‘ഈ സിഗ്നല്‍ തെറ്റിക്കുന്നതിന് മുമ്പ് ചിന്തിക്കൂ, നിങ്ങളെ ഇന്ത്യ ലൈവായി കണ്ടു കൊണ്ടിരിക്കുകയാണ് ‘

4ജി ക്യാമ്പയിന്റെ ഭാഗമായി ഔട്ട്‌ഡോര്‍ ആക്റ്റിവേഷനുമായി ഐഡിയ. റോഡിലെ പെരുമാറ്റം എങ്ങിനെ ആയിരിക്കണം എന്നത് സംബന്ധിച്ചാണ് ഹോര്‍ഡിംഗുകളിലൂടെ ക്യാമ്പയിന്‍ നടത്തുന്നത്. കൊച്ചിയില്‍ ഐഡിയ സ്ഥാപിച്ചിരിക്കുന്നത് ലൈവ് ക്യാമറയോടു കൂടിയ മൊബൈല്‍ ഔട്ട്‌ഡോര്‍ ഹോര്‍ഡിംഗുകളാണ്. ഈ സിഗ്നല്‍ തെറ്റിക്കുന്നതിന് മുമ്പ് ചിന്തിക്കൂ, നിങ്ങളെ ഇന്ത്യ ലൈവായി കണ്ടു കൊണ്ടിരിക്കുകയാണ് എന്ന്...

വീഡിയോകോൺ വായ്പ കേസ് : ചന്ദ കൊച്ചാർ 500 കോടി കമ്മീഷൻ കൈപ്പറ്റി

വിഡിയോകോണിന് വൻതുക അനധികൃതമായി വായ്പ അനുവദിച്ച കേസിൽ ഐ സി ഐ സി ഐ ബാങ്ക് മുൻ മേധാവി ചന്ദ കൊച്ചാറും കുടുംബവും 500 കോടി രൂപ കമ്മീഷൻ കൈപ്പറ്റിയതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തി. 'ബിസിനസ് സ്റ്റാൻഡേർഡ്' ദിനപത്രമാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചന്ദ കൊച്ചറിന്റെയും കുടുംബത്തിന്റെയും...

അവകാശ ഓഹരി വഴി 2000 കോടി സമാഹരിക്കാൻ റിലയൻസ് ജിയോ

റിലയൻസ് ജിയോ ഇൻഫോകോമിന്റെ രണ്ടു സബ്സിഡിയറി കമ്പനികൾ 2000 കോടി രൂപയുടെ ഫണ്ട് സമാഹരണത്തിന് ഒരുങ്ങുന്നു. ജിയോ ഇന്റർനെറ്റ് ഡിസ്ട്രിബൂഷൻ ഹോൾഡിങ്‌സ്, ജിയോ ടെലിവിഷൻ ഡിസ്ട്രിബൂഷൻ ഹോൾഡിങ്‌സ് എന്നീ കമ്പനികളാണ് ഫണ്ട് സമാഹരിക്കുന്നത്. കൺവെർട്ട് ചെയ്യാൻ സാധ്യതയുള്ള പ്രീഫെറൻസ് ഷെയറുകൾ വഴിയാണ് വിഭവ സമാഹരണം. അവകാശ ഓഹരി വഴിയായിരിക്കും...

ഏഷ്യയിൽ ശത കോടീശ്വരന്മാർ പെരുകും, 2023 ആകുമ്പോൾ ഇന്ത്യയിൽ വമ്പൻ പണക്കാരുടെ എണ്ണം 39 ശതമാനം കൂടും

അടുത്ത നാലു വർഷത്തിനുള്ളിൽ ലോകത്തെ ഏറ്റവും അധികം അതിസമ്പന്നരുള്ള വൻകരയായി ഏഷ്യ മാറുമെന്ന് റിപ്പോർട്ട്. 2023 ആകുമ്പോൾ ലോകത്തെ 2696 ശത കോടീശ്വരന്മാരിൽ 1003 പേർ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരായിരിക്കും. നൈറ്റ് ഫ്രാങ്ക് എൽ എൽ പി എന്ന സ്ഥാപനം നടത്തിയ പഠന റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ ഉള്ളത്....

യു.എസ് നീക്കത്തിനെതിരെ തിരിച്ചടിക്കാൻ ഒരുങ്ങി ഇന്ത്യ

560 കോടി ഡോളറിന്റെ ഉത്പന്നങ്ങൾക്ക് ഇറക്കുമതി തീരുവ സൗജന്യം പിൻവലിച്ച യു. എസ് നടപടിക്ക് തിരിച്ചടി നല്കാൻ ഒരുങ്ങി ഇന്ത്യ. 1060 കോടി  ഡോളർ മൂല്യം വരുന്ന അമേരിക്കൻ ഉത്പന്നങ്ങളുടെ തീരുവ ഉയർത്തുന്നതിന് ഇന്ത്യ ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. 2018 ജൂണിൽ ആൽമണ്ട്, ആപ്പിൾ , ഫോസ്ഫോറിക് ആസിഡ് തുടങ്ങിയ...

വെൽനെസ്സ് ഇൻഡക്സിൽ ഒന്നാം സ്ഥാനത്ത് കാനഡ, ദക്ഷിണാഫ്രിക്ക ഏറ്റവും പിന്നിൽ

ജീവിത നിലവാരത്തിന്റെയും മികച്ച ഭൗതിക സാഹചര്യങ്ങളുടെയും സൂചികയിൽ ലോകത്ത് ഒന്നാം സ്ഥാനം കാനഡക്ക്. 151 രാജ്യങ്ങളെ കുറിച്ചുള്ള പഠനത്തിന് ശേഷം 'ലെറ്റർ വൺ' എന്ന സ്ഥാപനം പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ അമേരിക്കക്ക് മുപ്പത്തിയേഴാം സ്ഥാനം മാത്രം. ഏറ്റവും പിന്നിൽ സൗത്ത് ആഫ്രിക്കയാണ്. സൗത്ത് ആഫ്രിക്കയോടൊപ്പം പിൻബെഞ്ചിൽ സ്ഥാനം പിടിച്ചിരിക്കുന്നത്...

സൗദി ഇനി ടൂറിസ്റ്റ് വിസ അനുവദിക്കും, സിനിമക്കുള്ള നിരോധനം നീക്കി, സംഗീതനിശകൾക്കും അനുമതി

വിസ നയത്തിൽ ചരിത്രപരമായ മാറ്റം വരുത്തി സൗദി അറേബ്യ. ഇനി മുതൽ ടൂറിസ്റ്റ് വിസ അനുവദിക്കാൻ ഇന്നലെ ചേർന്ന സൗദി കാബിനറ്റ് യോഗം തീരുമാനിച്ചു. സ്പോർട്സ് മത്സരങ്ങൾ കാണുന്നതിനും കലാപരിപാടികൾ ആസ്വദിക്കുന്നതിനുമായി പ്രത്യേക വിസ അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചു. സൗദി അറേബ്യയുടെ കർശനമായ മത രാഷ്ട്രം എന്ന...