ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ് എന്‍ജിനീയറിംഗ് സെന്റ് തോമസില്‍; 70 ശതമാനം പ്ലെയ്‌സ്‌മെന്റ്

സാലിഹ് റാവുത്തർ

മനുഷ്യചരിത്രത്തെ മാറ്റിമറിച്ച കുതിച്ചുചാട്ടങ്ങളില്‍ അഗ്രഗണനീയമായ വൈദ്യുതി അതിന്റെ സ്രോതസ്സ് ഇനിയും എവിടേയ്ക്കു മാറിയാലും ഭൂമിയുള്ള കാലം അങ്ങനെ തുടരും. ഊര്‍ജ്ജത്തിന്റെ സൃഷ്ടി, വിതരണം, യന്ത്രനിയന്ത്രണം, വാര്‍ത്താവിനിമയം ഇവയ്ക്കായുള്ള വൈദ്യുത സാങ്കേതികവിദ്യ, പ്രത്യേകിച്ചും അതിന്റെ ഉപകരണ രൂപകല്‍പനയും പ്രയോഗവും ഇവയെ വിശദീകരിക്കുന്ന ഊര്‍ജ്ജ്വസ്വലവും ത്രസിപ്പിക്കുന്നതുമായ മേഖല. ആധുനിക നിര്‍മ്മാണ-വ്യവസായമേഖലകളില്‍ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ് എന്‍ജിനീയര്‍മാര്‍ക്ക് വളരെ ഉയര്‍ന്ന ഡിമാന്‍ഡ് ആണ് നേരിടുന്നത്.

വൈദ്യുതിയുടെ ഉത്പാദനം, വിനിമയം തുടങ്ങി ഡി.സി., എ.സി., അവയെ ആധാരമാക്കുന്ന വിവിധ മെഷീനുകളെ കുറിച്ചും ഇവയില്‍ നല്‍കപ്പെടുന്ന പഠനത്തിനൊപ്പം ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ്, കമ്മ്യൂണിക്കേഷന്‍, കണ്‍ട്രോള്‍ എന്‍ജിനീയറിംഗ് തുടങ്ങിയ വൈവിദ്ധ്യമാര്‍ന്ന അതിന്റെ പ്രയോഗവത്കരണമാര്‍ഗ്ഗങ്ങളിലും ചെങ്ങന്നൂര്‍ സെന്റ് തോമസ് കോളേജ് ഓഫ് എന്‍ജിനീയറിംഗ് ആന്റ് ടെക്‌നോളജിയുടെ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് മികച്ച പരിശീലനമാണ് നല്‍കുന്നത്. അനുബന്ധമായി തന്നെ കാഡ് സെന്ററിന്റെ പി.എല്‍.സി ആന്‍ഡ് സ്‌കാഡ ഈ കോഴ്‌സില്‍ ചേര്‍ത്തിരിക്കുന്നു.

ലബോറട്ടറി

ഇലക്ട്രിക്കല്‍ മെഷീന്‍ ലാബ്, കണ്‍ട്രോള്‍ സിസ്റ്റം ലാബ്, പവര്‍ സിസ്റ്റം സിമുലേഷന്‍ ലാബ്, ഇലക്ട്രിക്കല്‍ മെഷര്‍മെന്റ്‌സ് ലാബ് തുടങ്ങിയ മികവുറ്റ സൗകര്യങ്ങള്‍ നിലനിര്‍ത്തുന്ന ഡിപ്പാര്‍ട്ട്‌മെന്റ് ലാബ് ഇന്ത്യന്‍ റെയില്‍വേക്കു വേണ്ടി ഓട്ടോമാറ്റിക് ടോയ്‌ലറ്റ് ക്ലീനിംഗ് സിസ്റ്റം വികസിപ്പിക്കുകയുണ്ടായി. കൂടാതെ ആധുനികവത്കരിച്ച ഹൗസ് ടോയ്‌ലറ്റ് സെയ്ഫ്റ്റി എക്‌സ്‌ഹോസ്റ്റ് സിസ്റ്റം, ലോ വോള്‍ട്ടേജ് ഡി.സി. മൈക്രോ ഗ്രിഡ് സിസ്റ്റമിനായി നവീന സുരക്ഷാ പദ്ധതിയും അവതരിപ്പിച്ചിട്ടുണ്ട്.

Electrical Engineers: 9 Best Jobs In Growing Energy Industry | GlobaLogix

പ്ലെയ്‌സ്‌മെന്റ്

കോളജിന്റെ ട്രാക്ക് റെക്കോഡില്‍ പ്ലെയ്‌സ്‌മെന്റ് 50 മുതല്‍ 70 ശതമാനം വരെയാണ്.

ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിലെ പരിശീലനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ പ്രധാനമായും റിക്രൂട്ട് ചെയ്യപ്പെടുന്നത് എന്‍.ടി.പി.സി., ഇന്ത്യന്‍ റെയില്‍വേസ്, കെ.എസ്.ഇ.ബി., എന്‍ടാഗ്, കിര്‍ലോസ്‌കര്‍, വിപ്രോ, സതര്‍ലാന്റ്, ഐ. എസ്.ആര്‍.ഓ തുടങ്ങിയ സുശക്തമായ ബ്രാന്റുകളിലാണ് എന്നത് ഈ ഡിപ്പാര്‍ട്ടുമെന്റിന്റെ മികവ് വിളിച്ചോതുന്നു. ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍, ഇലക്ട്രിക്കല്‍ കണ്‍ട്രോള്‍ സിസ്റ്റം എന്‍ജിനീയര്‍, പവര്‍ സിസ്റ്റം ഡിസൈന്‍ എന്‍ജിനീയര്‍, ക്വാളിറ്റി കണ്‍ട്രോള്‍ ആന്റ് മെയിന്റനന്‍സ് എന്‍ജിനീയര്‍ തുടങ്ങിയ ഉയര്‍ന്ന തസ്തികകളാണ് അവരെ കാത്തിരിക്കുന്നത്.

കേരള സാങ്കേതികസര്‍വ്വകലാശാലയുടെ കഴിഞ്ഞ വര്‍ഷത്തെ ഒന്നാം റാങ്കുകാരന്‍ അര്‍ജ്ജുന്‍ എം. പിള്ളൈ ഈ ഡിപ്പാര്‍ട്ട്‌മെന്റിന്റെ സംഭാവനയാണ്. കോളജ് ടോപ്പര്‍മാരില്‍ രണ്ടു പേരും ഇതില്‍ നിന്നു തന്നെ.

കോളജിനെ കുറിച്ച് 

പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ നാക് (NAAC) അക്രെഡിറ്റേഷന്‍ ലഭിച്ച ചുരുക്കം ചില കോളജുകളില്‍ ഒന്നാണ് സെന്റ് തോമസ്. കൂടാതെ NBA അക്രഡിറ്റേഷന്‍ പ്രോസസ്സ് ഇപ്പോള്‍ പുരോഗമിക്കുകയാണ്. ഓള്‍ ഇന്‍ഡ്യാ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍, ന്യൂ ഡല്‍ഹി (AICTE) യുടെ അംഗീകാരമുള്ളതും എ.പി.ജെ. അബ്ദുല്‍ കലാം സാങ്കേതികസര്‍വ്വകലാശാല (KTU) യുമായി അഫിലിയേറ്റ് ചെയ്യപ്പെട്ടതുമായ ഈ കലാലയം ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ നിന്നും അഞ്ചു കിലോമീറ്റര്‍ അകലെ കൊഴുവല്ലൂര്‍ വെണ്‍മണി പ്രദേശത്ത് സ്ഥിതിചെയ്യുന്നതും എല്ലാ പട്ടണങ്ങളുമായും റോഡ്-റെയില്‍ മാര്‍ഗ്ഗങ്ങള്‍ വഴി ബന്ധിക്കപ്പെട്ടിട്ടുള്ളതുമാണ്. സസ്യസമൃദ്ധമായ പ്രകൃതിയും പ്രശാന്തസുന്ദരമായ കായല്‍ത്തടവും കൊണ്ട് വലയം ചെയ്യപ്പെട്ട, വിദ്യാഭ്യാസത്തിനനുകൂലമായ അന്തരീക്ഷം ഇവിടത്തെ പ്രത്യേകതയാണ്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം സുരക്ഷിതങ്ങളായ ഹോസ്റ്റലുകളും സമീപപ്രദേശങ്ങളിലുള്ളവര്‍ക്കായി ബസ്സുകളും ഏര്‍പ്പെടുത്തിയിരിക്കുന്നു. ഇപ്പോള്‍ അഞ്ച് ബിരുദ കോഴ്‌സുകളാണ് ഇപ്പോള്‍ വാഗ്ദാനം ചെയ്യുന്നത് – സിവില്‍ എന്‍ജിനീയറിംഗ്, മെക്കാനിക്കല്‍ എന്‍ജിനീയറിംഗ്. ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ് എന്‍ജിനീയറിംഗ്, ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗ്, കംപ്യൂട്ടര്‍ സയന്‍സ് ആന്റ് എന്‍ജിനീയറിംഗ് ഇവയാണ്.

Electrical Engineering - Courses Offered and Institutes

ഫാക്കല്‍റ്റി

AICTI മാനദണ്ഡം അനുസരിച്ച് ഇരുപത് വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ട്യൂട്ടര്‍ എന്ന നിലയിലാണ് അനുപാതം. യോഗ്യതയും പ്രവൃത്തിപരിചയവും നേടിയ ഫുള്‍ടൈം ഫാക്കല്‍റ്റി പഠനത്തിന് നേതൃത്വം നല്‍കുന്നു.

