അടി തെറ്റി വാഹന വിപണി; 3.5 ലക്ഷം പേർക്ക് ജോലി പോയി, ഉത്തേജക പാക്കേജ് പ്രഖ്യാപിക്കണമെന്ന് നിർമ്മാതാക്കൾ

ഇന്ത്യൻ വാഹന വിപണി ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലേക്ക്. രൂക്ഷമായ സാമ്പത്തിക മാന്ദ്യം വിൽപ്പനയെ വളരെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. കഴിഞ്ഞ 18 മാസമായി തുടർച്ചയായി വിൽപ്പന ഇടിയുകയാണ്. കാറുകളുടെയും ബൈക്കുകളുടെയും വില്‍പ്പനയില്‍ വന്‍ തോതില്‍ ഇടിവുണ്ടായതോടെ ഈ മേഖലയിലെ ലക്ഷക്കണക്കിന് ജീവനക്കാര്‍ക്കാണ് ജോലി നഷ്ടമായതെന്ന് വാര്‍ത്താ ഏജന്‍സിയായ...

ഇ-കോമേഴ്‌സ് രംഗത്ത് ചുവടുറപ്പിക്കാന്‍ മലയാളി സ്റ്റാര്‍ട്ടപ്പിനെ ഏറ്റെടുത്ത് റിലയന്‍സ്

ഇ-കോമേഴ്‌സ് രംഗത്ത് ഭീമന്‍മാരായ ആമസോണിനെയും ഫ്ളിപ്കാര്‍ട്ടിനെയും നേരിടുന്നതിന്റെ ഭാഗമായി ഗൂഗിള്‍ നിക്ഷേപം നടത്തിയ മലയാളിയുടെ സ്റ്റാര്‍ട്ടപ്പിനെ ഏറ്റെടുക്കാനുള്ള നീക്കവുമായി മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ്. തിരുവനന്തപുരം കമലേശ്വരം സ്വദേശി എം.ജി ശ്രീരാമന്‍ മുംബൈയില്‍ സ്ഥാപിച്ച ഫൈന്‍ഡ് എന്ന ഈ കോമേഴ്‌സ് സ്റ്റാര്‍ട്ടപ്പിനെയയാണ് റിലയന്‍സ് സ്വന്തമാക്കാനൊരുങ്ങുന്നത്. കഴിഞ്ഞ വര്‍ഷം...

ഓണത്തിന് വമ്പന്‍ ഇളവുകളും സമ്മാനങ്ങളുമായി കല്യാണ്‍ ജൂവലേഴ്‌സ്, ഒരു കോടി രൂപയുടെ സമ്മാനങ്ങള്‍

ഇന്ത്യയിലെ ഏറ്റവും വിപുലവും പ്രിയപ്പെട്ടതുമായ ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്‌സ് ആകര്‍ഷകമായ ഓണം ഓഫ റുകള്‍ അവതരിപ്പിച്ചു. ഒരു കോടി രൂപ മൂല്യമുള്ള സമ്മാനങ്ങളാണ് ഈ ഓഫറിലൂടെ കല്യാണിന്റെ ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് ലഭിക്കുക. ഇക്കാ ലയളവില്‍ പണിക്കൂലി മൂന്നു ശതമാനം മുതല്‍ മാത്രമായിരിക്കും. എല്ലാ ദിവസവും അണിയാവുന്ന ആഭരണങ്ങള്‍ക്കും കേരളത്തനിമയുള്ള ഡിസൈ നുകള്‍ക്കും ബോംബെ വര്‍ക്ക്,...

പണം കൈമാറുന്നതിനുള്ള എന്‍.ഇ.എഫ്.ടി സേവനം ഇനി മുതൽ 24 മണിക്കൂറും

എന്‍.ഇ.എഫ്.ടി സംവിധാനം ഉപയോഗിച്ചുകൊണ്ടുള്ള ഇടപാടുകള്‍ ഇനിമുതല്‍ മുഴുവന്‍ സമയവും ലഭ്യമാക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചു. നിലവില്‍ രാവിലെ എട്ട് മണി മുതല്‍ വൈകുന്നേരം ഏഴ് മണിവരെയാണ് എന്‍.ഇ.എഫ്.ടി ഉപയോഗിച്ചുള്ള സേവനം ലഭിച്ചിരുന്നത്.ഡിസംബര്‍ മുതലാണ് പുതിയ മാറ്റം നിലവില്‍ വരുക. 'ഡിസംബര്‍ മുതല്‍ എന്‍.ഇ.എഫ്.ടി മുഴുവന്‍ സമയവും ലഭ്യമാകും. ഈ...

മൊറട്ടോറിയം കാലാവധി ഡിസംബർ 31 വരെ, ജപ്തി ഒഴിവാക്കും, തീരുമാനം ബാങ്കേഴ്സ് സമിതി യോഗത്തിൽ

കാർഷിക വായ്പകളുടെ മൊറട്ടോറിയം കാലാവധി നീട്ടി. മൊറട്ടോറിയം ഡിസംബർ 31 വരെയായാക്കാനാണ് തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ഇന്ന് ചേർന്ന സംസ്ഥാനതല ബാങ്കേഴ്സ് സമിതി   യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം ഉണ്ടായത്. മൊറട്ടോറിയം നീട്ടിയതിന് പിന്നാലെ ജപ്തി നടപടികളും മരവിപ്പിച്ചു. പുനഃക്രമീകരിക്കാത്ത വായ്പകളിലും ഇനി...

പലിശ നിരക്ക് വീണ്ടും കുറച്ചു, റിപ്പോ നിരക്ക് 5.40 ശതമാനമാക്കി; ബാങ്ക് വായ്പാ നിരക്കുകൾ കുറയാൻ...

റീപോ നിരക്ക് റിസർവ് ബാങ്ക് 35 ബേസിസ് പോയിന്റ് കുറച്ച് 5 .4 ശതമാനമാക്കി. 5 .75 ശതമാനത്തിൽ നിന്നാണ് റിസർവ് ബാങ്കിന്റെ മോണിറ്ററി പോളിസി അവലോകന സമിതി നിരക്ക് കുറിച്ചിരിക്കുന്നത്. ഇന്ന് റിസർവ് ബാങ്ക് ആസ്ഥാനത്ത് ഗവർണർ ശക്തികാന്ത ദാസാണ് പലിശ നിരക്ക് കുറച്ചുകൊണ്ടുള്ള പ്രഖ്യാപനം...

പവന്റെ വിലയിൽ ചരിത്രനേട്ടം, 27,000 രൂപ മറികടന്നു, ഇന്ന് മാത്രം വർദ്ധിച്ചത് 400 രൂപ; വെള്ളിയുടെ വിലയും കൂടി

സ്വര്‍ണവിലയില്‍ തുടർച്ചയായ റെക്കോഡ്  മുന്നേറ്റം പ്രകടമായി. ഒരു പവന്റെ നിരക്ക് ഇന്ന് 27,200 രൂപയായി ഉയർന്നു . ഇതാദ്യമായാണ് പവന്റെ നിരക്ക് 27,000 രൂപ എന്ന മാർക്ക് മറികടക്കുന്നത്. ഗ്രാമിന് 3400 രൂപയുമാണ് ഇന്നത്തെ വില. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇന്ന് മാത്രം...

സ്വര്‍ണവില വീണ്ടും റെക്കോഡ് നിരക്കില്‍

സ്വര്‍ണവിലയില്‍ വീണ്ടും റെക്കോഡ് മുന്നേറ്റം. പവന് 26,800 രൂപയും ഗ്രാമിന് 3350 രൂപയുമാണ് ഇന്നത്തെ വില. ആഗോള വിപണിയിൽ ട്രോയ് ഔൺസ് സ്വർണത്തിന് 1461.02 ഡോളറാണ് ഇന്നത്തെ നിരക്ക്. കഴിഞ്ഞ ഒരു വർഷത്തിനിടെ 20 ശതമാനത്തിന്റെ വർദ്ധനയാണ് സ്വർണവിലയിൽ ഉണ്ടായിരിക്കുന്നത്. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം മുറുകുന്നതും രൂപയുടെ...

ഇറാനിൽ നിന്ന് കൂടുതൽ എണ്ണ വാങ്ങാൻ ചൈന ഒരുങ്ങുന്നു, വില ബാരലിന് 20 -30 ഡോളറിലേക്ക്...

അമേരിക്കയുടെ ഭീഷണി വകവെയ്ക്കാതെ ഇറാനിൽ നിന്ന് കൂടുതൽ അസംസ്‌കൃത എണ്ണ വാങ്ങുന്നതിന് ചൈന ഒരുങ്ങുന്നതായി റിപ്പോർട്ട്. അങ്ങനെ വന്നാൽ രാജ്യാന്തര മാർക്കറ്റിൽ ക്രൂഡ് ഓയിൽ വില ബാരലിന് 20 -30 ഡോളറായി കുറഞ്ഞേക്കുമെന്ന് ബാങ്ക് ഓഫ് അമേരിക്ക മെറിൽ ലിഞ്ച് കണക്കുകൂട്ടുന്നു. അമേരിക്ക ചൈനക്കെതിരായി നടത്തുന്ന നീക്കങ്ങളാണ്...

കശ്മീർ പ്രശ്നം: രൂപ തകർന്നു, ഓഹരി വിപണി വൻ പതനത്തിൽ

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയാനുള്ള പ്രഖ്യാപനം വന്നതോടെ ഇന്ത്യൻ ഓഹരി വിപണി ഇന്ന് തകർന്നടിഞ്ഞു. ഇന്ത്യൻ രൂപയുടെ മൂല്യത്തിലും കനത്ത ഇടിവ് രേഖപ്പെടുത്തി. സാമ്പത്തിക ലോകത്ത് കടുത്ത ആശങ്ക പടർന്നിരിക്കുകയാണ. ശക്തമായ മാന്ദ്യത്തിലേക്ക് വീണ ഇന്ത്യൻ സമ്പദ്ഘടനക്ക് പുതിയ രാഷ്ട്രീയ നീക്കങ്ങൾ വൻ പ്രതിസന്ധിക്ക് കാരണമാകുമെന്നാണ് വിലയിരുത്തൽ. ഇന്ത്യൻ...