ലോകത്ത് എവിടെയും അവസരങ്ങള്‍: മെക്കാനിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ മികവുമായി സെന്റ് തോമസ് കോളജ്

സാലിഹ് റാവുത്തർ

എന്‍ജിനീയറിംഗ് പഠനം ആഗ്രഹിക്കുന്ന കഠിനാദ്ധ്വാനികളായ പല വിദ്യാര്‍ത്ഥികളും ആദ്യം തിരഞ്ഞെടുക്കുക മെക്കാനിക്കല്‍ ആയിരിക്കും. കാരണം അതിന്റെ സ്വീകാര്യത അതിബൃഹത്താണ്. കാര്‍ഷിക മേഖല മുതല്‍ ബഹിരാകാശ മേഖല വരെയാണ് മെക്കാനിക്കല്‍ എന്‍ജിനീയര്‍മാര്‍ കൈയൊപ്പു ചാര്‍ത്തുന്നത്. ഹെവി മെഷീനറി ഉപയോഗപ്പെടുത്തി കൊണ്ടുള്ള മാനുഫാക്ച്ചറിംഗ് പ്രൊഡക്ഷന്‍ മേഖലകളിലേക്ക് മെയ്ക്ക് ഇന്‍ ഇന്ത്യ പോലുള്ള പദ്ധതികളുടെ ഫലമായി നമ്മുടെ രാജ്യം ഇപ്പോള്‍ പ്രവേശിക്കുന്നതോടെ വിദേശരാജ്യങ്ങളിലെന്ന പോലെ തന്നെ നമ്മുടെ നാട്ടിലും വന്‍ സാദ്ധ്യതകളാണ് മെക്കാനിക്കല്‍ എന്‍ജിനീയര്‍മാരെ കാത്തിരിക്കുന്നത്.

ചെങ്ങന്നൂര്‍ സെന്റ് തോമസ് കോളജ് ഓഫ് എന്‍ജിനീയറിംഗിന്റെ ഏറ്റവും പ്രശസ്തി നേടിയതും പ്രാവീണ്യത്തോടെ നടത്തപ്പെടുന്നതുമായ വിഭാഗവും മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് തന്നെ.

ലബോറട്ടറി

സ്‌പെഷ്യലൈസ് ചെയ്ത മേഖലയില്‍ അവശ്യമായ അവഗാഹം നേടുന്നതിനൊപ്പം തന്നെ പൊതുവായ സാങ്കേതിക മേഖലയിലും അതുപോലെ തന്നെ വിസ്തൃതമായ അറിവു കൂടി സ്വാംശീകരിച്ചെടുക്കുന്ന തരത്തിലാണ് ഈ കോഴ്‌സ് രൂപകല്‍പന ചെയ്യപ്പെട്ടിട്ടുള്ളത്. സൈദ്ധാന്തികമായി നേടുന്ന അറിവിനെ ലബോറട്ടറിയിലും പുറമെയും പ്രായോഗികതലത്തില്‍ ആവിഷ്‌കരിച്ചെടുക്കാന്‍ കഴിയുംവണ്ണം വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്നതിനു യോജ്യമായ പരിശ്രമങ്ങള്‍ക്ക് പ്രത്യേക പരിശ്രമമാണ് ഇവിടത്തെ പ്രത്യേകത. അതിന് പര്യാപ്തമായ യന്ത്രോപകരണങ്ങള്‍ ആധുനികവും സുസജ്ജവുമായ രീതിയില്‍ ഇവിടെ മെക്കാനിക്കല്‍ ലാബില്‍ ഒരുക്കിയിരിക്കുന്നു. ഹീറ്റിംഗ് എഞ്ചിന്‍, ഫ്‌ളൂയിഡ് മെഷീനുകള്‍, ഹൈഡ്രോളിക് മെഷീനറി, മെഷീന്‍ ഷോപ്പ്, കാഡ്, മെട്രോളജി തുടങ്ങിയവ കൂടാതെ ഏറ്റവും ആധുനികമായ CNC മെഷീന്‍ ഈ ലാബിലുണ്ട്. വികസിതമായ ഒരു റൊബോട്ടിക്‌സ് ലാബ് സ്വന്തമായുണ്ടെന്നതാണ് മറ്റൊരു സവിശേഷത.

