വോഡഫോൺ-ഐഡിയ ഇനി പുതിയ പേരിൽ; പുതിയ തുടക്കമെന്ന് കമ്പനി എംഡി

രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികളായ വോഡഫോണും ഐഡിയയും ചേർന്നുള്ള കമ്പനി ഇനി പുതിയ പേരിൽ. ലയന പ്രഖ്യാപനം നടത്തി രണ്ട് വർഷത്തിന് ശേഷമാണ് പുതിയ പേര് നിശ്ചയിച്ചിരിക്കുന്നത്. ഇരു കമ്പനികളുടെയും ആദ്യാക്ഷരങ്ങൾ ചേർത്ത് വി (Vi) എന്നാവും പുതിയ കമ്പനി അറിയപ്പെടുക. വിർച്വൽ കോൺഫറൻസിലൂടെ വോഡഫോൺ ഐഡിയ എംഡിയും...

‘പേപ്പർരഹിത ഇടപാടുകളിലൂടെ ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താൻ ഒപ്പോ ഇന്ത്യ’; ‘ഗോ ഗ്രീൻ ഗോ ഡിജിറ്റൽ’ പദ്ധതി പ്രഖ്യാപിച്ചു

പേപ്പർരഹിത ഇടപാടുകളിലൂടെ ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താൻ ഒരുങ്ങി ഒപ്പോ ഇന്ത്യ. എക്കാലവും മാറി വരുന്ന ഉപഭോക്തൃ ആവശ്യങ്ങൾ നിറവേറ്റാനും അവർക്ക് ഇടപാടുകൾ കൂടുതൽ സുഗമമാക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായി ഒപ്പോ ഇന്ത്യ, 'ഗോ ഗ്രീൻ ഗോ ഡിജിറ്റൽ' പദ്ധതി പ്രഖ്യാപിച്ചു. കേന്ദ്രസർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യ പദ്ധതിയോടൊപ്പം ചേർന്ന്, ഒപ്പോ രാജ്യത്തെ...

‘സുരക്ഷിതവും എന്നാൽ സന്തോഷകരവുമായ ഓണം ആഘോഷിക്കൂ’; പുതിയ ടെലിവിഷൻ പരസ്യത്തിൽ യാർഡ്‌ലി പറയുന്നു

ഇന്ത്യ , 2020 - 2020 വർഷം അതിന്റെ ഭാഗദേയമായ കയറ്റിറക്കങ്ങൾ സാക്ഷ്യം വഹിച്ചിരിക്കുന്നു. ഒരു പകർച്ചവ്യാധിയുടെ ആഘാതവുമായി ഇന്ത്യ യുദ്ധം തുടരുമ്പോൾ, ഒരു ഭീതി മനസ്സിനെ മന്ദീഭവിപ്പിച്ചു കൊണ്ടിരിക്കുന്നു. മിക്ക സംസ്ഥാനങ്ങളും പകർച്ചവ്യാധിയുടെ ഫലങ്ങളുമായി പൊരുതുന്നത് തുടരുകയാണെങ്കിലും കേരളത്തിന് അതിൽ നിന്നും നല്ല രീതിയിൽ പുറത്തു കടക്കാൻ...

കേന്ദ്ര സർക്കാരിന് 57,000 കോടി രൂപ കൈമാറാൻ അനുമതി നൽകി റിസർവ് ബാങ്ക്

  നടപ്പ് സാമ്പത്തിക വർഷത്തിൽ സർക്കാരിന് 57,000 കോടി രൂപക്ക് മുകളിൽ ലാഭവിഹിതം നൽകാൻ റിസർവ് ബാങ്ക് (ആർബിഐ) വെള്ളിയാഴ്ച അനുമതി നൽകി. കൊറോണ വൈറസ് പകർച്ചവ്യാധി നിയന്ത്രിക്കാൻ ഏർപ്പെടുത്തിയ ലോക്ക്ഡൗൺ സർക്കാരിന്റെ വരുമാന ശേഖരണത്തെ ബാധിച്ചതിനാൽ ഏപ്രിൽ-ജൂൺ കാലയളവിൽ സർക്കാരിന്റെ ധനക്കമ്മി റെക്കോഡ് തുകയായ 6.62 ലക്ഷം കോടി...

കോവിഡ് വ്യാപനം; 11 വർഷത്തിന് ശേഷം യു.കെ വീണ്ടും സാമ്പത്തികമാന്ദ്യത്തിലേക്ക്

കോവിഡ് വൈറസ് വ്യാപനം രൂക്ഷമായതോടെ യുകെ വീണ്ടും സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന് റിപ്പോർട്ട്. കോവിഡ് വൈറസ് വ്യാപനം ചെറുക്കാനായി ലോക്ക്ഡൗൺ പ്രഖ്യാപിച്ച നടപടികളാണ് രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളിവിട്ടത്. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലഘട്ടത്തിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയതെന്ന് ഔദ്യോ​ഗിക വൃത്തങ്ങൾ പറയുന്നു. ആദ്യത്തെ മൂന്ന് മാസങ്ങളെ അപേക്ഷിച്ച്...

ഇന്ത്യക്ക് 100 ദശലക്ഷം വാക്സിൻ ഡോസുകൾ ലഭ്യമാക്കാൻ സെറം ഇൻസ്റ്റിറ്റ്യൂട്ടിന് ഗേറ്റ്സ് ഫൗണ്ടേഷനിൽ നിന്നും ധനസഹായം

  ഇന്ത്യയ്ക്കും മറ്റ് വളർന്നുവരുന്ന സമ്പദ്‌വ്യവസ്ഥകൾക്കുമായി 100 ദശലക്ഷം കോവിഡ് -19 വാക്സിൻ ഡോസുകൾ നിർമ്മിക്കുന്നതിനായി ബിൽ & മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷനിൽ നിന്നും ഗാവി (GAVI) വാക്സിൻ സഖ്യത്തിൽ നിന്നും 150 മില്യൺ ഡോളർ ധനസഹായം ലഭിക്കുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ വെള്ളിയാഴ്ച അറിയിച്ചു. ആസ്ട്രാസെനെക്ക, നോവാവാക്‌സ്...

പകർച്ചവ്യാധിക്കിടെ തൊഴിലാളികളെ പിരിച്ചുവിടുന്നത് ഇന്ത്യൻ കമ്പനികൾക്ക് സഹാനുഭൂതി ഇല്ലാത്തതിനാൽ: രത്തൻ ടാറ്റ

  കോവിഡ് -19 പകർച്ചവ്യാധിക്കിടെ ഇന്ത്യൻ കമ്പനികൾ തൊഴിലാളികളെ പിരിച്ചുവിടുന്നത് വീണ്ടുവിചാരമില്ലാത്ത പ്രതികരണമാണെന്നും ഉന്നത നേതൃത്വത്തിൽ ഉള്ളവർക്ക് സഹാനുഭൂതി ഇല്ലാത്തതിനാലാണ് ഇതെന്നും ടാറ്റാ ഗ്രൂപ്പ് മേധാവി രത്തൻ ടാറ്റ വ്യാഴാഴ്‌ച പറഞ്ഞു. “ഇവർ നിങ്ങൾക്കായി പ്രവർത്തിച്ചവരാണ്. ഇവരാണ് അവരുടെ ഔദ്യോഗികജീവിതം മുഴുവൻ നിങ്ങൾക്ക് സേവനം ചെയ്തത്. അവരെ നിങ്ങൾ മഴയത്തേക്ക്...

മൂന്ന് മാസം എസ്.‌ബി‌.ഐ വ്യാജ ബ്രാഞ്ച് നടത്തി മൂന്നംഗ സംഘം; ഒരാൾ മുൻ ബാങ്ക് ജീവനക്കാരുടെ മകൻ

  തമിഴ്‌നാട്ടിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്.‌ബി‌.ഐ) വ്യാജ ബ്രാഞ്ച് നടത്തിയിരുന്ന മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് പേരിൽ ഒരാൾ മുൻ ബാങ്ക് ജീവനക്കാരുടെ മകനാണ്. മുൻ ബാങ്ക് ജോലിക്കാരായ മാതാപിതാക്കളുടെ മകനും തൊഴിലില്ലാത്ത യുവാവുമായ കമൽ ബാബു ആണ് തട്ടിപ്പിന്റെ സൂത്രധാരൻ, ഇയാൾ ഉൾപ്പെടെ...

ലോകത്തിലെ 25 ശതകോടീശ്വരന്മാർ വെറും രണ്ട് മാസത്തിനുള്ളിൽ നേടിയത് 255 ബില്യൺ ഡോളർ

  ലോകത്തെ അതിസമ്പന്നർ രണ്ടുമാസം മുമ്പുള്ളതിനേക്കാൾ സമ്പന്നരാണ് ഇപ്പോൾ എന്ന് ഫോബ്‌സ് റിപ്പോർട്ട്. ഫോബ്‌സിന്റെ പട്ടികയിൽ ഉള്ള ലോകത്തെ ഇരുപത്തിയഞ്ച് ശതകോടീശ്വരന്മാരുടെ മൂല്യം, പകർച്ചവ്യാധിയെ തുടർന്ന് മാർച്ച് 23- ന് യുഎസ് സ്റ്റോക്ക് മാർക്കറ്റ് താഴ്ന്ന നിലയിലെത്തിയ സമയത്തുള്ളതിനേക്കാൾ 255 ബില്യൺ ഡോളർ കൂടിയതായാണ് റിപ്പോർട്ട്. ഈ 25 പേരും...

ജിയോയുടെ 2.32 ശതമാനം ഓഹരികള്‍ സ്വന്തമാക്കാന്‍ അമേരിക്കന്‍ കമ്പനി; കരാര്‍ 11,367 കോടിയുടേത്

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ടെലികോം യൂണിറ്റായ ജിയോയുടെ 2.32 ശതമാനം ഓഹരികള്‍ സ്വന്തമാക്കാന്‍ ഒരുങ്ങി അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ കെകെആര്‍. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ആണ് ഇക്കാര്യം അറിയിച്ചത്. 11,367 കോടി രൂപയ്ക്കാണ് കമ്പനി ഓഹരികള്‍ വാങ്ങുന്നത്. ഫെയ്‌സ്ബുക്ക്, സില്‍വല്‍ ലേക്ക്, വിസ്റ്റ ഇക്വിറ്റി പാര്‍ട്ട്ണേഴ്സ്,...