റ്റിക്സിന് പ്രത്യേക വകുപ്പ് രൂപീകരിക്കണമെന്ന് നിർദേശം

ലോജിസ്റ്റിക് സേവനങ്ങളുടെ നിയന്ത്രണത്തിനായി പ്രത്യേക വകുപ്പ് രൂപീകരിക്കുന്നതിന് വാണിജ്യ മന്ത്രാലയം നിർദേശം സമർപ്പിച്ചു. രണ്ടാം മോദി സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതികളുടെ ഭാഗമായാണ് ഈ നിർദേശം നൽകിയിരിക്കുന്നത്. ഇന്ത്യയിൽ പ്രതിവർഷം 10,000 മുതൽ 15,000 കോടി ഡോളർ വരെ ബിസിനസ്, ലോജിസ്റ്റിക്സ് രംഗത്ത് നടക്കുന്നുണ്ടെന്നാണ് കണക്ക്. അഞ്ചു ശതമാനമാണ്...

ഐ.എഫ്.സി, മണപ്പുറം ഫിനാൻസിൽ 3.5 കോടി ഡോളർ നിക്ഷേപിക്കും

ലോക ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ ഇന്റർനാഷണൽ ഫിനാൻസ് കോർപറേഷൻ മണപ്പുറം ഫിനാൻസിൽ വൻതുക നിക്ഷേപിക്കും. 3 .5 കോടി യു എസ് ഡോളറിന്റെ നിക്ഷേപമാണ് നടത്തുക. വായ്പയായാണ് തുക നിക്ഷേപിക്കുക. ഇന്ത്യയിലെ എൻ ബി എഫ് സി കളിൽ ഇതാദ്യമായാണ് ഐ എഫ് സി നിക്ഷേപം നടത്തുന്നത്....

കള്ളവണ്ടി കയറിയവരിൽ നിന്ന് റെയിൽവെ ഈടാക്കിയത് 5944 കോടി

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യൻ റെയില്‍വെ ടിക്കറ്റില്ലാതെ യാത്ര ചെയ്തവരിൽ നിന്ന് പിഴയായി നേടിയത് 5944 കോടി രൂപയെന്ന് 'ദ ന്യൂ ഇന്‍ഡ്യന്‍ എക്സ്പ്രസ്' പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 2014 ഏപ്രില്‍ മുതല്‍ 2019 മാര്‍ച്ച് വരെയുള്ള കണക്കുകളാണിത്. രാജ്യത്ത് ദിവസവും 75,000 ഓളം ആളുകള്‍ ടിക്കറ്റില്ലാതെ യാത്ര...

മസാല ബോണ്ടിൽ ചർച്ചക്ക് ഒരുക്കമെന്ന് സർക്കാർ

കിഫ്ബി പദ്ധതികൾക്ക് മൂലധന വിപണിയിൽ നിന്ന് ഫണ്ട് സ്വരൂപിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ച മസാല ബോണ്ടുകൾ അധിക സാമ്പത്തിക ബാധ്യതക്ക് ഇടയാക്കുമെന്ന പ്രതിപക്ഷ വിമര്‍ശനം നിലനിൽക്കെ ഇക്കാര്യത്തിൽ നിയമസഭയിൽ പ്രത്യേക ചര്‍ച്ചക്ക് തയ്യാറാണെന്ന് സര്‍ക്കാര്‍ നിലപാടെടുത്തു. കക്ഷി നേതാക്കളെല്ലാം ചര്‍ച്ചയിൽ പങ്കെടുക്കും. മസാല ബോണ്ടിലെ വ്യവസ്ഥകൾ ദുരൂഹമാണെന്നും സംസ്ഥാന...

തിരഞ്ഞെടുപ്പ് കഴിഞ്ഞു; എണ്ണക്കമ്പനികൾ അഴിഞ്ഞാട്ടം തുടങ്ങി

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ, എണ്ണ ക്കമ്പനികളുടെ അഴിഞ്ഞാട്ടം സജീവമായി. വോട്ടെണ്ണൽ കഴിഞ്ഞതോടെ ഇന്ധനവില വീണ്ടും വര്‍ദ്ധിപ്പിച്ചു. വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി ഡീസലിനും പെട്രോളിനും ലിറ്ററിന് യഥാക്രമം 27 പൈസയും 13 പൈസയുമാണ് കൂട്ടിയത്. മേയ് 19ന് അവസാനഘട്ട തിരഞ്ഞെടുപ്പ് നടന്നതിനു ശേഷം അഞ്ചു ദിവസത്തിനിടെ ഒരു ലിറ്റര്‍ ഡീസലിന്...

