Wednesday, 19 August 2026
‘Honest storytelling is a powerful means of change
04:56:38 PM IST
Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; 10 പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി വിധി നാളെ

SHARE

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ 10 പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും. ആക്രമണവുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങൾ കോടതി നേരിട്ട് പരിശോധിക്കണമെന്ന പ്രോസിക്യൂഷന്റെ ഹർജി കോടതി അംഗീകരിച്ചു.

ഡിജിറ്റൽ തെളിവുകൾ കൃത്യമായി വിലയിരുത്തുന്നതിന്റെ ഭാഗമായാണ് നടപടി. മാസപ്പടി കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ പിണറായി വിജയന്റെ വസതിയിൽ ഇഡി റെയ്ഡ് നടത്തി മടങ്ങുന്നതിനിടെയാണ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം നടന്നത്.

പ്രതികൾക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്നും ഈ ഘട്ടത്തിൽ ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നുമാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്.

Read More

‘വക്താക്കൾക്ക് ശമ്പളം കൊടുക്കുന്നില്ല, ഒന്നാംതീയതി വീട്ടുടമ വാടക ചോദിക്കും ; ബിജെപിക്കാരനായതുകൊണ്ട് എനിക്ക് വീട്ടുടമസ്ഥൻ സൗജന്യമൊന്നും നൽകില്ല: പാർട്ടി വിടാനുള്ള കാരണം പറഞ്ഞ് ഷെഹ്‌സാദ് പൂനാവാല

s
ന്യൂസ് ഡെസ്ക്
View all posts →