Thursday, 13 August 2026
‘Honest storytelling is a powerful means of change
08:04:45 AM IST
Kerala

പിണറായി വിജയൻറെ വീട്ടിലെ റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ഏഴ് പ്രതികള്‍ക്ക് ജാമ്യം

Ann Mariya K Jose 3 August 2026, 11:34 am
SHARE

പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഏഴ് പ്രതികള്‍ക്ക് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം നൽകിയത്. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ചാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. ഏഴ് പ്രതികളും ജാമ്യത്തിന് അപേക്ഷിച്ചിരുന്നു. നേരത്തെ പ്രതികളുടെ ജാമ്യപേക്ഷ തിരുവനന്തപുരത്തെ കോടതികള്‍ തള്ളിയിരുന്നു. ഇതോട് പ്രതികൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ശ്രീജിത്ത്, അനില്‍ കുമാര്‍, ഷെഫീക്ക്, നിഷാദ്, ജീവന്‍, കിരണ്‍ എന്നീ പ്രതികള്‍ക്കാണ് ജാമ്യം നൽകിയത്. ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതികള്‍ നടത്തിയത് ആസൂത്രിതമായ നീക്കമെന്നും ജാമ്യം നല്‍കരുതെന്നുമായിരുന്നു ഇ ഡി വാദിച്ചിരുന്നത്. കേസില്‍ ഇ ഡി കക്ഷി ചേരുകയും ചെയ്തിരുന്നു. 11 പേരാണ് ജാമ്യാപേക്ഷ നല്‍കിയിരുന്നത്. അതില്‍ ഏഴ് പേരുടെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി ഇന്ന് പരിഗണിച്ചത്.

പ്രതികൾ ജയിലില്‍ കിടക്കാന്‍ തുടങ്ങിയിട്ട് 67 ദിവസം പിന്നിട്ടെന്നും അന്വേഷണം പൂര്‍ത്തിയായെന്നും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്ത് കഴിഞ്ഞെന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിച്ചാണ് പ്രതികള്‍ക്ക് കോടതി ജാമ്യം നല്‍കിയിരിക്കുന്നത്. മെയ് 27നാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ സിപിഐഎം പ്രവര്‍ത്തകര്‍ ആക്രമിച്ചത്.

s
Ann Mariya K Jose
View all posts →