കോഴ്‌സില്‍ ടെക്ഷോര്‍, എന്‍.ഡി.റ്റി ഗ്ലോബല്‍ , ക്യൂ.എ/ക്യൂ.സി ഓട്ടോകാഡ് ഇവ ആഡ് ചെയ്തിരിക്കുന്നതിനാല്‍ അനുബന്ധമായ കരവിരുത് വികസിപ്പിച്ചെടുക്കാനായി മറ്റെങ്ങും പോകേണ്ടി വരുന്നില്ല.

എടുത്തു പറയത്തക്ക നിരവധി നേട്ടങ്ങള്‍ സെന്റ് തോമസ് കോളജിന്റെ മെക്കാനിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് കൈവരിച്ചിട്ടുണ്ട്. കണ്‍വെന്‍ഷണല്‍ ഇന്ധനം ഉപയോഗിച്ചു കൊണ്ട് ആറ് സ്‌ട്രോക്ക് എഞ്ചിന്‍ വിജയകരമായി പ്രവര്‍ത്തിപ്പിക്കുന്നതിനും നിലവിലുള്ള എഞ്ചിനില്‍ ചെറിയ മാറ്റം വരുത്തിക്കൊണ്ട് ആവിയില്‍ പ്രവര്‍ത്തിപ്പിക്കാനും കഴിഞ്ഞിട്ടുണ്ട്. ജെറ്റ് എഞ്ചിന്റെ മോഡല്‍ വികസിപ്പിക്കുകയും അത് ഉപയോഗിച്ച് റോട്ടോഡൈനമിക് അനാലിസിസ് പ്രയോഗികമാക്കുകയും ചെയ്തു. പരിസ്ഥിതി സൗഹൃദപരമായ കട്ടിംഗ് ഫ്‌ളൂയിഡ് നിര്‍മ്മിക്കുകയും ഫെയ്‌സ് ചെയ്ഞ്ചിംഗ് മെറ്റീരിയല്‍ സിമുലേഷന്‍ & എക്‌സ്‌പെരിമെന്റല്‍ ഉപയോഗിച്ച് റെഫ്രിജറേറ്ററിന്റെ എന്‍ഹാന്‍സ്ഡ് കോ-എഫിഷ്യന്റ് പ്രാവര്‍ത്തികമാക്കുകയും ചെയ്തു. ഇതിനെല്ലാം പുറമെ കേരളത്തിന്റെ അഭിമാനമായ കെല്‍ട്രോണിന്റെ ട്രെയ്‌നിംഗ് പാര്‍ട്ണര്‍ ആണ് ഈ ഡിപ്പാര്‍ട്ട്‌മെന്റ് എന്നത് പ്രത്യേകം പരാമര്‍ശം അര്‍ഹിക്കുന്നു.

പ്ലെയ്‌സ്‌മെന്റ്

കോളജിന്റം ട്രാക്ക് റെക്കോഡില്‍ പ്ലെയ്‌സ്‌മെന്റ് 50 മുതല്‍ 70 ശതമാനം വരെയാണ്.

മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് ബിരുദധാരികളെ സംബന്ധിച്ചിടത്തോളം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, ഐ.എസ്.ആര്‍.ഒ., ഡിഫന്‍സ്, ഓയില്‍ റിഫൈനറികള്‍, എന്‍.ടി.പിടസി., എല്‍. ആര്‍. സി., വിവിധ ഓട്ടോമൊബൈല്‍ കമ്പനികള്‍ ഇവയെല്ലാം പ്രധാന റിക്രൂട്ടേഴ്‌സ് ആണ്. വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊഡക്ഷന്‍ എന്‍ജിനീയര്‍, ഡിസൈന്‍ എന്‍ജിനീയര്‍, ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയര്‍, മാര്‍ക്കറ്റിംഗ് എന്‍ജിനീയര്‍, സര്‍വീസ് എന്‍ജിനീയര്‍, ക്വാളിറ്റി ഇന്‍സ്‌പെക്ഷന്‍ എന്‍ജിനീയര്‍ തസ്തികകളിലേക്കാണ് നിയമനം ലഭിക്കുക.