പലിശനിരക്ക് കുറയ്ക്കാൻ ഒരുങ്ങി റിസർവ് ബാങ്ക്, ജൂണിൽ 0.35 ശതമാനം വരെ കുറയ്ക്കാൻ സാധ്യത

എൻ ഡി എ നേടിയ ചരിത്രവിജയത്തിന് പിന്നാലെ പലിശ നിരക്കിൽ ഇളവ് വരുത്താൻ റിസർവ് ബാങ്ക് ഒരുങ്ങുന്നതായി ഫിനാൻഷ്യൽ എക്സ്പ്രസ് ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. അടിസ്ഥാന പലിശനിരക്കുകളിൽ 0.35 ശതമാനം വരെ കുറവ് വരുത്താൻ സാധ്യതയുള്ളതായി പത്രം പറയുന്നു. ജൂണിലാണ് ആർ ബി ഐയുടെ മോണിറ്ററി പോളിസി...

സാമ്പത്തികരംഗത്ത് സമഗ്ര അഴിച്ചുപണിക്ക് മോദി ഒരുങ്ങുന്നു

ധനമന്ത്രി സ്ഥാനത്ത് അമിത് ഷാ അവരോധിതനാകും എന്ന അഭ്യൂഹങ്ങൾക്കിടെ മോദി സർക്കാർ സാമ്പത്തികരംഗത്ത് സമഗ്ര അഴിച്ചു പണിക്കൊരുങ്ങുന്നതായി റിപ്പോർട്ട്. വ്യക്തമായ മേധാവിത്വത്തോടെ നരേന്ദ്ര മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറുമ്പോള്‍ സാമ്പത്തിക രംഗത്ത് വലിയ മാറ്റങ്ങളാണ് പൊതുവെ പ്രതീക്ഷിക്കപ്പെടുന്നത്. നോട്ടുനിരോധനവും ജിഎസ്‍ടിയും പോലുള്ള വമ്പന്‍ പരാജയമായി മാറിയ പരിഷ്കാരങ്ങള്‍ക്ക് ശേഷവും...

നൂറ് ദിന പദ്ധതികളുമായി രണ്ടാമൂഴം കൊഴുപ്പിക്കാൻ നരേന്ദ്രമോദി

വമ്പൻ വിജയം ഉറപ്പിച്ച നരേന്ദ്രമോദി ജനപ്രിയ പ്രഖ്യാപനങ്ങളുമായി തന്റെ രണ്ടാം ഊഴം കൊഴുപ്പിക്കുന്നതിനുള്ള നീക്കം സജീവമാക്കി. പുതിയ സർക്കാരിന്റെ നൂറ് ദിന പദ്ധതികൾക്ക് രൂപം നൽകുകയാണ് ധന മന്ത്രാലയം. സ്വകാര്യ മൂലധന നിക്ഷേപം ഉയർത്തുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, കാർഷിക മേഖലക്ക് ആശ്വാസം നൽകുക തുടങ്ങിയ കാര്യങ്ങളിൽ ഊന്നിയാണ്...

തകർത്തു കയറി ഓഹരി വിപണി, ചരിത്രത്തിൽ ആദ്യമായി സെൻസെക്‌സ് 40000 പോയിന്റിന് മുകളിൽ, ബി.ജെ.പി നേട്ടത്തിൽ വിപണി അത്യുത്സാഹത്തിൽ

എൻ ഡി എയുടെ അതിശക്തമായ മുന്നേറ്റം ഓഹരി വിപണിയിലെ വമ്പിച്ച മുന്നേറ്റത്തിന് കാരണമായി. വിപണിയുടെ ചരിത്രത്തിൽ ആദ്യമായി സെൻസെക്‌സ് ഇന്ന് രാവിലെ 40000 പോയിന്റ് മറികടന്നു. 1010 പോയിന്റ് മുന്നേറി സെൻസെക്‌സ് ഇപ്പോൾ 40119 പോയിന്റിലാണ് നീങ്ങുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി കനത്ത മുന്നേറ്റത്തിലായിരുന്ന വിപണി ബി...