മടക്കാവുന്ന സാംസങ് ഫോണിന്റെ വരവ് വൈകും, മടക്കുമ്പോൾ സ്‌ക്രീൻ പൊട്ടുന്നതായി റിവ്യൂവിൽ കണ്ടെത്തി

യഥേഷ്ടം മടക്കാനും നിവർത്താനും കഴിയുന്ന സാംസംഗിന്റെ ആ അത്ഭുത ഫോണിനായുള്ള കാത്തിരിപ്പ് നീളും. മടക്കി ഉപയോഗിക്കാവുന്ന സാംസങ് സ്മാർട്ഫോണുകൾ കമ്പനി നേരത്തെ പ്രഖ്യാപിച്ചതു പോലെ നേരത്തെ നിശ്ചയിച്ച തിയതിയിൽ അവതരിപ്പിക്കില്ലെന്നാണ് പുതിയ റിപ്പോർട്ടുകൾ. മടക്കിയും തിരിച്ചും ഉപയോഗിക്കാവുന്ന സാംസങ് ഫോൾഡ് സ്ക്രീനുകൾ ആദ്യ ഉപയോഗത്തിൽ തന്നെ തകരാറിലാകുന്നതായി കണ്ടെത്തിയതിനെ...

സൗദി അരാംകൊ റിലയൻസ് ഇന്ഡസ്ട്രീസിന്റെ 25 ശതമാനം ഓഹരികൾ വാങ്ങിയേക്കും

ലോകത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ  സൗദി അറേബ്യയിലെ അരാംകോ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ ഓഹരി വാങ്ങിയേക്കും. റിലയന്‍സിന്‍റെ റിഫൈനിംഗ്, പെട്രോകെമിക്കല്‍സ് വിഭാഗങ്ങളിലെ 25 ശതമാനം ഓഹരികളാകും അരാംകോ വാങ്ങുക. ഇതോടൊപ്പം ഇരു കമ്പനികള്‍ക്കുമിടയില്‍ തന്ത്രപരമായ സഹകരണത്തിനും ധാരണയുണ്ടാക്കും. ഇന്ത്യയിലെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ഒരു കൂറ്റൻ റിഫൈനറി തുടങ്ങുന്നതിനും...

പണപ്പെരുപ്പം കൂടി, അവശ്യസാധന വില ഉയർന്നത് കാരണം

മൊത്ത വില്‍പ്പന വില സൂചികയെ അടിസ്ഥാനമാക്കിയുളള പണപ്പെരുപ്പ നിരക്ക് മാര്‍ച്ചില്‍ 3.18 ശതമാനമായി ഉയര്‍ന്നു. ഭക്ഷ്യ വസ്തുക്കളുടെയും ഇന്ധനങ്ങളുടെയും വിലക്കയറ്റമാണ് പണപ്പെരുപ്പം ഉയരാന്‍ കാരണമായത്. ഫെബ്രുവരിയില്‍ 2.93 ശതമാനമായിരുന്നു മൊത്ത വില്‍പ്പന വില സൂചിക അടിസ്ഥാനമാക്കിയുളള പണപ്പെരുപ്പം . ഇത് തുടര്‍ച്ചയായി രണ്ടാമത്തെ മാസമാണ് നിരക്ക് ഉയരുന്നത് ....

സ്വർണവില പവന് 80 രൂപ കുറഞ്ഞു, അന്താരാഷ്ട്ര മാർക്കറ്റിലും കുറവ്

സംസ്ഥാനത്ത് സ്വർണവില തുടർച്ചയായ രണ്ടാം ദിവസവും കുറഞ്ഞു. ഗ്രാമിന് 2945 രൂപയും പവന് 23560 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക്. ഇന്ന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഇന്നലെ ഗ്രാമിന് 2955 രൂപയും പവന് 23640 രൂപയുമായിരുന്നു നിരക്ക്. 2019 ഫെബ്രുവരി 20നാണ്...

ചരിത്ര നേട്ടവുമായി ഓഹരി വിപണി, നിഫ്റ്റി ആദ്യമായി 11,800 പോയിന്റിന് മുകളിൽ

ഇന്ത്യൻ ഓഹരി വിപണി ഇന്ന് അഭൂതപൂർവമായ മുന്നേറ്റത്തിന് സാക്ഷ്യം വഹിച്ചു. സെൻസെക്‌സ് ഇന്ന് 400 പോയിന്റ് വരെ ഉയർന്ന സാഹചര്യമുണ്ടായി. 370.66 പോയിന്റ് നേട്ടത്തോടെ 39267.44 പോയിന്റിലാണ് ഇപ്പോൾ വ്യാപാരം പുരോഗമിക്കുന്നത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി ഇപ്പോള്‍ റെക്കോര്‍ഡ് ഉയരത്തിലാണ്. ഇന്ന് 90 .55 പോയിന്‍റ് ഉയര്‍ന്ന്...

