‘സംരംഭകൻ എന്ന നിലയിൽ പരാജയം, വലിയ കടബാധ്യത’; കോഫി ഡേ സ്ഥാപകന്റെ തിരോധാനത്തിൽ അടിമുടി ദുരൂഹത

കഫേ കോഫി ഡേ ലോക ശ്രദ്ധ ആകർഷിച്ച ഒരു ബ്രാന്‍ഡാണ്. കഫേ കോഫീ ഡേ എന്ന് കാണാതെ ഒരു പ്രധാന നഗരത്തിലൂടെ സഞ്ചരിക്കാനാവില്ല. ഈ കഫെ ശൃംഖലയുടെ ഉടമയും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും മുന്‍ വിദേശകാര്യ മന്ത്രിയുമായ എസ്എം കൃഷ്ണയുടെ മരുമകനെ മംഗളൂരുവിലെ ഒരു പാലത്തില്‍ നിന്ന്...

ബ്രാൻഡഡ് ഉപ്പുകളിൽ മാരകമായ പൊട്ടാസ്യം ഫെറോ സയനൈഡ്‌, യു.എസ് ലാബിൽ നടന്ന പരിശോധനയിൽ ഇത് വ്യക്തമായി, നിഷേധിച്ച് ടാറ്റ

ഇന്ത്യയിലെ പ്രമുഖ ബ്രാൻഡഡ് ഉപ്പുകളിൽ അപകടകരമായ വിധത്തിൽ രാസപദാർത്ഥങ്ങൾ കലർന്നിട്ടുണ്ടെന്ന് അമേരിക്കയിലെ ലബോറട്ടറി പരിശോധനയിൽ തെളിഞ്ഞു. കാൻസറിന് കാരണമാകുന്ന പൊട്ടാസ്യം ഫെറോ സയനൈഡ്‌ അടക്കമുള്ള രാസ പദാർത്ഥങ്ങളാണ് അയോഡൈസ്  ചെയ്ത ഉപ്പുകളിൽ കണ്ടെത്തിയിരിക്കുന്നത്. അമേരിക്കൻ വെസ്റ്റ് അനാലിറ്റിക്കൽ ലാബിൽ നടന്ന പരിശോധനയിൽ ടാറ്റ സാൾട്ട്, ടാറ്റ സാൾട്ട്...

ബില്യണയർ ക്ലബിൽ ഇടം നേടിയ ആ മലയാളി ആരാണ് ?

നൂറു കോടി ഡോളറിന്റെ സ്വത്തുക്കളുള്ള ഇന്ത്യക്കാരുടെ പട്ടികയിൽ ലേറ്റസ്റ്റായി സ്ഥാനം പിടിച്ചിരിക്കുന്നത് ഒരു മലയാളിയാണ്. ബൈജു രവീന്ദ്രൻ എന്നാണ് ആ മലയാളിയുടെ പേര്. അങ്ങനെ പറഞ്ഞാൽ ഒരു പക്ഷെ അത്ര പിടുത്തം വരില്ല. ബൈജൂസ്‌ ആപ്പ് എന്ന് പറയുമ്പോൾ ആളെ വ്യക്തമാകും. ബില്യണർ ക്ലബിൽ ഇടം...

ഓട്ടോ സെക്ടറിലെ മാന്ദ്യം രൂക്ഷം, 286 ഡീലർമാർ കട പൂട്ടി, 32,000 പേർക്ക് ജോലി പോയി

രാജ്യത്തെ ഓട്ടോമൊബൈൽ മാർക്കറ്റ് നേരിടുന്ന മാന്ദ്യം ഗുരുതരമായ വിധത്തിൽ രൂക്ഷമാകുന്നു. വില്പന പ്രകടമായി കുറഞ്ഞതിനെ തുടർന്ന് അഖിലേന്ത്യാ അടിസ്ഥാനത്തിൽ 286 ഡീലർമാർ സ്ഥാപനങ്ങൾ അടച്ചു പൂട്ടി. ഇത് വഴി 32000 പേർക്ക് ജോലി നഷ്ടമായിട്ടുണ്ട്. ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസ്സോസിയേഷൻസാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തു...

യു.പി സര്‍ക്കാരിനെ പുകഴ്ത്തി യൂസഫലി; യോഗി ആദിത്യനാഥ് നിക്ഷേപകര്‍ക്ക് നല്‍കുന്ന പിന്തുണ പ്രശംസനീയം

യോഗി സര്‍ക്കാരിനെ പുകഴ്ത്തി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി. നിക്ഷേപകര്‍ക്കും പുതിയ പദ്ധതികള്‍ക്കും പ്രശംസനീയമായ പിന്തുണയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന രണ്ടാമത് ഗ്രൗണ്ട് ബ്രേക്കിംഗ് സെറിമണി - നിക്ഷേപക സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡല്‍ഹിക്ക് സമീപം സാഹിബാബാദില്‍ പുതിയ...