പാഠ്യേതരമേഖല

സൃഷ്ടിപരവും ബൗദ്ധീകവുമായ കഴിവുകള്‍ വളര്‍ത്തുന്നതിനായി പ്രത്യേകം ക്ലബ്ബുകള്‍

സ്‌പോര്‍ട്‌സ്, ഗെയിംസ് ഇവയ്ക്കായി ഇന്‍ഡോര്‍ ഔട്ട് ഡോര്‍ കളിസ്ഥലങ്ങളും മികച്ച ഉപകരങ്ങളും

ആനുവല്‍ അത്‌ലറ്റിക് മീറ്റ് – RAPIDO
വാര്‍ഷിക ഗെയിംസ് മീറ്റ് – SPIKE
സാങ്കേതിക- സാംസ്‌കാരിക ആഘോഷം. – YVIDH

മാനേജ്‌മെന്റ്

അടൂര്‍ ആസ്ഥാനമായ സെന്റ് തോമസ് എഡ്യൂക്കേഷണല്‍ സൊസൈറ്റിയാല്‍ നടത്തപ്പെടുന്ന കോളജിലെ സൊസൈറ്റി അംഗങ്ങള്‍ വിദ്യാഭ്യാസം, എഞ്ചിനീയറിംഗ്, മെഡിക്കല്‍, മാനേജ്‌മെന്റ് മേഖലകളില്‍ മികവ് തെളിയിച്ചവരാണ്.

പൊതുസൗകര്യങ്ങള്‍

പതിനഞ്ച് ഏക്കര്‍ ഭൂമിയില്‍ രണ്ടരലക്ഷം ചതുരശ്ര അടി കെട്ടിടങ്ങള്‍
എല്‍.സി.ഡി പ്രൊജക്ടറുകളുള്ള ക്ലാസ്സ് റൂമുകള്‍
പതിനേഴായിരം പുസ്തകങ്ങളുള്ള ഇരുനില ലൈബ്രറി
ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് പ്രത്യേക ലൈബ്രറികള്‍
കഫെറ്റീരിയ, ഫുഡ് കോര്‍ട്ട്
വിശാലമായ ഓഡിറ്റോറിയം
ഇന്‍ഡോര്‍, ഔട്ട് ഡോര്‍ കളിസ്ഥലങ്ങള്‍
കാമ്പസിനുള്ളില്‍ തന്നെ ATM സൗകര്യം
ആധുനിക സൗകര്യങ്ങളുള്ള ഹോസ്റ്റലുകള്‍

അവാര്‍ഡുകളും നേട്ടങ്ങളും

പ്രവര്‍ത്തനം തുടങ്ങി പത്തുകൊല്ലത്തിനുള്ളില്‍ നാക് അക്രെഡിറ്റേഷന്‍ നേടിയ കേരളത്തിലെ ആദ്യത്തെ കോളജ്

ISO 9001: 2015 സര്‍ട്ടിഫൈഡ്

യുണൈറ്റഡ് നേഷന്‍സ് അക്കാഡമിക് ഇംപാക്ട് പ്രോഗ്രാമില്‍ അംഗത്വം

കേരള വ്യവസായവകുപ്പിന്റെ അപ്രീസിയേഷന്‍ അവാര്‍ഡ്

കേരള വ്യവസായവകുപ്പ് സംഘടിപ്പിച്ച എഡ്യൂക്കേഷന്‍ കോണ്‍ക്ലേവ് എന്‍ലൈറ്റ് 2020 പ്രൊജക്റ്റ് എക്‌സിബിഷന്‍ ആന്‍ഡ് ഹാക്കത്തോണില്‍ കോളജിന്റെ കംപ്യൂട്ടര്‍ സയന്‍സ് ആന്റ് എന്‍ജിനീയറിംഗ് വിഭാഗം രണ്ടാം സ്ഥാനം നേടി.

പ്രളയത്തിനു ശേഷം കേരള സര്‍ക്കാര്‍ സംഘടിപ്പിച്ച റീബില്‍ഡ് കേരളയില്‍ കോളജിന്റെ സിവില്‍ എന്‍ജിനീയറിംഗ് വിഭാഗം പൂര്‍ത്തിയാക്കിയ സര്‍വ്വേ പ്രോജക്റ്റ് ഏറ്റവും നല്ല എന്‍ജിനീയറിംഗ് കോളജ് എന്ന ഖ്യാതി നേടിത്തന്നു.

കണ്‍സള്‍ട്ടന്‍സി ജോലികള്‍ക്കായുള്ള ഇ-ടെണ്ടറുകള്‍ പങ്കെടുത്ത കോളജ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രശംസ പിടിച്ചുപറ്റി.

പ്രധാനമന്ത്രിയുടെ ആവാസ് യോജന പദ്ധതിയില്‍ ടെക്‌നിക്കല്‍ കണ്‍സള്‍ട്ടേഷനായി കോളജിന് സര്‍ക്കാര്‍ അംഗീകാരം നല്‍കി.