Sanjeevanam Ad

പൈലറ്റുമാർ സമരത്തിലേക്ക്, ജെറ്റ് എയർവേയ്‌സ് നാളെ മുതൽ മുടങ്ങാൻ സാധ്യത

ചൊവാഴ്ച മുതൽ ജെറ്റ് എയർവേയ്‌സ് സർവീസ് പൂർണമായും നിലയ്ക്കാൻ സാധ്യത. പൈലറ്റുമാർ സമരം പ്രഖ്യാപിച്ചതോടെയാണ് സർവീസ് നിലയ്ക്കാനുള്ള സാധ്യത ഉയർത്തിയത്. നാളെ രാവിലെ 10 മണി മുതല്‍ വിമാനങ്ങള്‍ പറത്തേണ്ടെന്ന് പൈലറ്റുമാരുടെ സംഘടന തീരുമാനിച്ചു. പൈലറ്റുമാരുടെ സംഘടനയായ നാഷണല്‍ ഏവിയേറ്റേഴ്സ് ഗിൽഡിന്റേതാണ് തീരുമാനം. ശമ്പള കുടിശിക ലഭിക്കാത്തത്...

സുക്കർബർഗിന്റെ സുരക്ഷക്ക് ചെലവഴിച്ചത് 2.26 കോടി ഡോളർ

ഫേസ് ബുക്ക് തലവൻ മാർക്ക് സുക്കർ ബർഗിന്റെയും കുടുംബത്തിന്റെയും സുരക്ഷാ ആവശ്യങ്ങൾക്കായി കമ്പനി 2018ൽ ചെലവഴിച്ചത് 2.26 കോടി ഡോളർ. കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ എന്ന നിലയിൽ ഒരു ഡോളർ മാത്രമാണ് അദ്ദേഹത്തിന്റെ ശമ്പളം. എന്നാൽ മറ്റു ചെലവുകളെല്ലാം കമ്പനി അക്കൗണ്ടിലാണ്. ഇതിൽ ഏറ്റവും കൂടുതൽ...

ജെറ്റിന്റെ പ്രതിസന്ധിയിൽ പി.എം.ഒ ഇടപെടുന്നു, അടിയന്തര യോഗം വിളിച്ചു

ജെറ്റ് എയർവേയ്സിന്‍റെ സാമ്പത്തിക പ്രതിസന്ധി ചര്‍ച്ച ചെയ്യാൻ പ്രധാനമന്ത്രിയുടെ ഓഫീസ് അടിയന്തര യോഗം വിളിച്ചു. പ്രധാന മന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുക. ജെറ്റ് എയര്‍വെയ്സിന് വായ്പ നല്‍കിയ എസ് ബി ഐ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കൺസോർഷ്യം കമ്പനിയുടെ 75 ശതമാനം ഓഹരി ഏറ്റെടുക്കാൻ പുതിയ...

ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഇനി ഓഫ് ചെയ്യാനാകും

എ ടി എം കാർഡുകൾ വഴിയുള്ള തട്ടിപ്പുകൾ ഏറി വരുന്ന ഇക്കാലത്ത് നിങ്ങളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഇനി ഓഫ് ലൈനിൽ സൂക്ഷിക്കാൻ കഴിഞ്ഞാൽ എങ്ങനെയിരിക്കും. നമുക്ക് ആവശ്യമില്ലാത്ത അവസരങ്ങളിൽ കാർഡുകൾ ഓഫ് ചെയ്യാനും ആവശ്യമുള്ളപ്പോൾ മാത്രം ഓൺ ചെയ്യാനും കഴിയുന്ന സംവിധാനം ചില ബാങ്കുകൾ ഓഫർ...

ഇന്ത്യയിൽ ബെൻസിന്റെ വിൽപ്പനയിൽ തിരിച്ചടി

പുതിയ വർഷത്തിൽ വിൽപ്പനയിൽ മെഴ്സിഡസ് ബെൻസിന് തിരിച്ചടി. ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ 3885 യൂണിറ്റുകളാണ് കമ്പനി ഇന്ത്യയിൽ വിറ്റത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 4556 യൂണിറ്റുകളാണ് വിൽപ്പന നടത്തിയത്. ഇന്ത്യയിൽ 25 വർഷത്തെ പ്രവർത്തനം ഈ വർഷം പൂർത്തിയാക്കുകയാണ് ബെൻസ്. പുതിയ ഉത്പന്നങ്ങളുടെ കാര്യത്തിൽ...

