വിൽപന കുറഞ്ഞു, ഉത്പാദനം കുറച്ച് വാഹന നിർമ്മാതാക്കൾ

ഓട്ടോമൊബൈൽ വിപണിയിലെ മാന്ദ്യം കണക്കിലെടുത്ത് മിക്ക കമ്പനികളും ഏപ്രിൽ - മെയ് മാസങ്ങളിൽ ഉത്പാദനം വെട്ടിക്കുറച്ചു. ജൂണിലും ഉത്പാദനത്തിൽ കുറവുണ്ടാകുമെന്നാണ് സൂചനകൾ. തുടർന്നുള്ള മാസങ്ങളിലും ഇത് തുടരുമെന്നാണ് കമ്പനികൾ നൽകുന്ന സൂചന. വിൽപന പ്രകടമായി കുറഞ്ഞതിനെ തുടർന്ന് മിക്ക കമ്പനികളുടെയും സ്റ്റോക്ക് ഉയർന്ന സാഹചര്യത്തിലാണ് ഉത്പാദനം കുറയ്ക്കുന്നത്....

‘ഒരു രാജ്യം, ഒറ്റ റേഷൻ കാർഡ്’ പദ്ധതി രണ്ടുമാസത്തിനകം, ഏതു റേഷൻ കടയിൽ നിന്നും സാധനങ്ങൾ വാങ്ങാം

'ഒരു രാജ്യം, ഒറ്റ റേഷൻ കാർഡ്' എന്ന രീതിയിലേക്ക് രാജ്യം മാറുമെന്ന് കേന്ദ്ര ഭക്ഷ്യ വിതരണ വകുപ്പ് മന്ത്രി രാം വിലാസ് പാസ്വാൻ പറഞ്ഞു. ഇതോടെ ഒരു റേഷൻ കടയെ മാത്രം ആശ്രയിക്കാതെ രാജ്യത്തെ ഏതു റേഷൻ കടയിൽ നിന്നും റേഷൻ സാധനങ്ങൾ വാങ്ങാവുന്ന സ്ഥിതി വരുമെന്ന്...

ഓയോക്കെതിരെ സമാന്തര ഓൺ ലൈൻ പോർട്ടൽ തുടങ്ങുമെന്ന് ഹോട്ടൽ ആൻറ് റസ്റ്റോറന്റ് അസോസിയേഷൻ

ഓൺലൈൻ ഹോട്ടൽ ബുക്കിംഗ് രംഗത്തെ ഭീമനായ ഓയോക്ക് സമാന്തരമായി ബുക്കിംഗ് പോർട്ടൽ ആരംഭിക്കുമെന്ന് കേരളാ ഹോട്ടൽ ആൻറ് റസ്റ്റോറ്റോറന്റ് അസോസിയേഷൻ സെക്രട്ടറി ടി.ജെ മനോഹരൻ പറഞ്ഞു. ഓയോക്കെതിരെ ഇടപ്പള്ളിയിലെ ഓഫീസിന് മുന്നിൽ ചെറുകിട ഹോട്ടലുടമകൾ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആദ്യം വലിയ ഓഫറുകൾ തന്ന്...

തീരുവ ഉയർത്തിയ നടപടി ഇന്ത്യ പിൻവലിക്കണമെന്ന് ട്രംപ്

അമേരിക്കൻ ഉത്പന്നങ്ങൾക്ക് ഉയർന്ന തോതിലുള്ള നികുതി ചുമത്താനുള്ള നീക്കത്തിൽ നിന്ന് ഇന്ത്യ പിന്തിരിയണമെന്ന് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് ആവശ്യപ്പെട്ടു. ഉയർന്ന തീരുവ ഏര്‍പ്പെടുത്തിയ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്ന് ട്രംപ് ട്വിറ്ററിലൂടെ അറിയിച്ചു. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമേരിക്ക കൂടുതൽ നികുതി ഏർപ്പെടുത്തിയതിന് പിന്നാലെയാണ് ഇന്ത്യയും തീരുവ കൂട്ടിയത്. ഇന്ത്യയെ...

ഹോട്ടൽ ഉടമകളുടെ ബഹിഷ്കരണത്തിനെതിരെ നിയമ നടപടി കൈക്കൊള്ളുമെന്ന് ഒയോ

മുറി ബുക്ക് ചെയ്ത് ഹോട്ടലിൽ എത്തുന്ന അതിഥികള്‍ക്കോ ഹോട്ടല്‍ ഉടമകള്‍ക്കോ അസൗകര്യങ്ങള്‍ ഉണ്ടാക്കുവാനോ ഏതെങ്കിലും വ്യക്തികളോ ഗ്രൂപ്പുകളോ ശ്രമിച്ചാല്‍ അവര്‍ക്കെതിരേ കമ്പനി നിയമപരമായ നടപടികള്‍ കൈക്കൊള്ളുമെന്ന് ഓയോ ഹോട്ടല്‍സ് വ്യക്തമാക്കി. വിവിധ വിഷയങ്ങളില്‍ ഓയോയുമായുളള തര്‍ക്കങ്ങളെ തുടര്‍ന്ന് ബുക്കിംഗ് ബഹിഷ്കരിച്ചു കൊണ്ട് എറണാകുളത്തെ ഹോട്ടല്‍ ഉടമകള്‍ പ്രതിഷേധിക്കുന്ന...

ട്രാഫിക് പാഠ്യശാല പദ്ധതിക്കായി പൊലീസുമായി കൈകോര്‍ത്ത് എച്ച്ഡിഎഫ്‌സി ബാങ്ക്

ട്രാഫിക് പാഠ്യശാല എന്ന റോഡ് സുരക്ഷാ പദ്ധതി നടപ്പാക്കുന്നതിനായി എച്ച്ഡിഎഫ്‌സി ബാങ്കും തിരുവനന്തപുരം പൊലീസും സഹകരിക്കുന്നു. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളില്‍ ബോധവത്ക്കരണം നടത്തി റോഡുകള്‍ കൂടുതല്‍ സുരക്ഷിതമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. നഗരത്തില്‍ സംഘടിപ്പിച്ച പരിപാടി ട്രാഫിക് എസിപി എം.കെ. സുല്‍ഫിക്കര്‍, എച്ച്ഡിഎഫ്‌സി ബാങ്ക് സോണല്‍...

മെഹുൽ ചോക്‌സിയുടെ ആന്റിഗ്വ പൗരത്വം റദ്ദാക്കും

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,500 കോടി രൂപയുടെ തട്ടിപ്പ് നടത്തി മുങ്ങിയ വജ്ര വ്യാപാരി മെഹുല്‍ ചോക്‌സിയുടെ ആന്റിഗ്വ പൗരത്വം റദ്ദാക്കുമെന്ന് പ്രധാനമന്ത്രി ഗാസ്റ്റന്‍ ബ്രൗണ്‍ അറിയിച്ചു. ഇതിനുള്ള നിയമ നടപടികൾ നടക്കുകയാണെന്നും അത് പൂർത്തിയാകുന്ന മുറയ്ക്ക് പൗരത്വം റദ്ദാക്കുമെന്നും ആന്റിഗ്വ പ്രധാനമന്ത്രി അറിയിച്ചു. പൗരത്വം റദ്ദാക്കുന്നതോടെ...

സ്വർണത്തിന് ചരിത്രത്തിലെ ഏറ്റവും കൂടിയ വില, പവൻ നിരക്ക് 25,680 രൂപ

രാജ്യാന്തര മാർക്കറ്റിൽ കുതിച്ചുയരുന്ന വിലയ്ക്കൊപ്പം കേരളത്തിൽ ഇന്ന് സ്വര്‍ണവില സര്‍വകാല റെക്കോഡില്‍. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് ഇന്ന് കൂട്ടിയത്. ഗ്രാമിന് 3210 രൂപയും പവന് 25,680 രൂപയുമാണ് ഇന്നത്തെ നിരക്ക്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് സ്വര്‍ണത്തിന് ഇന്ന് കേരള വിപണിയിൽ രേഖപ്പെടുത്തിയത്. അമേരിക്കയുടെ...

ബിറ്റ്‌കോയിൻ മൂല്യത്തിൽ വീണ്ടും കുതിപ്പ്, ഒരു കോയിന്റെ വില ഏഴു ലക്ഷം രൂപക്ക് മുകളിൽ

ലോകത്തെ ഏറ്റവും പ്രമുഖ ഡിജിറ്റൽ കറൻസിയായ ബിറ്റ്‌കോയിന്റെ വില കുതിച്ചുയർന്നു. ഒരു ബിറ്റ്‌കോയിന്റെ മൂല്യം 10,000 ഡോളർ എന്ന മാർക്ക്   വീണ്ടും മറികടന്നു. കഴിഞ്ഞ 15 മാസത്തിനിടയിൽ ഇതാദ്യമായാണ് ബിറ്റ്‌കോയിന്റെ മൂല്യം 10,000 ഡോളർ മറി കടന്ന് മുന്നേറുന്നത്. കഴിഞ്ഞ ദിവസം ബിറ്റ്‌കോയിന്റെ മൂല്യം അഞ്ച്...

ഹാർലി ഡേവിഡ്‌സൺ ഇന്ത്യയിൽ ഉത്പാദനം ആരംഭിക്കും

അമേരിക്കയിലെ ഏറ്റവും പ്രശസ്ത ബൈക്ക് നിർമ്മാതാക്കളായ ഹാർലി ഡേവിഡ്‌സൺ ഇന്ത്യയിൽ നിർമ്മാണം തുടങ്ങാൻ ആലോചിക്കുന്നു. നിലവിൽ പൂർണമായും അമേരിക്കയിൽ നിർമ്മിച്ച് ഇറക്കുമതി ചെയ്യുന്ന ബൈക്കുകൾക്ക് ഇന്ത്യയിൽ 50 ശതമാനം നികുതി നൽകണം. ഹാർലി ഡേവിഡ്‌സൺ ബൈക്കുകൾക്ക് ഇന്ത്യയിൽ ഉയർന്ന വിലയാകുന്നതിന്റെ മുഖ്യ കാരണം ഇതാണ്. ഈ പ്രതിസന്ധി...