Sunday, 16 August 2026
‘Honest storytelling is a powerful means of change
06:45:09 AM IST
Kerala

‘സിജെപിക്കായുള്ള ഐക്യദാര്‍ഢ്യ സദസ്’; റാപ്പര്‍ വേടന്റെ എറണാകുളത്തെ പരിപാടിക്കെതിരെ കേസ്, മാനേജര്‍ അടക്കം 99 പേർ പ്രതികൾ

SHARE

റാപ്പര്‍ വേടന്റെ നേതൃത്വത്തില്‍ എറണാകുളം പനമ്പള്ളി നഗറില്‍ സിജെപി ഐക്യദാര്‍ഢ്യ സദസ് സംഘടിപ്പിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്. വേടന്റെ മാനേജര്‍ അടക്കം 99 പേരെ പ്രതിചേര്‍ത്താണ് എറണാകുളം സൗത്ത് പൊലീസ് കേസെടുത്തത്. പാട്ടും പ്രതിഷേധവും എന്ന പേരില്‍ ചൊവ്വാഴ്ചയാണ് പരിപാടി നടന്നത്.

അനുമതിയില്ലാതെയാണ് പരിപാടി നടത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തിരിക്കുന്നത്. രാഷ്ട്രീയ, സാംസ്‌കാരിക, സ്‌പോര്‍ട്ട്‌സ് മേഖലയില്‍ നിന്നുള്ള നിരവധി ആളുകള്‍ വേടന്റെ പരിപാടിയില്‍ പങ്കെടുത്തിരുന്നു. സിഎഎ പ്രതിഷേധം, ശബരിമല പ്രതിഷേധം മുതലായവ സംഘടിപ്പിച്ചപ്പോള്‍ പ്രതിഷേധക്കാര്‍ക്കെതിരെ കേസെടുത്തതിന് മുന്‍ സര്‍ക്കാരിനെ വിമര്‍ശിച്ച അന്നത്തെ പ്രതിപക്ഷം ഭരണമേറ്റെടുക്കുമ്പോഴാണ് ഇത്തരമൊരു കേസെടുത്തിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

കേന്ദ്രത്തില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസും ഇന്ത്യ മുന്നണിയും വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് മിന്നല്‍ പ്രതിഷേധങ്ങള്‍ നടത്തിയിരുന്നു. ഇതിനെതിരായ പൊലീസ് നടപടിയില്‍ ഉള്‍പ്പെടെ പ്രതിഷേധിക്കുന്ന കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് ഇപ്പോള്‍ പ്രതിഷേധത്തിന്റെ പേരില്‍ റാപ്പര്‍ വേടന്റെ സംഘത്തിനെതിരെ കേസെടുത്തിരിക്കുന്നത്.

Read More
s
ന്യൂസ് ഡെസ്ക്
View all posts →