കൊച്ചിയിലെ പെട്രോ കെമിക്കൽ കോംപ്ലക്സിൽ നിക്ഷേപം നടത്താൻ യു എ ഇ കമ്പനിക്ക് താൽപര്യം

കൊച്ചിയിലെ പെട്രോ കെമിക്കല്‍ കോംപ്ലക്‌സില്‍ യു എ ഇയുടെ ദേശീയ എണ്ണ കമ്പനിയായ അബുദാബി നാഷണല്‍ ഓയില്‍ കമ്പനി (അഡ്‌നോക്) നിക്ഷേപം നടത്താന്‍ സാധ്യത ഒരുങ്ങുന്നു. അബുദാബിയിലെ അഡ്നോക് ആസ്ഥാനത്ത് സഹമന്ത്രിയും അഡ്‌നോക് ഗ്രൂപ്പ് സി ഇ ഒയുമായ...

പണപ്പെരുപ്പം കുറയുന്നു, പലിശ നിരക്ക് വീണ്ടും കുറയ്ക്കാനുള്ള സാധ്യത ശക്തം

പലിശ നിരക്കിൽ കൂടുതൽ ഇളവിന് കളമൊരുങ്ങുന്നു. ഫെബ്രുവരി ഏഴിന് റിസർവ് ബാങ്ക് റീപോ നിരക്ക് 6 .5 ശതമാനത്തിൽ നിന്ന് 6 .25 ശതമാനമായി കുറച്ചതിനു പിന്നാലെ രാജ്യത്ത് പലിശ നിരക്കുകൾ വീണ്ടും കുറയ്ക്കുന്നതിനുള്ള സാധ്യത...

ഖാദി വസ്ത്രങ്ങൾ ഓൺ ലൈനായി വാങ്ങാം

ബിഹാറിലെ ഖാദി നെയ്ത്തുകാർ ഉല്പാദിപ്പിക്കുന്ന വിവിധ തരം വസ്ത്രങ്ങൾ ഇനി ആമസോണിലൂടെ വാങ്ങാം. ഇതിനായി ലോകത്തെ ഏറ്റവും വലിയ ഇ - കൊമേഴ്‌സ് പ്ലാറ്റഫോമായ ആമസോൺ, ബിഹാറിലെ ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡുമായി കരാർ ഒപ്പിട്ടു.

ഡ്രൈവർ ഉറങ്ങിയാലും കുഴപ്പമില്ല, വാഹനങ്ങൾ തന്നെ ബ്രേക്ക് ചവിട്ടും

കാറുകളിലും ലൈറ്റ് കൊമേർഷ്യൽ വാഹനങ്ങളിലും ഓട്ടോമാറ്റിക് ബ്രെക്കിങ് സംവിധാനം വരുന്നു. ജപ്പാന്റെ നേതൃത്വത്തിൽ നാല്പതോളം രാജ്യങ്ങൾ ഈ സംവിധാനം നടപ്പാക്കുന്നതിനുള്ള കരാറിന്റെ ഭാഗമായി. എന്നാൽ ഇന്ത്യ, ചൈന, അമേരിക്ക തുടങ്ങിയ രാജ്യങ്ങൾ ഇനിയും ഈ കരാറിൽ ഒപ്പുവച്ചിട്ടില്ല. മൂന്ന് വർഷത്തിനകം ഇത്...

പ്രണയ ദിനത്തിന് ബ്രിട്ടീഷുകാർക്ക് വേണം ഇന്ത്യൻ പനിനീർപ്പൂക്കൾ

പ്രണയ ദിനം സാർത്ഥകമാക്കാൻ പല രാജ്യങ്ങൾക്കും ഇന്ത്യൻ റോസാപ്പൂക്കൾ തന്നെ വേണം. ഇന്ത്യയിൽ നിന്നുള്ള പനിനീർപ്പൂവിന് വിദേശ വിപണികളിൽ പ്രത്യേകിച്ച് ഇംഗ്ലണ്ടിൽ പ്രിയമേറി. പ്രണയ ദിനത്തോടനുബന്ധിച്ചാണ് ഡിമാൻഡ് പ്രകടമായി ഉയർന്നത്. ഈ വർഷത്തെ വാലന്റൈൻ ദിന ആഘോഷങ്ങൾക്കായി...

സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം നോട്ട് അച്ചടിയെന്ന് പിയുഷ് ഗോയൽ, അമേരിക്ക ‘രക്ഷപെട്ടത്’ ഇങ്ങനെയാണത്രെ

കേന്ദ്ര സര്‍ക്കാരിന്‍റെ ധനക്കമ്മി പരിഹരിക്കാന്‍ കറന്‍സി നോട്ട് അച്ചടി മികച്ച മാര്‍ഗമാണെന്ന് അഭിപ്രായവുമായി കേന്ദ്ര ധനമന്ത്രി പീയുഷ് ഗോയല്‍. അമേരിക്ക സാമ്പത്തിക കമ്മി പരിഹരിക്കാന്‍ ഈ മാര്‍ഗം ഉപയോഗിച്ചിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടതായി 'ടൈംസ് ഓഫ് ഇന്ത്യ' ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു....

റബർ ഉത്പാദനം കുറഞ്ഞു, ഡിമാന്റിൽ വർധന, വില തകർക്കാൻ കമ്പനികൾ ഇറക്കുമതി കുത്തനെ ഉയർത്തി

ഇന്ത്യയുടെ റബർ ഉല്പാദനത്തിൽ വൻ ഇടിവ് രേഖപ്പെടുത്തി. 2018 ഏപ്രിൽ മുതല ഡിസംബർ വരെയുള്ള ഒൻപത് മാസത്തിൽ മൊത്തം ഉത്പാദനം 479,000 ടണ്ണായി കുറഞ്ഞു. മുൻ വർഷം ഇതേ കാലയളവിൽ 524,000 ടണ്ണായിരുന്നു ഉത്പാദനം. എന്നാൽ ഇറക്കുമതി കുത്തനെ ഉയർന്നു. 449,088 ...

ബ്രിഗേഡ് ഗ്രൂപ്പ് തിരുവനന്തപുരത്ത് വേൾഡ് ട്രേഡ് സെന്റർ ആരംഭിക്കും

ബംഗളുരു ആസ്ഥാനമായ ബ്രിഗേഡ് ഗ്രൂപ്പ് തിരുവനന്തപുരത്ത് വേൾഡ് ട്രേഡ് സെന്റർ ആരംഭിക്കും. ഇതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതായി ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം. ആർ ജയശങ്കർ പറഞ്ഞു. ഹോസ്പിറ്റാലിറ്റി മേഖലയിൽ കമ്പനി, കേരളത്തിൽ പ്രവർത്തനം കൂടുതൽ വിപുലമാക്കും. ഇതിന്റെ ഭാഗമായി...

റിയൽ എസ്റ്റേറ്റ് മേഖലയിൽ കടുത്ത പ്രതിസന്ധി, ഭൂമി വിലയിൽ മുന്നേറ്റ സാധ്യത മങ്ങുന്നു, കടബാധ്യത ബിൽഡർമാർക്ക് വെല്ലുവിളി

റിയൽ എസ്റ്റേറ്റ് രംഗത്തെ കടുത്ത മാന്ദ്യം പെട്ടെന്ന് തീരുന്നതിനുള്ള സാധ്യത മങ്ങുന്നു. കടുത്ത സാമ്പത്തിക മാന്ദ്യവും വിൽപ്പനയിലെ ഇടിവുമാണ് കാര്യങ്ങൾ കൂടുതൽ രൂക്ഷമാകുന്നത്. ഇതുമൂലം ഇന്ത്യയിലെ പ്രമുഖ ബിൽഡർ കമ്പനികൾ ഗുരുതരമായ കടക്കെണി നേരിടുകയാണ്. 2009 മുതലുള്ള പത്തു വർഷകാലത്തിനിടയിൽ വില്പന...

സ്വർണ്ണ വില തകർത്തു കയറുമ്പോഴും ഇറക്കുമതി കുത്തനെ കൂടി, ഡിമാന്റിൽ വൻ മുന്നേറ്റവും

സ്വർണ്ണത്തിന്റെ വില സർവകാല റെക്കോർഡിട്ട് മുന്നേറുമ്പോഴും ഡിമാൻഡ് അതിശക്തമായി തുടരുന്നു. ഇതുമൂലം ഇന്ത്യയിലേക്കുള്ള സ്വർണ്ണ ഇറക്കുമതി കഴിഞ്ഞ മാസം ഗണ്യമായി ഉയർന്നു. ജനുവരിയിൽ 46 ടൺ സ്വർണ്ണം ഇറക്കുമതി വഴി രാജ്യത്തെത്തി. കഴിഞ്ഞ വര്ഷം ജനുവരി മാസത്തെ അപേക്ഷിച്ച് ഇറക്കുമതി 64 ശതമാനം കൂടി....