Kalyan Jewellers Ad

ഓട്ടിസം ബാധിച്ച കുട്ടികൾക്കായുള്ള ലിസ ഇന്റർനാഷണൽ സ്‌കൂൾ ശ്രദ്ധാകേന്ദ്രമാകുന്നു

കോട്ടയം ജില്ലയിലെ കോതനല്ലൂർ കേന്ദ്രമാക്കി ലീഡേഴ്‌സ് ആൻഡ് ലാഡർസ് ഇന്റർനാഷണൽ സ്‌കൂൾ ഓഫ് ഓട്ടിസം എന്ന പേരിൽ ആരംഭിച്ച പ്രത്യേക വിദ്യാഭ്യാസ സ്ഥാപനം ചുരുങ്ങിയ സമയത്തിനുള്ളിൽ ശ്രദ്ധാകേന്ദ്രമായി മാറി. മൂന്ന് യുവസുഹൃത്തുക്കൾ ചേർന്ന് ആരംഭിച്ച ഈ ഇന്റർനാഷണൽ സ്കൂൾ ഓട്ടിസം ബാധിച്ച കുട്ടികൾക്ക് വേണ്ടി മാത്രമുള്ളതാണ്. സാബു...

ഫ്ലിപ്കാർട്ടിന് മനുഷ്യരെ വേണ്ട, പാർസൽ തരം തിരിക്കാൻ റോബോട്ടുകൾ

പാഴ്സലുകൾ തരം തിരിച്ച് എത്തിക്കുന്നതിന് റോബോട്ടുകളെ ഏർപ്പെടുത്തി ചരിത്രം കുറിക്കുകയാണ് പ്രമുഖ ഓൺ ലൈൻ വിതരണ സ്ഥാപനമായ ഫ്ലിപ്കാർട്ട്. കഴിഞ്ഞ വർഷം ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് ഡീലിലൂടെ ഫ്ലിപ്കാർട്ടിനെ വാൾമാർട്ട് സ്വന്തമാക്കിയതിന് ശേഷമാണ് ഈ വമ്പൻ ആട്ടോമേഷൻ. ഫ്ലിപ്കാർട്ടിന്റെ ബംഗളൂരു കേന്ദ്രത്തിൽ 100 റോബോട്ടുകളാണ് ആദ്യ...

ഗരുഡ എയർലൈൻസ് ബോയിംഗ് മാക്സ് വിമാനങ്ങളുടെ ഓർഡർ റദ്ദാക്കി

എത്യോപ്യയിൽ ഉണ്ടായ വിമാന ദുരന്തത്തെ തുടർന്ന് ഇൻഡോനേഷ്യയിലെ ഗരുഡ എയർലൈൻസ് ബോയിംഗ് 737 മാക്സ് വിമാനങ്ങളുടെ ഓർഡറുകൾ കാൻസൽ ചെയ്തു. ലോകത്ത് പല ഭാഗങ്ങളിലായി അപകടത്തിൽ പെട്ട വിമാനമാണ് ബോയിംഗ്737 മാക്സ്. ഇന്ത്യ ഉൾപ്പെടെ പല രാജ്യങ്ങളും ഈ വിമാനം പറത്തുന്നത് നിരോധിച്ചുവെങ്കിലും പുതിയ വിമാനങ്ങൾക്കുള്ള ഓർഡർ...

എ.ടി.എം തട്ടിപ്പിലൂടെ നഷ്‌ടമായ പണം ബാങ്ക് നൽകണം: ഹൈക്കോടതി

ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഒരാളുടെ പണം ആരെങ്കിലും തട്ടിയെടുത്താല്‍ നഷ്ടപ്പെട്ട പണം തിരികെ നല്‍കാനുളള ഉത്തരവാദിത്വം ബാങ്കിനുണ്ടെന്ന് ഹൈക്കോടതി. കേരളത്തിന്‍റെ പലഭാഗത്തും എ ടി എം തട്ടിപ്പുകള്‍ വ്യാപകമായ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ ഈ നിര്‍ണായക വിധി. കോട്ടയം  സ്വദേശിയായ പി.വി ജോർജ് ഫയല്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ്...

കിംഗ് ഫിഷറിന്റെ വഴിയേ ജെറ്റും, പ്രതിസന്ധി രൂക്ഷം, വിമാനം പറത്തില്ലെന്ന് പൈലറ്റുമാർ

വൻതകർച്ചയിലേക്ക് നീങ്ങിയ ജെറ്റ് എയർവെയ്സിനെ രക്ഷിക്കാൻ കമ്പനിയിൽ ഓഹരി പങ്കാളിത്തമുള്ള ഇത്തിഹാദ് എയര്‍വേയ്സ് എത്തില്ലെന്ന് വ്യക്തമായതോടെ എയര്‍വേയ്സിനെ രക്ഷിക്കാനുളള എല്ലാ വഴികളും തിരഞ്ഞ് കേന്ദ്ര സര്‍ക്കാര്‍. പൊതുമേഖല ബാങ്കുകളെ കൊണ്ട് താല്‍ക്കാലിക ഫണ്ടിങ്ങ് അടക്കമുളള ശ്രമങ്ങള്‍ പുരോഗമിക്കുന്നതായാണ് വിവരം. ജെറ്റ് എയര്‍വേയ്സില്‍ ഓഹരി വിഹിതമുളള ഇത്തിഹാദ് തുടര്‍നിക്ഷേപം...

