ബജറ്റ് ഒരുക്കങ്ങളിൽ മുഴുകി നിർമ്മല സീതാരാമൻ, സോപ്പുകൾക്ക് സാധ്യത കുറവെന്ന് വിദഗ്ദർ

പുതിയ ധനമന്ത്രി നിർമ്മല സീതാരാമൻ ജൂലൈ 5 ന് മോദി സർക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിക്കും. അതിനു മുൻപായി 2018-19 സാമ്പത്തിക വർഷത്തെ ഇക്കണോമിക് സർവെ അവർ പാർലിമെന്റിൽ അവതരിപ്പിക്കും. വെള്ളിയാഴ്ച നടന്ന ആദ്യ മന്ത്രിസഭാ യോഗത്തിലാണ് തിയതി തീരുമാനിച്ചത്. ബജറ്റ് അവതരണത്തിന് മുന്നോടിയായി വിവിധ മന്ത്രാലയങ്ങളോട് നിർദേശങ്ങൾ...

ചരിത്ര നേട്ടം ആവർത്തിച്ച് ഓഹരി വിപണി, സെൻസെക്‌സ് 40,000ത്തിന് മുകളിൽ

ഓഹരി വിപണി ഇന്ന് രാവിലെ അഭൂതപൂർവമായ മുന്നേറ്റത്തിന് സാക്ഷ്യം വഹിച്ചു. ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് സെൻസെക്‌സ് ഒരിക്കൽ കൂടി 40,000 പോയിന്റിന് മുകളിലെത്തി. 40020.71 പോയിന്റിലാണ് ഇപ്പോൾ വ്യാപാരം പുരോഗമിക്കുന്നത്. വോട്ടെണ്ണൽ ദിവസമാണ് ചരിത്രത്തിലാദ്യമായി സെൻസെക്‌സ് 40,000 പോയിന്റ് ഭേദിച്ചത്. മോദി സർക്കാർ വീണ്ടും അധികാരത്തിൽ എത്തുമെന്ന് ഉറപ്പായ...

കേരളത്തിലേക്കുള്ള ടൂറിസ്റ്റുകളുടെ വരവിൽ വർദ്ധന

കേരളത്തിലേക്കുള്ള ടൂറിസ്റ്റുകളുടെ വരവ് ഈ വർഷം ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ 6.82 ശതമാനം കൂടി. വിദേശ സഞ്ചാരികളടക്കം 46,12,932 പേരാണ് ഇക്കാലയളവിൽ കേരളത്തിൽ സന്ദർശനം നടത്തിയത്. 2018ലെ ഇതേ കാലയളവിൽ ഇത് 43,18,406 പേരായിരുന്നുവെന്ന് ടൂറിസം വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ...

ബൈജൂസിന്റെ വരുമാനം മൂന്നിരട്ടിയിലേറെ വർദ്ധിച്ച് 1430 കോടിയായി

2019 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ബൈജൂസ് ലേണിംഗ് ആപ്പിന്റെ വരുമാനം 1430 കോടി രൂപയായി കുതിച്ചുയർന്നു. മുന്‍വര്‍ഷം ഇത് 490 കോടി രൂപ മാത്രമായിരുന്നു. 2019 ഏപ്രിലിലെ കണക്കുപ്രകാരം പ്രതിമാസ വരുമാനം 200 കോടി കടന്നതായി ബൈജൂസ് ആപ്പിന്റെ സ്റ്റാര്‍ട്ടപ്പ് യൂണിറ്റായ തിങ്ക് ആന്റ് ലേണ്‍...

ജൂൺ ആറിന് കാലവർഷം കേരളത്തില്‍ എത്തുമെന്ന് ഐ.എം.ഡി റിപ്പോർട്ട്

മൺസൂൺ കേരള തീരത്ത് ജൂൺ ആറാം തിയതിയോടെ എത്തുമെന്ന് ദേശീയ കാലാവസ്ഥ വകുപ്പിന്റെ പുതിയ റിപ്പോർട്ട്. നേരത്തെ ആൻഡമാൻ തീരത്തെത്തിയ തെക്ക് - പടിഞ്ഞാറൻ മൺസൂൺ പിന്നീട് ശക്തി കുറയുകയായിരുന്നു. എന്നാൽ രണ്ടു ദിവസത്തിനകം ആൻഡമാൻ തീരത്തും ബംഗാൾ ഉൾക്കടലിലും ശക്തമായ മഴ ലഭിക്കുമെന്ന് പുതിയ...

