പുതിയ ഡിജിറ്റൽ കറൻസിയുമായി ഫെയ്സ്‌ബുക്ക് എത്തുന്നു

നവമാധ്യമം എന്ന നിലയിൽ ദിവസവും 200 കോടിയിലേറെ ആളുകളുമായി സംവദിക്കുന്ന ഫെയ്സ്‌ബുക്ക് പുതിയ ഡിജിറ്റൽ കറൻസി അവതരിപ്പിയ്ക്കുന്നു. ലിബ്ര എന്ന് നാമകരണം ചെയ്തിരിക്കുന്ന കറൻസി അടുത്ത ആറു മുതൽ 12 മാസത്തിനുള്ളിൽ അവതരിപ്പിക്കുമെന്ന് ബിസിനസ് സ്റ്റാൻഡേർഡ് ദിനപത്രം റിപ്പോർട്ട് ചെയ്തു. മാസ്റ്റർ കാർഡ്, വിസ, യൂബർ, പേ...

അനിൽ അംബാനി നൽകാനുള്ളത് 14,000 കോടി രൂപ, നടപടി ആവശ്യപ്പെട്ട് ചൈനീസ് ബാങ്കുകൾ

തങ്ങൾക്ക് കോടിക്കണക്കിന് രൂപയുടെ വായ്പാ കുടിശ്ശിക വരുത്തിയ അനിൽ അംബാനിക്കെതിരെ നടപടി ആവശ്യപ്പെട്ട് ചൈനയിലെ ബാങ്കുകൾ നിയമ നടപടികളിലേക്ക്. വൻ സാമ്പത്തിക കെണിയിലേക്ക് വീണ റിലയൻസ് കമ്മ്യൂണിക്കേഷൻ എന്ന കമ്പനിക്കെതിരെയാണ് ബാങ്കുകൾ നടപടി ആരംഭിച്ചത്. മൊത്തം 210 കോടി ഡോളറാണ് പലിശയടക്കം വിവിധ ചൈനീസ് ബാങ്കുകൾക്ക്...

റിസർവ് ബാങ്കിന് പിന്നാലെ ഇന്ത്യയുടെ വളർച്ചാനിരക്കിൽ കുറവു വരുത്തി ഫിച്ച്

അന്താരാഷ്ട്ര റേറ്റിംഗ് ഏജന്‍സിയായ ഫിച്ച് നടപ്പ് സാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ പ്രതീക്ഷിത വളര്‍ച്ച നിരക്ക് കുറച്ചു. മുന്‍പ് ഇന്ത്യന്‍ സമ്പദ്‍വ്യവസ്ഥ 6.8 ശതമാനം വളര്‍ച്ച നിരക്ക് കൈവരിക്കുമെന്നായിരുന്നു ഫിച്ചിന്‍റെ വിലയിരുത്തൽ . എന്നാല്‍, ഇപ്പോൾ ഫിച്ച് പ്രതീക്ഷിത വളര്‍ച്ച നിരക്ക് 6.6 ശതമാനത്തിലേക്ക് താഴ്ത്തിയിരിക്കുകയാണ്. നേരത്തെ ഏഴു...

ക്രിക്കറ്റിൽ കോളടിച്ചത് ടി വി കമ്പനികൾ

ലോക കപ്പ് ക്രിക്കറ്റ് ആദ്യ റൌണ്ട് പിന്നിടുമ്പോൾ വൻനേട്ടം കൊയ്തത് ടെലിവിഷൻ മാർക്കറ്റ്. 55 ഇഞ്ചിന് മുകളിൽ വലുപ്പമുള്ള മിക്ക ബ്രാൻഡുകളുടെയും വില്പന ഇതിനകം 100 ശതമാനം കൂടിയതായി മാർക്കറ്റ് വൃത്തങ്ങൾ പറഞ്ഞു. പ്രമുഖ ബ്രാൻഡുകളായ സാംസങ്, എൽ ജി , സോണി, പാനാസോണിക് തുടങ്ങിയവയുടെ വില്പനയിൽ...

നിയമങ്ങൾ ഉദാരമാക്കി കാനഡ, രണ്ടാഴ്ചക്കകം വർക്ക് പെർമിറ്റ്, പുതിയ സ്വപ്ന തീരത്തേക്ക് തള്ളിക്കയറ്റം

കുടിയേറ്റക്കാരുടെ പുതിയ സ്വപ്നഭൂമിയായ കാനഡ ഇമിഗ്രേഷൻ നിയമങ്ങൾ കൂടുതൽ ഉദാരമാക്കി. രാജ്യാന്തര തലത്തിൽ കഴിവ് തെളിയിച്ച ടെക്കികൾക്ക് രണ്ടാഴ്ചക്കകം താത്കാലിക വർക്ക് പെർമിറ്റ് നൽകുന്ന തീരുമാനമാണ് കാനഡ ഈയിടെ കൊണ്ടു വന്നിരിക്കുന്നത്. ടെക്കികൾക്ക് പുറമെ മറ്റു മേഖലകളിലെ സ്‌കിൽഡ് വർക്കേഴ്സിനും ഫാസ്റ്റ് ട്രാക്ക് റൂട്ടിൽ വേഗത്തിൽ വർക്ക്...

ലോക കപ്പിന് ശരാശരി 10.72 കോടി പ്രേക്ഷകർ

ക്രിക്കറ്റ് ലോക കപ്പ് മത്സരങ്ങൾ ഒരു വാരം പിന്നിടുമ്പോൾ ലോകമെമ്പാടുമായി മത്സരങ്ങളുടെ ശരാശരി പ്രേക്ഷകരുടെ എണ്ണം 10.72 കോടി കവിഞ്ഞു. ലോക കപ്പ് മത്സരങ്ങളുടെ ചരിത്രത്തിൽ ഇത് ഒരു റെക്കോഡാണ്. മത്സരങ്ങൾ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ നെറ്റ് വർക്കാണ് വ്യൂവർഷിപ്പ് സംബന്ധിച്ച കണക്കുകൾ പുറത്തു വിട്ടത്. മത്സരങ്ങളിൽ...

മസാല ബോണ്ട് വിൽപനക്കായി ചെലവായത് 2.29 കോടി രൂപ

മസാല ബോണ്ട് വിൽപ്പനയുമായി ബന്ധപ്പെട്ട് സര്‍ക്കാരും കിഫ്ബിയും ഇതുവരെ 2.29 കോടി രൂപ ചെലവഴിച്ചതായി ധനവകുപ്പ്. ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ബോണ്ട് ലിസ്റ്റ് ചെയ്യുന്ന ചടങ്ങില്‍ പങ്കെടുക്കാനായി മുഖ്യമന്ത്രിയും സംഘവും യാത്ര ചെയ്ത ഇനത്തില്‍ 16 ലക്ഷം രൂപ ചെലവായി. ബോണ്ടുകള്‍ വിറ്റഴിക്കാന്‍ വിവിധ ഏജന്‍സികള്‍ക്ക് ഫീസ്...

വാഹന വിൽപ്പന താഴോട്ട്, മെയ് മാസത്തിൽ 18 വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവ്

വാഹന വില്പന രംഗത്തെ ഇടിവ് തുടരുകയാണ്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം മെയ് മാസത്തിൽ വില്പന കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് 20 .55 ശതമാനം കുറഞ്ഞു. കഴിഞ്ഞ 18 വര്‍ഷത്തിനിടയിലെ ഏറ്റവും മോശമായ അവസ്ഥയിലാണ് ഇപ്പോള്‍ രാജ്യത്തെ വാഹനവിപണിയെന്നാണ് റിപ്പോര്‍ട്ടുകള്‍. സൊസൈറ്റി ഓഫ് ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്‌സ്...

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് വിട്ടു കൊടുക്കില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം വിമാനത്താവളം അദാനിയ്ക്ക് വിട്ടു നൽകില്ലെന്ന് മുഖ്യമന്ത്രി ആവർത്തിച്ച് വ്യക്തമാക്കി. വിമാനത്താവളം സർക്കാറിന് അവകാശപ്പെട്ടതാണ്. ഈ മാസം 15- ന് നടക്കുന്ന നീതി ആയോഗിന്റെ യോഗത്തിൽ വിവരം പ്രധാനമന്ത്രിയെ അറിയിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇക്കാര്യം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി. വിമാനത്താവളം ആരും കൊണ്ടു പോകില്ലെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത്...

പണപ്പെരുപ്പ നിരക്ക് കൂടി, എട്ടു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്ക്

ചില്ലറ വിലയെ അടിസ്ഥാനപ്പെടുത്തിയുളള പണപ്പെരുപ്പ നിരക്ക് മേയ് മാസത്തില്‍ 3.05 ശതമാനമായി ഉയർന്നു. കഴിഞ്ഞ ഏഴ് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന റിട്ടെയില്‍ പണപ്പെരുപ്പ നിരക്കാണ് മേയ് മാസത്തില്‍ രേഖപ്പെടുത്തിയത്. റിസര്‍വ് ബാങ്ക് വായ്പ പലിശനിരക്ക് നിര്‍ണയിക്കാന്‍ ഇപ്പോള്‍ റീട്ടെയില്‍ പണപ്പെരുപ്പ നിരക്കിനെയാണ് മാനദണ്ഡമാക്കുന്നത്. പ്രധാനമായും ഭക്ഷ്യോത്പന്നങ്ങളുടെ വില ഉയര്‍ന്നതാണ്...