Sanjeevanam Ad

നല്ല അവസരം ഒത്തു വന്നാൽ ഇന്ത്യയിലേക്ക് മടങ്ങുമെന്ന് രഘുറാം രാജൻ

ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുന്ന ഒരു അവസരം ഒത്തു വന്നാൽ ഇന്ത്യയിലേക്ക് മടങ്ങാൻ താൻ ഒരുക്കമാണെന്ന് റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ. കോൺഗ്രസ് മുന്നണി അധികാരത്തിൽ വന്നാൽ അദ്ദേഹമായിരിക്കും ധനമന്ത്രി എന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെയാണ് രഘുറാം രാജൻ തന്റെ മനസ് തുറന്നത്. 'ദി തേർഡ് പില്ലർ'...

ചെറുകിട വ്യാപാര മേഖലയ്ക്ക് വെല്ലുവിളി ഉയർത്തി ആമസോൺ, നൂറ് ചില്ലറ വിൽപ്പന കിയോസ്ക്കുകൾ തുറക്കാൻ പദ്ധതി

ചെറുകിട വ്യാപാര മേഖലക്ക് വലിയ തിരിച്ചടി ഉണ്ടാകുമെന്ന ആശങ്കകൾ ഉയർത്തി യു. എസ് കമ്പനിയായ ആമസോൺ നേരിട്ടുള്ള വിൽപനക്കായി കിയോസ്ക്കുകൾ തുറക്കുന്നു. രാജ്യത്തുടനീളം ചില പ്രത്യേക ഉത്പന്നങ്ങൾ വിൽക്കുന്നതിന് 100 കടകൾ ആരംഭിയ്ക്കാനാണ് പരിപാടി. ഈ വര്‍ഷം അവസാനത്തോടെ കിന്‍ഡില്‍ ഇ- ബുക്ക് റീഡര്‍, എക്കോ സ്പീക്കര്‍, ഫയര്‍...

പാകിസ്ഥാന് ലോട്ടറി അടിച്ചു, കറാച്ചി തീരത്ത് വൻ എണ്ണശേഖരം കണ്ടെത്തിയെന്ന് ഇമ്രാൻ ഖാൻ

പാകിസ്ഥാന്റെ തീരക്കടലിൽ വൻ എണ്ണ,  പ്രകൃതി വാതക ശേഖരം കണ്ടെത്തിയതായി റിപ്പോർട്ട്. കറാച്ചിയോട് ചേർന്ന് കടലിൽ നടത്തിയ ഓഫ് ഷോർ എണ്ണ പര്യവേക്ഷണത്തിൽ വൻശേഖരം ഉണ്ടെന്ന് കണ്ടെത്തിയതായി പാകിസ്ഥാൻ പ്രധാനമന്ത്രിയെ ഉദ്ധരിച്ച് 'ഗൾഫ് ന്യൂസ്' ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. 'എണ്ണ നിക്ഷേപം കണ്ടെത്തിയതിനെ കുറിച്ച് ഉടൻ തന്നെ ഒരു...

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാതെ വളര്‍ച്ചാനിരക്ക് കൂടിയെന്ന കേന്ദ്ര സര്‍ക്കാരിന്റെ കണക്കില്‍ സംശയം പ്രകടിപ്പിച്ച് രഘുറാം രാജന്‍

രാജ്യത്തെ സാമ്പത്തിക വളര്‍ച്ചാനിരക്ക് ഏഴു ശതമാനത്തില്‍ വളരുന്നതില്‍ സംശയം പ്രകടിപ്പിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. കഴിഞ്ഞ കുറച്ചു കാലമായി രാജ്യത്ത് വേണ്ടത്ര തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചിട്ടില്ല. പിന്നെ ഇത് എങ്ങിനെയാണ് വളര്‍ച്ചാനിരക്ക് ഏഴു ശതമാനത്തില്‍ വളരുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഈ...

ഈ ജനാധിപത്യത്തിന് എന്തു ചെലവ് വരും ?

പാർലമെന്റ് തിരഞ്ഞെടുപ്പ് എന്നാൽ കുഞ്ഞുകളിയല്ല. കോടികളുടെ കിലുക്കം അതിനുണ്ട്. രാഷ്ട്രീയ പാർട്ടികൾ ഈ മാമാങ്കത്തിന് ചെലവഴിക്കുന്നത് എത്ര ആയിരം കോടികളാണെന്നതിന്റെ ചിത്രം വ്യക്തമാവുക അത്ര എളുപ്പമല്ല. എന്നാൽ, ഖജനാവിൽ നിന്നു വരുന്ന ചെലവിന്റെ കണക്കുകൾക്ക് വ്യക്തമായ കണക്ക് തിരഞ്ഞെടുപ്പ് കമ്മീഷനുണ്ട്. ഏപ്രിൽ , മെയ് മാസങ്ങളിൽ നടക്കുന്ന...

വിജയ് മല്യ ചോദിക്കുന്നു – കിംഗ്ഫിഷറിനെ രക്ഷിക്കാൻ മൻമോഹൻ ശ്രമിച്ചപ്പോൾ കുറ്റപ്പെടുത്തിയ മോദി ഇപ്പോൾ ജെറ്റിനെ സഹായിക്കാൻ പറയുന്നു,...

