Kalyan Jewellers Ad

മാന്ദ്യം ശക്തമാകുന്നു ; സാമ്പത്തിക വളർച്ചയിൽ വൻ ഇടിവെന്ന് എസ്.ബി.ഐ റിപ്പോർട്ട്, രണ്ടാം പാദ വളർച്ച 4 .2...

ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള രണ്ടാം പാദത്തിൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച കാര്യമായി താഴുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോർട്ട്. ഈ ത്രൈമാസത്തിൽ ജി ഡി പി വളർച്ച നിരക്ക് 4.2 ശതമാനത്തിലേക്ക് ഇടിയുമെന്നാണ് റിപ്പോർട്ട് പറയുന്നത്. വാഹന വിപണിയിൽ പ്രകടമായിരിക്കുന്ന ഇടിവ്, അടിസ്ഥാന നിർമ്മാണ...

വാഹന വ്യവസായം റിവേഴ്‌സ് ഗിയറിൽ തന്നെ; ഒക്ടോബറിൽ പാസഞ്ചർ വാഹന വിൽപ്പനയിൽ നേരിയ വർദ്ധന

  ആഭ്യന്തര വിപണിയിലെ മൊത്തം പാസഞ്ചർ വാഹന വിൽപ്പനയിൽ കഴിഞ്ഞ മാസം 0.28 ശതമാനം വർദ്ധനയുണ്ടായതായി സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ് (സിയാം). ഒക്ടോബറിൽ മൊത്തം 2,85,027 പാസഞ്ചർ വാഹനങ്ങൾ വിറ്റഴിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 2,84,223 ആയിരുന്നു, സിയാമിന്റെ റിപ്പോർട്ടിൽ പറയുന്നു. കുറഞ്ഞ...

കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടി; മറ്റു സംസ്ഥാനങ്ങളിലെ മലയാളികൾക്കും ഇനി പ്രവാസി ചിട്ടിയിൽ ചേരാം

  ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ താമസിക്കുന്ന മലയാളികൾക്കും ഇനി കെ.എസ്.എഫ്.ഇയുടെ പ്രവാസി ചിട്ടിയിൽ ചേരാം. തൃശൂരിൽ ഇന്ന് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഈ പദ്ധതി ഉദ്ഘാടനം ചെയ്തു. കെ.എസ്.എഫ്.ഇയുടെ സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി തൃശൂരിലെ നവീകരിച്ച ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി ഇതോടൊപ്പം നിർവഹിച്ചു....

രണ്ടായിരത്തിന്റെ നോട്ടുകൾ അസാധുവാക്കാൻ സാദ്ധ്യതയുണ്ടെന്ന് മുൻ ധനകാര്യ സെക്രട്ടറി

രണ്ടായിരം രൂപാ നോട്ടുകളുടെ നല്ലൊരു ഭാഗവും ഇപ്പോൾ വിപണിയില്‍ ഇല്ലെന്നും അവ പൂഴ്ത്തി വെച്ചിരിക്കുകയാണെന്നും കേന്ദ്ര സർക്കാരിന്റെ മുന്‍ സാമ്പത്തിക കാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ്. രണ്ടായിരം രൂപാ നോട്ടുകള്‍ അസാധുവാക്കാന്‍ സാദ്ധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2016 നവംബര്‍ എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍...

ആർ സെപ് കരാർ ഈ വർഷം നിലവിൽ വരില്ല, എതിർപ്പ് ശക്തമാക്കി ഇന്ത്യ, ഫെബ്രുവരിയിൽ ഒപ്പിടാൻ സാധ്യത

ആർ സി ഇ പി കരാർ ഒപ്പു വയ്ക്കുന്നതിന് ബാങ്കോക്കിൽ ചേർന്ന 16 രാജ്യങ്ങളുടെ ഉച്ചകോടി വിജയം കണ്ടില്ല. ഇന്ത്യ ഉൾപ്പടെയുള്ള ഏതാനും രാജ്യങ്ങൾ കരാറിലെ വ്യവസ്ഥകളിൽ കൂടുതൽ വ്യക്തത കൈവരിക്കണമെന്ന ആവശ്യം ശക്തമാക്കിയതാണ് ബാങ്കോക്ക് ഉച്ചകോടി വിജയമാകാതിരിക്കാൻ കാരണമായത്. അടുത്ത ഫെബ്രുവരിയിൽ കരാർ ഒപ്പിടാനാകുമെന്ന്...

രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ 3,400 ശാഖകൾ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇല്ലാതായി

  ബാങ്കിംഗ് മേഖലയിലെ ലയന പ്രക്രിയയെ തുടർന്ന് കഴിഞ്ഞ അഞ്ച് സാമ്പത്തിക വർഷങ്ങളിൽ 26 പൊതുമേഖലാ ബാങ്കുകളുടെ (പി‌എസ്‌ബി) 3,400 ശാഖകൾ അടച്ചുപൂട്ടുകയോ ലയിപ്പിക്കുകയോ ചെയ്തതായി വിവരാവകാശ രേഖ. ഇതിൽ 75 ശതമാനം ശാഖകളും രാജ്യത്ത് ഏറ്റവും കൂടുതൽ വായ്പ നൽകുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടേതാണ് (എസ്‌ബി‌ഐ). നീമുച്ച്...

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്കിടയിലും വന്‍ ലാഭം നേടി അമിത് ഷായുടെ മകന്‍ പങ്കാളിയായ ബിസ്സിനസ് സ്ഥാപനം

രാജ്യത്ത് പല പ്രമുഖ സ്ഥപനങ്ങളും സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ടിരിക്കുമ്പോഴും വന്‍ സാമ്പത്തിക ലാഭം നേടി അമിത് ഷായുടെ മകന്‍ പങ്കാളിയായ ബിസ്സിനസ് സ്ഥാപനം. കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയ വെബ്സൈറ്റില്‍ അടുത്തിടെ നല്‍കിയ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള രേഖകളിലാണ് ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകന്‍ ജയ് ഷായുടെ ബിസിനസ്സ് അഭിവൃദ്ധി പ്രാപിച്ചതായി...

ആർ.സി.ഇ.പി: തൊഴിലാളികളുടെ സ്വതന്ത്ര നീക്കം അനുവദിക്കണമെന്ന് ഇന്ത്യ

ആർ സി ഇ പി കരാർ ഒപ്പിടുമ്പോൾ ഒരു വിൻ വിൻ സാഹചര്യം ഉണ്ടാകുന്നതിനാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്ന് പ്രധാന മന്ത്രി നരേന്ദ്രമോദി. കരാറിനെ കുറിച്ചുള്ള ചർച്ചകളിൽ ഇത്തരം ഒരു തന്ത്രമാണ് ഇന്ത്യ പിന്തുടരുന്നതെന്ന് ബാങ്കോക് പോസ്റ്റ് എന്ന പത്രത്തിന് നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി പറഞ്ഞു. സാധനങ്ങൾ, സേവനങ്ങൾ, നിക്ഷേപം...

ഗോള്‍ഡ് ആംനെസ്റ്റി പോലുള്ള പദ്ധതികള്‍ പരിഗണനയിലില്ലെന്ന് കേന്ദ്രം

സ്വര്‍ണ്ണത്തിന്റെ രൂപത്തില്‍ സൂക്ഷിച്ചിരിക്കുന്ന കണക്കില്‍പെടാത്ത സ്വത്ത് കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ഗോള്‍ഡ് ആംനെസ്റ്റി പദ്ധിയൊന്നു നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങളൊന്നും ഇല്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.കളളപ്പണം ഉപയോഗിച്ച് വാങ്ങിക്കൂട്ടിയ സ്വര്‍ണം പിടികൂടാനും തുടര്‍ന്ന് ഇത്തരത്തില്‍ കള്ളപ്പണം സൂക്ഷിക്കുന്നത് തടയാനുമായി സര്‍ക്കാര്‍ ഗോള്‍ഡ് ആംനെസ്റ്റി സ്‌കീം പ്രഖ്യാപിക്കുമെന്ന് ദേശീയ...

സാമ്പത്തിക തളർച്ച രൂക്ഷമാകുന്നു, ഒക്ടോബറിൽ തൊഴിലില്ലായ്മ 8 .5 ശതമാനം

ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് ഒക്ടോബർ മാസത്തിൽ 8 . 5 ശതമാനമായി ഉയർന്നു. 2016 ഓഗസ്റ്റിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ് ഇത്. സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ എക്കോണമിയാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. അടിസ്ഥാനസൗകര്യ മേഖലയിൽ സെപ്റ്റംബർ മാസത്തിൽ ഉത്പാദനം 5 .2 ശതമാനത്തിലേക്ക് താഴ്ന്നിട്ടുണ്ട്....