ആഗോള സാമ്പത്തിക മാന്ദ്യം തുടരും, ഇന്ത്യയുടെ സാമ്പത്തിക വളർച്ച നിരക്ക് കുറയുമെന്ന് ഐ എം എഫ് അവലോകന റിപ്പോർട്ട്

അടുത്ത സാമ്പത്തിക വർഷത്തിൽ ആഗോള സാമ്പത്തിക വളർച്ച കുറയുമെന്ന് ഐ എം എഫ്. 3.3 ശതമാനം വളർച്ച മാത്രമേ ഉണ്ടാകൂ എന്നാണ് റിപ്പോർട്ടിലെ വിലയിരുത്തൽ.  ഇന്ത്യ ഉൾപ്പെടെ ലോക രാജ്യങ്ങളിൽ 70 ശതമാനവും പുതിയ സാമ്പത്തിക വർഷത്തിൽ വളർ‌ച്ചക്കുറവ് നേരിടുമെന്ന് ചീഫ് എക്കണോമിസ്റ്റ് ഗീത ഗോപിനാഥ് പുറത്തു...

കളി അമേരിക്കയോട് വേണ്ട, വ്യാപാര യുദ്ധത്തിൽ നിലപാട് കടുപ്പിച്ച് ട്രംപ്, സാമ്പത്തിക ലോകത്ത് ആശങ്ക

മറ്റു രാജ്യങ്ങളുമായുള്ള തന്റെ വ്യാപാര യുദ്ധങ്ങൾ ഇനിയും അവസാനിച്ചിട്ടില്ലെന്ന ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മാന്ദ്യം നേരിടുന്ന ലോക സാമ്പത്തിക രംഗം ഇത് കൂടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകുന്നു. യൂറോപ്പിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന 1100 കോടി ഡോളറിന്റെ ഉത്പന്നങ്ങൾക്ക് ഇറക്കുമതി തീരുവ ഉയർത്തുമെന്നതാണ്...

അവകാശ ഓഹരി വഴി 25,000 കോടി സമാഹരിക്കാൻ ഒരുങ്ങി എയർടെൽ

അവകാശ ഓഹരികൾ വഴി 25,000 കോടി രൂപ സമാഹരിക്കുന്നതിന് പ്രമുഖ ടെലികോം ഓപ്പറേറ്റിംഗ് കമ്പനിയായ ഭാരതി എയർട്ടലിന് സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ അനുമതി നൽകി. ഫെബ്രുവരിയിലാണ് ഭാരതി എയർടെൽ അവകാശ ഓഹരികൾ ഇറക്കുന്നതിന് തീരുമാനം എടുത്തത്. ഷെയറിന് 220 രൂപ വില വച്ചാണ് ഓഹരികൾ...

വിദേശത്ത് ജോലി ചെയ്യുന്നവർ പണം അയക്കുന്ന കാര്യത്തിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത്, 2018ലെ റെമിറ്റൻസ് 7900 കോടി ഡോളർ

വിദേശത്ത് ജോലി ചെയ്യുന്നവർ ഏറ്റവും കൂടുതൽ പണം അയക്കുന്ന രാജ്യം എന്ന പദവി 2018ലും ഇന്ത്യ നിലനിർത്തി. വേൾഡ് ബാങ്ക് പുറത്തു വിട്ട കണക്കുകൾ പ്രകാരം 7900 കോടി ഡോളർ കഴിഞ്ഞ വർഷം ഇന്ത്യയിലേക്ക് എത്തി. 2017ലും ഇന്ത്യ ആയിരുന്നു ഒന്നാം സ്ഥാനത്ത്. 6700 കോടി ഡോളറുമായി...

കൊച്ചിയിൽ നിന്ന് മാലിയിലേക്ക് ആഢംബര കപ്പലിൽ യാത്ര ചെയ്യാം, ആദ്യയാത്ര നവംബർ 13ന്

കടലിലൂടെ ഒരു ലക്ഷുറി യാത്ര ആഗ്രഹിക്കുന്നവർക്ക് താരതമ്യേന കുറഞ്ഞ ചെലവിൽ മാലി ദ്വീപിലേക്ക് യാത്ര ചെയ്യാൻ അവസരം ഒരുങ്ങുന്നു . ഇറ്റലി ആസ്ഥാനമായ കോസ്റ്റ ക്രൂസ് എന്ന കമ്പനിയാണ് സർവീസ് ആരംഭിക്കുന്നത്. നവംബര്‍ 13 മുതൽ കൊച്ചി തുറമുഖം കേന്ദ്രീകരിച്ച് ഈ കമ്പനി സര്‍വീസ് ആരംഭിക്കുകയാണ്. അടുത്ത...
Sanjeevanam Ad