പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് പൂട്ടു വീഴുന്നു; 2030- നു ശേഷം ഇലക്ട്രിക് വാഹനങ്ങള്‍ മാത്രം; നിര്‍ദ്ദേശവുമായി നീതി ആയോഗ്

വാഹനരംഗത്ത് വിപ്ലവകരമായ പുതിയ നിര്‍ദ്ദേശം മുന്നോട്ടുവെച്ച് നീതി ആയോഗ്. 2030 ന് ശേഷം രാജ്യത്ത് വൈദ്യുത വാഹനങ്ങള്‍ മാത്രമേ വില്‍ക്കാനാവൂ എന്നൊരു നിര്‍ദ്ദേശമാണ് നീതി ആയോഗ് മുന്നോട്ടു വെച്ചിരിക്കുന്നത്.  2025 മുതല്‍ 150 സിസി വരെയുള്ള വാഹനങ്ങള്‍ എല്ലാം ഇലക്ട്രിക്ക് ആയിരിക്കണം എന്ന നിര്‍ദ്ദേശവും നേരത്തെ നീതി...

വില്‍പ്പന മാന്ദ്യം; കാറുകള്‍ക്ക് വമ്പന്‍ ഡിസ്‌കൗണ്ടുമായി റെനോ

രാജ്യത്ത് വാഹന വില്‍പ്പന രംഗത്തെ ഇടിവ് തുടരുകയാണ്. കഴിഞ്ഞ 18 വര്‍ഷത്തിനിടയിലെ ഏറ്റവും മോശമായ അവസ്ഥയിലാണ് ഇപ്പോള്‍ രാജ്യത്തെ വാഹന വിപണിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കണക്കുകള്‍ പ്രകാരം മെയ് മാസത്തില്‍ വില്പന കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ അപേക്ഷിച്ച് 20.55 ശതമാനം കുറഞ്ഞു. 2019 മെയ് മാസത്തില്‍ 239,347...

കനത്ത ചൂടില്‍ കാര്‍ തണുപ്പിക്കാന്‍ ‘ചാണക പ്രയോഗം’; അഹമ്മദാബാദില്‍ നിന്നൊരു അപൂര്‍വ്വ ദൃശ്യം!

രാജ്യത്ത് അനുദിനം ചൂട് വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. മനുഷ്യരും മൃഗങ്ങളുമടക്കമുള്ള ജീവജാലങ്ങള്‍ കനത്ത ചൂടില്‍ വലയുകയാണ്. ഈ ചൂടില്‍ നിന്ന് വാഹനത്തെ തണുപ്പിക്കാന്‍ അഹമ്മദാബാദ് സ്വദേശിയുടെ ചാണക പ്രയോഗമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. തന്റെ ടൊയോട്ട കൊറോള കാറാണ് ചൂടില്‍ നിന്ന് സംരക്ഷിക്കാന്‍ ചാണകം കൊണ്ട് മെഴുകിയത്. രൂപേഷ്...

ബുള്ളറ്റ് വികാരം കുറയുന്നോ; ഇന്ത്യയില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ വില്‍പ്പന തുടര്‍ച്ചയായി താഴോട്ട്

ഇന്ത്യയില്‍ തുടര്‍ച്ചയായി ആറാം മാസവും റോയല്‍ എന്‍ഫീല്‍ഡിന്റെ വില്‍പ്പന ഇടിവ്. കഴിഞ്ഞമാസം റോയല്‍ എന്‍ഫീല്‍ഡ് 62,897 യൂണിറ്റുകള്‍ മാത്രമാണ് ആകെ വിറ്റത്. മുന്‍വര്‍ഷം ഇതേകാലയളവില്‍ 76,187 യൂണിറ്റുകള്‍ കമ്പനി വിറ്റിരുന്നു. ആഭ്യന്തര വില്‍പ്പനയില്‍ 21 ശതമാനമാണ് റോയല്‍ എന്‍ഫീല്‍ഡിന് സംഭവിച്ചിരിക്കുന്ന ഇടിവ്. കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് കമ്പനി ഏറ്റവുമൊടുവില്‍...

ഗ്രേറ്റ് ഫോര്‍ഡ് എന്‍ഡവര്‍ ഡ്രൈവ് എക്‌സ്പീരിയന്‍സ് കൊച്ചിയിലും എത്തിച്ച് ഫോര്‍ഡ്

ഫോര്‍ഡ് ഇന്ത്യ അവരുടെ മാര്‍ക്വി ഇവന്റുകളില്‍ ഒന്നായ ഗ്രേറ്റ് ഫോര്‍ഡ് എന്‍ഡവര്‍ ഡ്രൈവ് കഴിഞ്ഞ ദിവസം കൊച്ചിയില്‍ സംഘടിപ്പിച്ചു. തിരഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കളെയും മാധ്യമങ്ങളെയും പങ്കെടുപ്പിച്ചാണ് പരിപാടി നടത്തിയത്. പുതുതായി പുറത്തിക്കിയ ഫോര്‍ഡ് എന്‍ഡവറിന്റെ ബെസ്റ്റ് ഇന്‍ ക്ലാസ് ഓഫ് റോഡിംഗ് സവിശേഷതകള്‍ നേരിട്ട് അനുഭവിച്ച് അറിയാനുള്ള അവസരം...

അമിതവേഗത്തില്‍ പാഞ്ഞ ബെന്‍സ്; നടുറോഡില്‍ നട്ടംതിരിഞ്ഞ ബൈക്ക് യാത്രികര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വീഡിയോ

അശ്രദ്ധ അപകടം ക്ഷണിച്ചു വരുത്തുമെന്ന് പറയുന്നത് വെറുംവാക്കാണെന്ന് കരുതുന്നതെങ്കില്‍ തെറ്റി. റോഡിലെ കാര്യമാണെങ്കില്‍ പ്രത്യേകിച്ച്. ബൈക്ക് യാത്രക്കാരാണ് അശ്രദ്ധയുടെ ആശാന്‍മാര്‍. അതുകൊണ്ട് തന്നെ നമ്മുടെ റോഡുകളില്‍ ജീവന്‍ പൊലിയുന്ന വലിയ ശതമാനം ആളുകളും ബൈക്ക് യാത്രികരാകും. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്ന ഒരു വീഡിയോയിലും ബൈക്ക് യാത്രക്കാരന്റെ...

വീഴ്ന്തേന്‍ എന്‍ട്ര് നിനൈത്തായോ…പതിനെട്ടാം അടവുമായി വീണ്ടും അംബാസഡര്‍ എത്തുന്നു

ഇന്ത്യന്‍ നിരത്തുകളില്‍ ഒരു സമയത്ത് രാജവാഴ്ച നടത്തിയിരുന്ന അംബാസഡര്‍ ബ്രാന്‍ഡ് തിരിച്ചെത്തുന്നു. അംബാസഡര്‍ ബ്രാന്‍ഡില്‍ ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിക്കാന്‍ ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ പിഎസ്എ ഗ്രൂപ്പ് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. 2022 നു ശേഷമാകും അംബാസഡര്‍ ബ്രാന്‍ഡ് ഇലക്ട്രിക് കാറുകള്‍ വിപണിയിലെത്തുക. ബ്രാന്‍ഡിന് സ്വന്തമായി ഡീലര്‍ഷിപ്പ് ശൃംഖല ആരംഭിക്കുമോയെന്ന്...

പേടിപ്പിക്കാന്‍ അടുത്തു വന്ന പ്രേതം കണ്ടം വഴിയോടി; വീഡിയോ വൈറല്‍

കൂരാക്കുരിരുട്ടില്‍ വിജനമായ വഴിയിലൂടെ ഒരു കാര്‍ ഓടിച്ചു പോകുന്നു പെട്ടെന്ന് വിജനമായ റോഡിന് മുമ്പില്‍ ഒരു വെളുത്ത വസ്ത്രം ധരിച്ച രൂപം പ്രത്യക്ഷപ്പെടുന്നു. ആ പ്രേതരൂപം കാറിനടുത്തേക്ക് അടുക്കുന്നതും പേടിച്ച് ഓടുന്നു. ഒരു കെട്ടുകഥയായി ഇവിടെ അവതരിപ്പിച്ചിരിക്കുന്നത് ഒരു കാറിന്റെ പുതിയ പരസ്യമാണ്. ആകാംക്ഷയുണര്‍ത്തുന്ന ഈ പരസ്യം...

ജാവയെ മറന്നേക്കൂ, റോയല്‍ എന്‍ഫീല്‍ഡ് ആരാധകര്‍ക്ക് ‘തള്ളിമറിക്കാന്‍’ പുതിയൊരു മോഡല്‍ കൂടി; കിടിലോസ്‌ക്കി എന്ന് വാഹനലോകം

റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് ട്രയല്‍സ് 350, 500 മോട്ടോര്‍ സൈക്കിളുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 1.62 ലക്ഷം രൂപ, 2.07 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. ബുള്ളറ്റ് 350, 500 അടിസ്ഥാനമാക്കിയാണ് പുതിയ മോഡലുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഓഫ് റോഡുകളുടക്കം കീഴടക്കാന്‍ സാധിക്കുന്ന രീതിയിലാണ് നിര്‍മ്മാണം. റോയല്‍ എന്‍ഫീല്‍ഡിന്റെ...

മാരുതിയുടെ മുറത്തില്‍ കയറി കൊത്താന്‍ ഹ്യുണ്ടായ്; വരുന്നത് വജ്രായുധം

മാരുതിയുടെ വിറ്റാര ബ്രെസ അരങ്ങുവാഴുന്ന കോംപാക്റ്റ് എസ്യുവി വിപണിയില്‍ കൊറിയന്‍ കമ്പനി ഹ്യുണ്ടായ് പുതിയ അവതാരത്തെ പുറത്തിറക്കുന്നു. ഈ സെഗ് മെന്റില്‍ വരുന്ന വമ്പന്‍ ഡിമാന്റാണ് ക്രെറ്റയ്ക്ക് പുറമെ മറ്റൊരു മോഡല്‍ കൂടി ഹ്യുണ്ടായ് പുറത്തിറക്കുന്നത്. അടുത്ത മാസം 17ന് ഇന്ത്യയില്‍ പുതിയ മോഡല്‍ അനാവരണം ചെയ്യുമെന്നാണ്...