വീ തിങ്ക് ഡിജിറ്റല്‍; ഓണ്‍ലൈന്‍ പരിശീലന പരിപാടി സംഘടിപ്പിച്ച് സെന്റ് തെരേസാസ് കോളജ്

ഫെയ്‌സ്ബുക്കിന്റെ ആഗോള ഡിജിറ്റല്‍ സാക്ഷരതാ പദ്ധതിയായ വീ തിങ്ക് ഡിജിറ്റലിന്റെ ഭാഗമായി എറണാകുളം സെന്റ് തെരേസാസ് കോളജില്‍ ഓണ്‍ലൈന്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു. “സൈബര്‍ കുറ്റകൃത്യങ്ങള്‍, ഓണ്‍ലൈന്‍ സുരക്ഷ, പരിഹാരങ്ങള്‍” എന്ന വിഷയത്തിലൂന്നിയ പരിലീശന പരിപാടിയില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 3000-ത്തോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

ഫെയ്‌സ്ബുക്കും ദേശീയ വനിതാ കമ്മീഷനും ചേര്‍ന്ന് നടത്തുന്ന പദ്ധതിയില്‍ വെബ് അതിഷ്ഠിത ടൂളുകള്‍ ഉപയോഗിക്കാനും ഓണ്‍ലൈന്‍ ഉള്ളടക്കങ്ങളെ വിമര്‍ശനാത്മകമായി നോക്കിക്കാണാനുള്ള കഴിവ് വികസിപ്പിക്കാനും ഹാനികരമായ ഉള്ളടക്കങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനും ബഹുമാനത്തോടെ ആശയവിനിമയം നടത്താനും പഠിപ്പിക്കുന്നു.

കോവിഡ്-19-ന്റെ പശ്ചാത്തലത്തിലാണ് പരിശീലനം വെര്‍ച്വലാക്കിയത്. ഐപിഎസ് ഉദ്യോഗസ്ഥയും ഡിസിപിയുമായ ജി. പൂങ്കുഴലി ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. “വീ തിങ്ക് ഡിജിറ്റല്‍” ഓരോ വര്‍ഷവും രാജ്യത്തുടനീളം 100,000 സ്ത്രീകള്‍ക്ക് പരിശീലനം നല്‍കണമെന്നാണ് ലക്ഷ്യമിടുന്നത്.

Read more

ഔദ്യോഗികമായി 14 സംസ്ഥാനങ്ങളില്‍ ഇതുവരെ എത്തിച്ചേര്‍ന്നിട്ടുണ്ട്. 2020 ഏപ്രില്‍ മുതല്‍ നടക്കുന്ന വെര്‍ച്വല്‍ പരിശീലനത്തിലൂടെ ഇതുവരെ 10,000 പേര്‍ക്ക് പരിശീലനം നല്‍കി.