അവകാശ ഓഹരി വഴി 25,000 കോടി സമാഹരിക്കാൻ വൊഡ – ഐഡിയ

ലയിച്ചു ഒന്നായ വൊഡാഫോൺ - ഐഡിയ വമ്പൻ വിഭവ സമാഹരണത്തിന് ഒരുങ്ങുന്നു. അവകാശ ഓഹരി വഴി 25,000 കോടി രൂപ സമാഹരിക്കുന്നതിന് കമ്പനിയുടെ ഡയറക്ടർ ബോർഡ് യോഗം അംഗീകാരം നൽകി. ഓഹരിയുടമകൾക്ക് ഓരോ 38 ഓഹരികൾക്കും 87 ഷെയറുകൾ എന്ന അനുപാതത്തിലായിരിക്കും ഓഹരികൾ ലഭിക്കുക. ഒരു ഓഹരിയുടെ...

ഡിമാൻഡില്ല, മാരുതി ഉത്പാദനം കുറയ്ക്കുന്നു

മാർച്ച് മാസത്തിൽ ഉത്പാദനം 26 ശതമാനം കുറയ്ക്കുമെന്ന് മാരുതി പ്രഖ്യാപിച്ചു. 126,000 യൂണിറ്റായാണ് ഉത്പാദനം കുറക്കുന്നത്. കഴിഞ്ഞ വർഷം മാർച്ചിൽ 172,000 യൂണിറ്റായിരുന്നു ഉത്പാദനം. ഇന്ത്യൻ വിപണിയിൽ കാറുകളുടെ ഡിമാൻഡ് കുത്തനെ കുറഞ്ഞതാണ് ഉത്പാദനം കുറയ്ക്കാൻ കാരണം. കഴിഞ്ഞ വർഷം ഒക്ടോബർ മുതൽക്ക് ഇന്ത്യൻ മാർക്കറ്റിൽ ഡിമാൻഡിൽ...

ആദായനികുതി വരുമാനം 50,000 കോടി കുറയുമെന്ന് കണക്ക്

ആദായനികുതി ഉൾപ്പെടെയുള്ള പ്രത്യക്ഷ നികുതി വരുമാനം പത്തു ലക്ഷം കോടി രൂപ കവിഞ്ഞു. മാർച്ച് 16 വരെയുള്ള പ്രാഥമിക കണക്കുകൾ പ്രകാരം പ്രത്യക്ഷ നികുതി വരുമാനം പത്തു ലക്ഷം കോടി കവിഞ്ഞിട്ടുണ്ട്. മൊത്തം 12 ലക്ഷം കോടി രൂപയുടെ വരുമാനമാണ് 2018 -19 സാമ്പത്തിക വർഷത്തിൽ ഈയിനത്തിൽ...

ലീല ഗ്രൂപ്പിന്റെ നാല് ഹോട്ടലുകൾ വിൽക്കുന്നു, 3950 കോടി രൂപയ്ക്ക് വാങ്ങുന്നത് കനേഡിയൻ കമ്പനി

പ്രശസ്തമായ ലീല ഹോട്ടൽ ഗ്രൂപ്പിലെ നാല് ഹോട്ടലുകൾ വിൽക്കുന്നതിന് ധാരണയായി. കാനഡ ആസ്ഥാനമായ ബ്രൂക്ഫീൽഡ് അസറ്റ് മാനേജ്‌മെന്റ് എന്ന സ്ഥാപനമാണ് 3950 കോടി രൂപയ്ക്ക് ഈ ഹോട്ടലുകൾ വാങ്ങുന്നത്. ഇന്ത്യയിൽ നടന്ന ഏറ്റവും വലിയ ഹോട്ടൽ ഡീൽ ആണ് ഇത്. കഴിഞ്ഞ ഒരു വർഷമായി നടന്നു വന്ന...

റിലയൻസ് കമ്മ്യൂണിക്കേഷന്റെ സ്വത്തുക്കൾ വാങ്ങാൻ അംബാനിമാർ ഉണ്ടാക്കിയ കരാർ റദ്ദാക്കി

അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് കമ്മ്യൂണിക്കേഷന്റെ സ്വത്തുക്കൾ റിലയൻസ് ജിയോ വാങ്ങുന്നതിനുള്ള കരാറിൽ നിന്ന് ഇരുകമ്പനികളും പിൻവാങ്ങി. ഈ ഇടപാട് പൂർത്തിയാക്കുന്നതിന് സർക്കാർ തലത്തിലും ബാങ്കുകളുടെ കാര്യത്തിലും ചില നിയമക്കുരുക്കുകൾ ഉള്ളതിനാൽ കഴിയുന്നില്ല എന്നാണ് ആർ കോം അറിയിച്ചരിക്കുന്നത്. 2017 ഡിസംബറിലും 2018 ഓഗസ്റ്റിലും ഇതിനായി ഉണ്ടാക്കിയ കരാറുകൾ...