മകളെ ലൈംഗികമായി പീഡിപ്പിച്ച കേസ്; അച്ഛനുമായി ഒത്തുതീർപ്പുണ്ടാക്കാൻ അമ്മയ്ക്ക് അവകാശമില്ല: ഹൈക്കോടതി
ന്യൂസ് ഡെസ്ക്
12 August 2026, 12:13 pm
പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ അച്ഛനെതിരെ നൽകിയ കേസ് ഒത്തുതീർപ്പാക്കാൻ അമ്മയ്ക്ക് നിയമപരമായ അവകാശമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
കുറ്റവിചാരണ തടസ്സപ്പെടുത്തുന്നതിനായി മാതാപിതാക്കൾ തമ്മിലുണ്ടാക്കുന്ന സ്വകാര്യ ഒത്തുതീർപ്പുകൾക്ക് നിയമപരമായ അംഗീകാരം നൽകാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങളിൽ അന്വേഷണം നടത്തി വിചാരണ നടത്തേണ്ടത് സർക്കാരിന്റെ നിയമപരമായ ബാധ്യതയാണെന്നും കോടതി വ്യക്തമാക്കി.
ഇത്തരം കേസുകളിൽ മാതാപിതാക്കൾ തമ്മിലുള്ള ഒത്തുതീർപ്പിന്റെ പേരിൽ സർക്കാരിന്റെ അന്വേഷണ-വിചാരണ നടപടികളെ മറികടക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
Read More
മല്ലികാർജുൻ ഖർഗെക്കെതിരായ ജാതി അധിക്ഷേപകേസ് ; ഉത്തരാഖണ്ഡിൽ 8 പേർക്കെതിരെ കേസ്
യാത്രക്കാർ 50 ശതമാനം വർധിച്ചെങ്കിലും വരുമാനം കുറഞ്ഞു; ടിക്കറ്റിൽ പരസ്യം നൽകി പണമുണ്ടാക്കാൻ ഒരുങ്ങി കെഎസ്ആർടിസി
‘കള്ള കഥകൾ കേരളം അംഗീകരിക്കില്ല’; പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരായ ഇ ഡി നീക്കത്തെ പാർട്ടി ഒറ്റക്കെട്ടായി നേരിടുമെന്ന് എംവി ഗോവിന്ദൻ
ന്യൂസ് ഡെസ്ക്
View all posts →