2018-19 വിദ്യാഭ്യാസ വര്‍ഷത്തില്‍ കേരള സാങ്കേതിക സര്‍വകലാശാല-(KTU) യുടെ രണ്ട് റാങ്ക് ഹോള്‍ഡര്‍മാരെയും പതിന്നാല് കോളജ് ടോപ്പോഴ്‌സിനെയും സംഭാവന ചെയ്തത് ഈ മെക്കാനിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റാണ്. കൂടാതെ അതേകൊല്ലം കേരള എന്‍ജിനീയറിംഗ് റിസള്‍ട്ടില്‍ പതിനഞ്ചാം റാങ്ക്, സെല്‍ഫ് ഫിനാന്‍സിംഗ് കോളജുകളിലെ ആറാം റാങ്ക് ഇവയും ഇവിടെ നിന്നായിരുന്നു.

2018-19 കൊല്ലത്തില്‍ പന്ത്രണ്ട് വിദ്യാര്‍ത്ഥികളാണ് പ്ലെയ്‌സ്‌മെന്റ് നേടിയത്. എട്ടുപേര്‍ കോര്‍ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് ഫീല്‍ഡിലും നാലുപേര്‍ ഐ.ടി സെക്ടറിലും സ്ഥാനമുറപ്പിക്കുകയുണ്ടായി. 2017-18 ലെ പ്ലെയ്‌സ്‌മെന്റ് റെക്കാഡ് ഒമ്പത് ആയിരുന്നു. ഇവിടത്തെ അഭിമാനമായ കൃഷ്ണന നമ്പൂതിരി ഐ.എസ്സ്.ആര്‍.ഒ യിലും ജിഷ്ണു എസ്. കുമാര്‍ ജി.ഇ യിലും സൂര്യലക്ഷ്മി തമ്പുരാട്ടി പൈലറ്റ് ട്രെയിനിയായും ജോയിന്‍ ചെയ്യുകയുണ്ടായി.

സെന്റ് തോമസ് കോളജ് ഓഫ് എന്‍ജിനീയറിംഗ് ആന്റ് ടെക്‌നോളജി

പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ നാക് (NAAC) അക്രഡിറ്റേഷന്‍ ലഭിച്ച ചുരുക്കം ചില കോളജുകളില്‍ ഒന്നാണ് സെന്റ് തോമസ്. കൂടാതെ NBA അക്രെഡിറ്റേഷന്‍ പ്രോസസ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നു. ഓള്‍ ഇന്‍ഡ്യാ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍ , ന്യൂ ഡല്‍ഹി (AICTE) യുടെ അംഗീകാരമുള്ളതും എ.പി.ജെ. അബ്ദുല്‍ കലാം സാങ്കേതികസര്‍വ്വകലാശാല(KTU)യുമായി അഫിലിയേറ്റ് ചെയ്യപ്പെട്ടതുമായ ഈ കലാലയം ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ നിന്നും അഞ്ചു കിലോമീറ്റര്‍ അകലെ കൊഴുവല്ലൂര്‍ വെണ്‍മണി പ്രദേശത്ത് സ്ഥിതിചെയ്യുന്നതും എല്ലാ പട്ടണങ്ങളുമായും റോഡ്-റെയില്‍ മാര്‍ഗ്ഗങ്ങള്‍ വഴി ബന്ധിക്കപ്പെട്ടിട്ടുള്ളതുമാണ്. സസ്യസമൃദ്ധമായ പ്രകൃതിയും പ്രശാന്തസുന്ദരമായ കായല്‍ത്തടവും കൊണ്ട് വലയം ചെയ്യപ്പെട്ട, വിദ്യാഭ്യാസത്തിന് അനുകൂലമായ അന്തരീക്ഷം ഇവിടത്തെ പ്രത്യേകതയാണ്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം സുരക്ഷിതങ്ങളായ ഹോസ്റ്റലുകളും സമീപപ്രദേശങ്ങളിലുള്ളവര്‍ക്കായി ബസ്സുകളും ഏര്‍പ്പെടുത്തിയിരിക്കുന്നു. ഇപ്പോള്‍ അഞ്ച് ബിരുദ കോഴ്‌സുകളാണ് ഇപ്പോള്‍ വാഗ്ദാനം ചെയ്യുന്നത് – സിവില്‍ എന്‍ജിനീയറിംഗ്, മെക്കാനിക്കല്‍ എന്‍ജിനീയറിംഗ്. ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ് എന്‍ജിനീയറിംഗ്, ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗ്, കംപ്യൂട്ടര്‍ സയന്‍സ് ആന്റ് എന്‍ജിനീയറിംഗ് ഇവയാണ്.