പ്രതിസന്ധിയിലായ ജെറ്റ് എയര്‍വേസിനെ രക്ഷിക്കാന്‍ ബാങ്കുകള്‍ അടിയന്തരമായി 1500 കോടി രൂപ നല്‍കണണെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടതിന് പിന്നാലെ മോദി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി മദ്യവ്യവസായിയും കിംഗ്ഫിഷര്‍ എയർലൈൻസിന്റെ സ്ഥാപകനുമായ വിജയ് മല്യ. കിംഗ്ഫിഷര്‍ വലിയ പ്രതിസന്ധിയില്‍ പെട്ടപ്പോള്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നാണ് വിജയ് മല്യയുടെ വിമര്‍ശനം. കിംഗ്ഫിഷറിനെ രക്ഷിക്കാനായി തന്റെ...

ജെറ്റ് എയർവെയ്‌സ് ചെയർമാൻ നരേഷ് ഗോയലും ഭാര്യയും ബോർഡിൽ നിന്ന് രാജി വെച്ചു

ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയുടെ മധ്യത്തിൽ ജെറ്റ് എയർവെയ്‌സിന് മറ്റൊരു തിരിച്ചടി. വിമാന കമ്പനിയുടെ സ്ഥാപകനും ചെയർമാനുമായ നരേഷ് ഗോയലും അദ്ദേഹത്തിന്റെ ഭാര്യ അനിത ഗോയലും കമ്പനിയുടെ ബോർഡ് അംഗത്വം രാജിവെച്ചു. എന്നാൽ ഈ വാർത്ത പുറത്തു വന്നതിന് പിന്നാലെ എയർലൈനിന്റെ ഓഹരിവില ഉയർന്നു. ഇതോടെ കമ്പനിയിൽ രണ്ടുപേരുടെയും ചേർന്നുള്ള...

ഓട്ടിസം ബാധിച്ച കുട്ടികൾക്കായുള്ള ലിസ ഇന്റർനാഷണൽ സ്‌കൂൾ ശ്രദ്ധാകേന്ദ്രമാകുന്നു

കോട്ടയം ജില്ലയിലെ കോതനല്ലൂർ കേന്ദ്രമാക്കി ലീഡേഴ്‌സ് ആൻഡ് ലാഡർസ് ഇന്റർനാഷണൽ സ്‌കൂൾ ഓഫ് ഓട്ടിസം എന്ന പേരിൽ ആരംഭിച്ച പ്രത്യേക വിദ്യാഭ്യാസ സ്ഥാപനം ചുരുങ്ങിയ സമയത്തിനുള്ളിൽ ശ്രദ്ധാകേന്ദ്രമായി മാറി. മൂന്ന് യുവസുഹൃത്തുക്കൾ ചേർന്ന് ആരംഭിച്ച ഈ ഇന്റർനാഷണൽ സ്കൂൾ ഓട്ടിസം ബാധിച്ച കുട്ടികൾക്ക് വേണ്ടി മാത്രമുള്ളതാണ്. സാബു...

ഫ്ലിപ്കാർട്ടിന് മനുഷ്യരെ വേണ്ട, പാർസൽ തരം തിരിക്കാൻ റോബോട്ടുകൾ

പാഴ്സലുകൾ തരം തിരിച്ച് എത്തിക്കുന്നതിന് റോബോട്ടുകളെ ഏർപ്പെടുത്തി ചരിത്രം കുറിക്കുകയാണ് പ്രമുഖ ഓൺ ലൈൻ വിതരണ സ്ഥാപനമായ ഫ്ലിപ്കാർട്ട്. കഴിഞ്ഞ വർഷം ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് ഡീലിലൂടെ ഫ്ലിപ്കാർട്ടിനെ വാൾമാർട്ട് സ്വന്തമാക്കിയതിന് ശേഷമാണ് ഈ വമ്പൻ ആട്ടോമേഷൻ. ഫ്ലിപ്കാർട്ടിന്റെ ബംഗളൂരു കേന്ദ്രത്തിൽ 100 റോബോട്ടുകളാണ് ആദ്യ...

ഗരുഡ എയർലൈൻസ് ബോയിംഗ് മാക്സ് വിമാനങ്ങളുടെ ഓർഡർ റദ്ദാക്കി

എത്യോപ്യയിൽ ഉണ്ടായ വിമാന ദുരന്തത്തെ തുടർന്ന് ഇൻഡോനേഷ്യയിലെ ഗരുഡ എയർലൈൻസ് ബോയിംഗ് 737 മാക്സ് വിമാനങ്ങളുടെ ഓർഡറുകൾ കാൻസൽ ചെയ്തു. ലോകത്ത് പല ഭാഗങ്ങളിലായി അപകടത്തിൽ പെട്ട വിമാനമാണ് ബോയിംഗ്737 മാക്സ്. ഇന്ത്യ ഉൾപ്പെടെ പല രാജ്യങ്ങളും ഈ വിമാനം പറത്തുന്നത് നിരോധിച്ചുവെങ്കിലും പുതിയ വിമാനങ്ങൾക്കുള്ള ഓർഡർ...