തൃഷയ്‌ക്കെതിരായ വിവാദ പരാമർശക്കേസ്; ഉദയനിധി സ്റ്റാലിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്
ന്യൂസ് ഡെസ്ക്
4 August 2026, 11:40 am
നടി തൃഷയ്‌ക്കെതിരായ വിവാദ പരാമർശവുമായി ബന്ധപ്പെട്ട കേസിൽ ഉദയനിധി സ്റ്റാലിനെ തഞ്ചാവൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. കാവേരി വിഷയവുമായി ബന്ധപ്പെട്ട പ്രസംഗത്തിനിടെ നടത്തിയ ദ്വയാർഥ പരാമർശത്തിന്റെ പേരിലാണ് പൊലീസ് കേസെടുത്ത് നടപടി സ്വീകരിച്ചത്.
മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചതിനെ തുടർന്ന് ഉച്ചവരെ ഉദയനിധിയെ അറസ്റ്റ് ചെയ്യുന്നത് കോടതി തടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഔദ്യോഗിക വസതിയിലെത്തി പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.
അതേസമയം, ഉദയനിധിയുടെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തത ലഭിച്ചിട്ടില്ല. കസ്റ്റഡിയിലെടുത്ത അദ്ദേഹത്തെ തഞ്ചാവൂരിലേക്ക് കൊണ്ടുപോയെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ ഇതുസംബന്ധിച്ചും ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
Read More
ലഹരിക്കെതിരെ ഒരുമിച്ച് ഓടി 500-ലധികം പേർ; ശ്രദ്ധേയമായി ‘RUN Against Drugs’ 5 കി.മീ. മാരത്തൺ
അർജുൻ ആയങ്കിയുമായി സൗഹൃദബന്ധം പുലർത്തിയിരുന്ന 30 പേരെ പൊലീസ് കണ്ടെത്തി; പിന്തുണച്ച് പോസ്റ്റ് ഇട്ടവരും കമന്റ് ഇട്ടവരും ലൈക്കടിച്ചവരും നിരീക്ഷണത്തിൽ!
ക്ഷേത്രത്തിലെ ഉത്സവത്തിനിടെ പോത്തിനെ ബലി നൽകി: കോൺഗ്രസ് നേതാവിനെതിരെ കേസെടുത്ത് പൊലീസ്; വൈറലായി ദൃശ്യങ്ങൾ
ന്യൂസ് ഡെസ്ക്
View all posts →