ഫാക്കല്‍റ്റി

യോഗ്യതയും പ്രവൃത്തിപരിചയവും നേടിയ ഫുള്‍ടൈം ഫാക്കല്‍റ്റി പഠനത്തിന് നേതൃത്വം നല്‍കുന്നു. എ.ഐ.സി.ടി.ഐ മാനദണ്ഡം അനുസരിച്ച് ഇരുപത് വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ട്യൂട്ടര്‍ എന്ന നിലയിലാണ് അനുപാതം.

പാഠ്യേതര മേഖല

സ്‌പോര്‍ട്‌സ്, ഗെയിംസ് ഇവക്കായി ഇന്‍ഡോര്‍ ഔട്ട് ഡോര്‍ കളിസ്ഥലങ്ങള്‍, മികച്ച ഉപകരങ്ങള്‍

കലാപരവും ബൗദ്ധികവുമായ കഴിവുകള്‍ വളര്‍ത്തുന്നതിനായി പ്രത്യേകം ക്ലബ്ബുകള്‍

റാപ്പിഡോ എന്ന ആനുവല്‍ അത്‌ലറ്റിക് മീറ്റ്
സ്‌പൈക്ക് എന്ന വാര്‍ഷിക ഗെയിംസ് മീറ്റ്
വൈവിധ് എന്ന സാങ്കേതിക-സാംസ്‌കാരിക ആഘോഷം.

മാനേജ്‌മെന്റ്

അടൂര്‍ ആസ്ഥാനമായ സെന്റ് തോമസ് എഡ്യൂക്കേഷണല്‍ സൊസൈറ്റിയാല്‍ നടത്തപ്പെടുന്ന കോളജിലെ സൊസൈറ്റി അംഗങ്ങള്‍ വിദ്യാഭ്യാസം, എന്‍ജിനീയറിംഗ്, മെഡിക്കല്‍, മാനേജ്‌മെന്റ് മേഖലകളില്‍ മികവ് തെളിയിച്ചവരാണ്.

പൊതുസൗകര്യങ്ങള്‍

രണ്ടരലക്ഷം ചതുരശ്ര അടി കെട്ടിടങ്ങള്‍ സ്ഥിതിചെയ്യുന്ന പതിനഞ്ച് ഏക്കര്‍ ഭൂമി. എല്‍.സി.ഡി പ്രൊജക്ടറുകളുള്ള ക്ലാസ്സ് റൂമുകള്‍
പതിനേഴായിരം പുസ്തകങ്ങളുള്ള ഇരുനില ലൈബ്രറി
ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് പ്രത്യേക ലൈബ്രറികള്‍
കഫെറ്റീരിയ, ഫുഡ് കോര്‍ട്ട്
വിശാലമായ ഓഡിറ്റോറിയം
ഇന്‍ഡോര്‍, ഔട്ട് ