പഞ്ചാബ് നാഷണൽ, യൂണിയൻ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ – അടുത്ത ലയനം ഇവ തമ്മിൽ

ദേന ബാങ്ക്, വിജയ ബാങ്ക് എന്നീ ബാങ്കുകളെ ബാങ്ക് ഓഫ് ബറോഡയിൽ ലയിപ്പിച്ചതിനു പിന്നാലെ കൂടുതല്‍ പൊതുമേഖല ബാങ്കുകളെ തമ്മില്‍ ലയിപ്പിക്കാനുളള നടപടികള്‍ക്ക് സര്‍ക്കാര്‍ നീക്കം തുടങ്ങി. പഞ്ചാബ് നാഷണല്‍ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകളെ തമ്മില്‍ ലയിപ്പിക്കാനാണ്...

625 കോടിയുടെ വെട്ടിപ്പ് കണ്ടെത്തി, ഓഹരി മാർക്കറ്റിൽ ഇടപെടുന്നതിൽ നിന്ന് എൻ എസ് ഇയെ വിലക്കി

ഓഹരി വിപണിയില്‍ ഷെയർ ഇഷ്യു ചെയ്യുന്നതടക്കമുള്ള കാര്യങ്ങളിൽ നിന്ന് നാഷണല്‍ സ്റ്റോക് എക്സചേഞ്ചിനെ സെബി (സെക്യൂരിറ്റിസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) വിലക്കി. കോ- ലൊക്കേഷന്‍ കേസില്‍നാഷണൽ സ്റ്റോക്ക് എക്സചേഞ്ച് അനധികൃത ലാഭമുണ്ടാക്കിയതിന്‍റെ പേരിലാണ് സെബിയുടെ നടപടി. ഇതോടെ അടുത്ത ആറ് മാസത്തേക്ക് എന്‍എസ്ഇക്ക് പ്രാഥമിക...

ജി ഡി പി വളർച്ച കുറയുമെന്ന് ഇന്ത്യ റേറ്റിംഗ്സിന്റെ പഠനം

നടപ്പ് സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലെ ജി ഡി പി വളർച്ച നേരിയ തോതിൽ കുറയുമെന്ന് വിലയിരുത്തൽ. 7.5 ശതമാനം വളർച്ച പ്രതീക്ഷിച്ചിരുന്ന സ്ഥാനത്ത് അത് 7 . 3 ശതമാനമായി താഴുമെന്നാണ് ഇന്ത്യ റേറ്റിംഗ്‌സ് ആൻഡ് റിസർച്ചിന്റെ വിലയിരുത്തൽ. ഈ വർഷം മൺസൂൺ കുറയുമെന്നതാണ് ഇതിനു പ്രധാന...

ഹോട്ടലുകൾക്ക് സാധനങ്ങൾ എത്തിച്ചു കൊടുക്കുന്ന സംവിധാനം സൊമാറ്റോ വിപുലീകരിക്കുന്നു

ഓൺലൈനായി ഭക്ഷണം ഓർഡർ ചെയ്യുന്ന കമ്പനിയായ സൊമാറ്റോ പുതിയതായി അവതരിപ്പിച്ച ഫുഡ് ഇൻഗ്രീഡിയൻറ് ഓർഡർ സ്ഥാപനമായ ഹൈപെർക്യൂറിന്റെ പ്രവർത്തനം 18 നഗരങ്ങളിൽ കൂടി വ്യാപിപ്പിക്കുന്നു. റെസ്റ്റാറന്റുകൾക്ക് ആവശ്യമായ സാധനങ്ങൾ എത്തിച്ചു നൽകുന്ന ഈ സംവിധാനം നിലവിൽ ഡൽഹി, ബംഗളുരു എന്നീ നഗരങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. 2020ഓടെ 20 വെയർഹൌസുകൾ...

ഇന്ത്യൻ വ്യവസായി നെസ് വാഡിയക്ക് ജപ്പാനിൽ രണ്ടു വർഷം തടവുശിക്ഷ

ഇന്ത്യയിലെ പ്രമുഖ ബിസിനസ് സാമ്രാജ്യത്തിലെ അംഗമായ നെസ് വാഡിയയെ ജപ്പാനിലെ കോടതി രണ്ടു വർഷത്തെ തടവിന് ശിക്ഷിച്ചു. മയക്കുമരുന്ന് കൈവശം വെച്ചതിനാണ് ശിക്ഷ. മാർച്ചിലാണ് നെസ് വാഡിയ ഈ കേസിൽ അറസ്റ്റിലായത്. ലണ്ടനിലെ ഫിനാൻഷ്യൽ ടൈംസ് ദിനപത്രം റിപ്പോർട്ട് ചെയ്തതനുസരിച്ച് കന്നബിസ് റെസിൻ എന്ന മയക്കുമരുന്ന് കൈവശം വെച്ചതിനായിരുന്നു...