ജെറ്റ് എയർവേയ്‌സ് പ്രവർത്തനം പൂർണ്ണമായും നിർത്തുന്നു

വലിയ സാമ്പത്തിക പ്രതിസന്ധിയിലായ ജെറ്റ് എയർ വെയ്‌സിന്റെ പ്രവർത്തനം താത്കാലികമായി പൂർണമായും നിർത്തി വയ്ക്കാൻ മാനേജ്‌മെന്റ് തീരുമാനിച്ചു. ഇന്ന് രാവിലെ ചേർന്ന കമ്പനി ഡയറക്ടർ ബോർഡ് യോഗമാണ് ഈ തീരുമാനമെടുത്തത്. അന്താരഷ്ട്ര സർവീസുകൾ വ്യഴാഴ്ച വരെ നിർത്തി വയ്കുകയാണെന്ന് ജീവനക്കാരെ അറിയിച്ചിട്ടുണ്ട്. പൈലറ്റുമാർ സമരം പ്രഖ്യാപിച്ചതും സർവീസുകൾ പൂർണമായും...

ജെറ്റിന്റെ വീഴ്ച സ്‌പൈസ് ജെറ്റിന് നേട്ടം

ജെറ്റ് എയർവേയ്‌സ് വൻ സാമ്പത്തിക പ്രതിസന്ധി സ്‌പൈസ് ജെറ്റിന് മികച്ച നേട്ടമായി മാറുന്നു. ജെറ്റിന്റെ സർവീസുകൾ ഏതാണ്ട് പൂർണമായി നിലച്ചതോടെ ആഭ്യന്തര വിമാന യാത്രക്കാരുടെ തിരക്കാണ് സ്‌പൈസ് ജെറ്റ് ഫ്‌ളൈറ്റുകളിൽ. ഇത് കണക്കിലെടുത്ത് പത്തു ദിവസത്തിനുള്ളിൽ അഞ്ച് പുതിയ വിമാനങ്ങൾ കൂടി സർവീസിന് ഇറക്കുകയാണ് കമ്പനി. 90...

മഴ ചതിക്കില്ല, നോർമൽ മൺസൂൺ ലഭിക്കുമെന്ന് ഐ എം ഡി റിപ്പോർട്ട്

ഈ വർഷം ഇന്ത്യയിൽ സാധാരണ അളവിൽ മഴ ലഭ്യമാകുമെന്ന് ഇന്ത്യൻ മീറ്റീരിയോളോജിക്കൽ ഡിപ്പാർട്മെന്റിന്റെ റിപ്പോർട്ട്. മാത്രവുമല്ല, രാജ്യത്തത്തിന്റെ എല്ലാ ഭാഗത്തും ഈ രീതിയിൽ 'നോർമൽ മൺസൂൺ'  ലഭ്യമാകുമെന്നാണ് റിപ്പോർട്ടിലെ പ്രവചനം. സാധാരണ ലഭ്യമാകുന്ന മഴയുടെ അളവിന്റെ 96 മുതൽ 104 ശതമാനം വരെ മഴ ലഭിക്കുന്നതിനെയാണ് നോർമൽ...

ചെറുകിട – കാര്‍ഷികമേഖലയിലെ പ്രതിസന്ധി ഇരുചക്ര വാഹനവിപണിയ്ക്ക് തിരിച്ചടിയായി, ഹോണ്ട ടൂ വീലർ ഉത്പാദനം വെട്ടികുറയ്ക്കുന്നു

ഇരുചക്ര വാഹന മാർക്കറ്റിലെ പ്രമുഖ കമ്പനിയായ ഹോണ്ട ഇന്ത്യ ഉത്പാദനം വെട്ടികുറയ്ക്കുന്നു. ഏപ്രിൽ - ജൂൺ ത്രൈമാസത്തിൽ ഉത്പാദനം 15 മുതൽ 20 ശതമാനം വരെ കുറയ്ക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. കമ്പനിയുടെ ഇന്ത്യയിലെ 18 വർഷത്തെ പ്രവർത്തനത്തിനിടയിൽ ഇതാദ്യമായാണ് ഉത്പാദനം കുറയ്ക്കുന്നത്. ഇന്ത്യൻ മാർക്കറ്റിൽ ഇരുചക്ര വാഹനങ്ങളുടെ ഡിമാന്റിൽ...

പൈലറ്റുമാർ സമരത്തിലേക്ക്, ജെറ്റ് എയർവേയ്‌സ് നാളെ മുതൽ മുടങ്ങാൻ സാധ്യത

ചൊവാഴ്ച മുതൽ ജെറ്റ് എയർവേയ്‌സ് സർവീസ് പൂർണമായും നിലയ്ക്കാൻ സാധ്യത. പൈലറ്റുമാർ സമരം പ്രഖ്യാപിച്ചതോടെയാണ് സർവീസ് നിലയ്ക്കാനുള്ള സാധ്യത ഉയർത്തിയത്. നാളെ രാവിലെ 10 മണി മുതല്‍ വിമാനങ്ങള്‍ പറത്തേണ്ടെന്ന് പൈലറ്റുമാരുടെ സംഘടന തീരുമാനിച്ചു. പൈലറ്റുമാരുടെ സംഘടനയായ നാഷണല്‍ ഏവിയേറ്റേഴ്സ് ഗിൽഡിന്റേതാണ് തീരുമാനം. ശമ്പള കുടിശിക ലഭിക്കാത്തത്...