മാരുതിയുടെ ലാഭത്തിൽ വൻ ഇടിവ്

ഇന്ത്യയിലെ ഏറ്റവും വലിയ ഓട്ടോമൊബൈൽ കമ്പനിയായ മാരുതിയുടെ ലാഭത്തിൽ വൻ ഇടിവ് രേഖപ്പെടുത്തി. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ഒന്നാം പാദത്തിൽ അറ്റാദായത്തിൽ 27 .3 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. 1376 .8 കോടി രൂപയാണ് ലാഭം. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 2015 .1 കോടി...

കടക്കെണിയില്‍ നിന്ന് രക്ഷ നേടാന്‍ ഭൂമി വില്‍ക്കാന്‍ ഒരുങ്ങി ഫാക്ട്; അനുമതി നല്‍കി കേന്ദ്രം

കടം കയറി പ്രതിസന്ധിയിലായ ഫാക്ട് ഭൂമി വില്‍ക്കാന്‍ ഒരുങ്ങുന്നു. ഭൂമി വില്‍ക്കാന്‍ കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. സംസ്ഥാന സര്‍ക്കാരിന് 481.79 ഏക്കര്‍ ഭൂമി വില്‍ക്കാനാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയത്. വായ്പാ കുടിശ്ശിക തീര്‍ക്കാനും വികസന പ്രവര്‍ത്തനങ്ങള്‍ക്കുമാണ് സ്ഥലവില്‍പനയിലൂടെ ലഭിക്കുന്ന തുക ഉപയോഗിക്കുക. കൊച്ചിന്‍ ഡിവിഷനു കീഴിലുള്ള സ്ഥലമാണ്...

ലക്ഷ്മി മിത്തലിന്റെ സഹോദരൻ പ്രമോദ് മിത്തൽ ബോസ്നിയയിൽ അറസ്റ്റിൽ

ലോകത്തെ ഏറ്റവും വലിയ സ്റ്റീൽ നിർമ്മാണ ഗ്രൂപ്പിന്റെ ഉടമയായ ലക്ഷ്മി മിത്തലിന്റെ സഹോദരനും പ്രമുഖ വ്യവസായിയുമായ പ്രമോദ് മിത്തൽ ബോസ്നിയയിൽ അറസ്റ്റിലായി. ബിസിനസ് തട്ടിപ്പിനാണ് അറസ്റ്റ് ചെയ്തതെന്ന് ബോസ്‌നിയൻ അധികൃതർ വ്യക്തമാക്കി. ലുക്കാവാക്ക് എന്ന പ്രദേശത്തെ കൽക്കരി ഖനനവുമായി ബന്ധപ്പെട്ട നടന്ന തട്ടിപ്പിലാണ് പ്രമോദ് മിത്തൽ അറസ്റ്റ് ചെയ്യപ്പെട്ടത്....

നിസ്സാൻ കേരളം വിടുന്നുവെന്ന വാർത്ത തെറ്റെന്ന് മുഖ്യമന്ത്രി

ലോകത്തെ പ്രമുഖ വാഹന നിർമാതാക്കളായ നിസാന്‍ കേരളം വിടുന്നുവെന്ന പ്രചാരണം ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിസാന്‍ അധികൃതര്‍ ചില ആവശ്യങ്ങള്‍ ഉന്നയിച്ചിരുന്നുവെന്നും അതേക്കുറിച്ച് തന്‍റെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ടോക്കിയോയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് നേരിട്ട് വിമാന സര്‍വീസ് വേണമെന്നാണ് അവർ ഉന്നയിച്ച...

ഐ എം എഫ് മാനേജിങ് ഡയറക്ടർ സ്ഥാനത്തേക്ക് രഘുറാം രാജന്റെ പേര് പരിഗണിക്കുന്നു

അന്താരാഷ്ട്ര നാണയ നിധിയുടെ തലപ്പത്തേക്ക് മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജന്റെ പേര് പരിഗണിക്കുന്നതായി ബ്രിട്ടനിലെ പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. ഐ എം എഫ് മാനേജിങ് ഡയറക്ടർ ക്രിസ്ത്യൻ ലഗാർഡ് രാജിവച്ച ഒഴിവിലേക്കാണ് രഘുറാം രാജന്റെ പേരും പരിഗണിക്കുന്നത്. യൂറോപ്പ്, അമേരിക്ക എന്നീ ഭൂഖണ്ഡങ്ങൾക്ക് പുറത്തു...