92 യാത്രകൾ, അഞ്ചു ഭൂഖണ്ഡങ്ങൾ, 57 രാജ്യങ്ങൾ – മോദിയുടെ യാത്രാവഴികൾ ഇങ്ങിനെ

2014ൽ അധികാരത്തിൽ എത്തിയതിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത് 92 വിദേശ യാത്രകൾ.  നാലര വർഷത്തിനിടയിൽ 57 രാജ്യങ്ങളിൽ അദ്ദേഹം സന്ദർശനം നടത്തി. തന്റെ മുൻഗാമി മൻമോഹൻ സിംഗ് നടത്തിയതിന്റെ ഇരട്ടിയിലധികം വിദേശയാത്രകൾ മോദി നടത്തി. 'ടൂറിംഗ് പി എം' എന്ന വിശേഷണത്തിന് സർവഥാ യോഗ്യനായ...

മെഷിൻ, എ.ടി.എം കാർഡ് വലിച്ചെടുത്താൽ ബാങ്കിന് ഉത്തരവാദിത്വമില്ല, ശ്രദ്ധിക്കേണ്ടത് ഉപയോഗിക്കുന്ന ആൾ

എ.ടി.എം കാര്‍ഡുകള്‍ മെഷീന്‍ വലിച്ചെടുത്താല്‍ ബാങ്കുകള്‍ക്ക് ഉത്തരവാദിത്വമില്ലെന്ന് സംസ്ഥാന ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍ വിധിച്ചു. എ.ടി.എം കാര്‍ഡ് മെഷീന്‍ വലിച്ചെടുത്തതിന് ബാങ്ക് നഷ്ടപരിഹാരം നല്‍കണമെന്ന മലപ്പുറം ജില്ലാ ഉപഭോക്തൃ ഫോറത്തിന്‍റെ വിധി റദ്ദാക്കിയാണ് കമ്മീഷന്‍റെ ഉത്തരവ്. എ.ടി.എം യന്ത്രത്തിലേക്ക് കാര്‍ഡ് ഇട്ട ശേഷം നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുള്ള ബട്ടണുകള്‍ അമര്‍ത്താന്‍...

ഫിലിപ്പീൻസിലെ സ്പ്ലാഷ് കമ്പനിയെ വിപ്രോ ഏറ്റെടുത്തു, ഇത് പതിനൊന്നാമത്തെ ഏറ്റെടുക്കൽ

ഇംഗ്ലണ്ടിലെ പ്രശസ്ത സൗന്ദര്യവർദ്ധക ഉത്പന്ന നിർമ്മാതാക്കളായ യാര്‍ഡ്‍ലി, സിങ്കപ്പൂരിലെ എല്‍ഡി വാക്സണ്‍ ഉന്‍സ എന്നിവയ്ക്ക് ശേഷം കണ്‍സ്യൂമര്‍ കെയര്‍ കമ്പനിയായ സ്‍പ്ലാഷ് കോര്‍പ്പറേഷനെ ബംഗളുരു ആസ്ഥാനമായ വിപ്രോ കൺസ്യൂമർ കെയർ ആൻഡ് ലൈറ്റിംഗ് ഏറ്റെടുത്തു. ഫിലിപ്പീൻസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് സ്പ്ലാഷ്. ഇതിനു ചെലവായ തുക കമ്പനി...

വോട്ടു ചെയ്യാൻ കോർപറേറ്റ് തലവന്മാർ കൂട്ടത്തോടെ എത്തി, കുടുംബസമേതം സച്ചിൻ

വൻ വ്യവസായികൾ വോട്ട് ചെയ്യാനെത്തി എന്നതാണ് ഇന്ന് നടന്ന നാലാം ഘട്ട വോട്ടെടുപ്പിന്റെ സവിശേഷത. മുംബൈ നഗരത്തിന് ഇത് ഏറെക്കുറെ പുതുമയാർന്ന അനുഭവമായിരുന്നു. സാധാരണ വോട്ടെടുപ്പിന് എത്താറില്ലാത്ത വി വി ഐ പി കോർപറേറ്റ് തലവന്മാർ വരെ വിവിധ പോളിംഗ് ബൂത്തുകളിൽ എത്തി സമ്മതിദാനാവകാശം രേഖപ്പെടുത്തി. ക്രിക്കറ്റ്...

‘ഇന്ത്യ അമേരിക്കയെ ഊറ്റുന്നു’ ; ഇന്ത്യക്ക് എതിരെ വീണ്ടും ആഞ്ഞടിച്ച് ട്രംപ്

വീണ്ടും ഇന്ത്യക്കെതിരെ ആഞ്ഞടിച്ച് യു. എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. വിസ്കോൺസിൽ റിപ്പബ്ലിക്കൻ റാലിയെ അഭിസംബോധന ചെയ്യവെ, ഇന്ത്യ അമേരിക്കൻ നിർമ്മിത പേപ്പർ ഉത്പന്നങ്ങൾക്കും ഹാർലി ഡേവിഡ്‌സൺ ബൈക്കുകൾക്കും മറ്റ് പല ഉത്പന്നങ്ങൾക്കും ഭാരിച്ച നികുതിയാണ് ചുമത്തുന്നതെന്ന് ട്രംപ് കുറ്റപ്പെടുത്തി. ഇന്ത്യ ഉൾപ്പടെയുള്ള പല രാജ്യങ്ങളുടെയും ഇത്തരം...