വായിക്കാൻ അറിയാത്തവരുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കണമെന്ന് രാജസ്ഥാൻ ഹൈക്കോടതി

വായിക്കാൻ അറിയാത്ത ഡ്രൈവർമാരുടെ ഡ്രൈവിംഗ് ലൈസൻസുകൾ ഉടനടി റദ്ദാക്കാൻ രാജസ്ഥാൻ ഹൈക്കോടതി ഉത്തരവ് നൽകി. രാജസ്ഥാൻ ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചാണ് ഈ ഉത്തരവ് നൽകിയത്. ഇതിനു പുറമെ എഴുതാനും വായിക്കാനും അറിയാത്തവർക്ക് ലൈസൻസ് ഇഷ്യു ചെയ്യാതിരിക്കാൻ കർശനമായ നടപടികൾ സ്വീകരിക്കാൻ സംസ്ഥാന ട്രാൻസ്‌പോർട്ട് വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. വായിക്കാൻ...

ഇന്ത്യയിലെ വിദേശ നിക്ഷേപത്തിൽ ഇടിവ്

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലെ നേരിട്ടുള്ള വിദേശ നിക്ഷേപം ഒരു ശതമാനം കുറഞ്ഞു. 4440 കോടി ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപമാണ് 2018 -19 സാമ്പത്തിക വർഷത്തിൽ ഉണ്ടായത്. കഴിഞ്ഞ ആറ് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ തോതിലുള്ള വിദേശ നിക്ഷേപമാണ് ഇത്. ടെലിക്കമ്യൂണിക്കേഷൻ, ഫാർമസ്യുട്ടികൾ രംഗങ്ങളാണ് ഏറ്റവും വലിയ...

ലോജിസ്റ്റിക്സിന് പ്രത്യേക വകുപ്പ് രൂപീകരിക്കണമെന്ന് നിർദേശം

ലോജിസ്റ്റിക് സേവനങ്ങളുടെ നിയന്ത്രണത്തിനായി പ്രത്യേക വകുപ്പ് രൂപീകരിക്കുന്നതിന് വാണിജ്യ മന്ത്രാലയം നിർദേശം സമർപ്പിച്ചു. രണ്ടാം മോദി സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതികളുടെ ഭാഗമായാണ് ഈ നിർദേശം നൽകിയിരിക്കുന്നത്. ഇന്ത്യയിൽ പ്രതിവർഷം 10,000 മുതൽ 15,000 കോടി ഡോളർ വരെ ബിസിനസ്, ലോജിസ്റ്റിക്സ് രംഗത്ത് നടക്കുന്നുണ്ടെന്നാണ് കണക്ക്. അഞ്ചു ശതമാനമാണ്...

ഐ.എഫ്.സി, മണപ്പുറം ഫിനാൻസിൽ 3.5 കോടി ഡോളർ നിക്ഷേപിക്കും

ലോക ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ ഇന്റർനാഷണൽ ഫിനാൻസ് കോർപറേഷൻ മണപ്പുറം ഫിനാൻസിൽ വൻതുക നിക്ഷേപിക്കും. 3 .5 കോടി യു എസ് ഡോളറിന്റെ നിക്ഷേപമാണ് നടത്തുക. വായ്പയായാണ് തുക നിക്ഷേപിക്കുക. ഇന്ത്യയിലെ എൻ ബി എഫ് സി കളിൽ ഇതാദ്യമായാണ് ഐ എഫ് സി നിക്ഷേപം നടത്തുന്നത്....

കള്ളവണ്ടി കയറിയവരിൽ നിന്ന് റെയിൽവെ ഈടാക്കിയത് 5944 കോടി

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യൻ റെയില്‍വെ ടിക്കറ്റില്ലാതെ യാത്ര ചെയ്തവരിൽ നിന്ന് പിഴയായി നേടിയത് 5944 കോടി രൂപയെന്ന് 'ദ ന്യൂ ഇന്‍ഡ്യന്‍ എക്സ്പ്രസ്' പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 2014 ഏപ്രില്‍ മുതല്‍ 2019 മാര്‍ച്ച് വരെയുള്ള കണക്കുകളാണിത്. രാജ്യത്ത് ദിവസവും 75,000 ഓളം ആളുകള്‍ ടിക്കറ്റില്ലാതെ യാത്ര...