Wednesday, 19 August 2026
‘Honest storytelling is a powerful means of change
11:55:07 AM IST
Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ‘ആക്രമണത്തിന് പിന്നിൽ ഗൂഢാലോചന’, സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷയെ എതിർത്ത് ഇഡി

ന്യൂസ് ഡെസ്ക് 2 August 2026, 1:35 pm
SHARE

തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ പരിശോധന നടത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളുടെ ജാമ്യ ഹ‍ർജിയെ എതിർത്ത് ഇഡി ഹൈക്കോടതിയിൽ. ഇഡി അന്വേഷണത്തെ തടസ്സപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണം നടന്നതെന്ന് അന്വേഷണ ഏജൻസി കോടതിയിൽ വാദിച്ചു.

ഉദ്യോഗസ്ഥരെ ഭയപ്പെടുത്തി പിന്തിരിപ്പിക്കുകയായിരുന്നു ആക്രമണത്തിന്റെ ലക്ഷ്യമെന്ന് ഇഡി ഹൈക്കോടതിയിൽ വ്യക്തമാക്കി. വീടിന് മുന്നിൽ നടന്നത് പ്രകോപനത്തെ തുടർന്നുണ്ടായ ആക്രമണമല്ലെന്നും, പരിശോധന പൂർത്തിയാക്കി മടങ്ങുന്നതിനിടെയുണ്ടായ ആക്രമണം ആസൂത്രിതമായിരുന്നുവെന്നും അന്വേഷണ ഏജൻസി വാദിച്ചു. ആക്രമണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ഇഡി കോടതിയെ അറിയിച്ചു.

ഉദ്യോഗസ്ഥരെ ആക്രമിക്കുന്നത് ലഘുവായി കാണരുതെന്നും ഇഡി കോടതിയോട് ആവശ്യപ്പെട്ടു.കേസിൽ 7 പ്രതികൾ നൽകിയ ജാമ്യാപേക്ഷയെ എതിർത്തു. ജാമ്യാപേക്ഷകൾ ഹൈക്കോടതി നാളെ പരിഗണിക്കും. എല്ലാ കേസിലും കക്ഷി ചേർക്കാൻ ഇഡി അപേക്ഷ നൽകി.

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 60 ദിവസം ജയിലിൽ കഴിഞ്ഞിട്ടും ജാമ്യം ലഭിക്കാത്തതിനെ തുടർന്നാണ് സിപിഎം പ്രവർത്തകരായ പ്രതികൾ കൂട്ടത്തോടെ ഹൈക്കോടതിയെ സമീപിച്ചത്. 60 ദിവസത്തിലേറെയായി ജാമ്യം ലഭിക്കാതെ 24 സിപിഎം പ്രവർത്തകർ ഇപ്പോഴും ജയിലിലാണ്. രണ്ട് തവണയും സെഷൻസ് കോടതി പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →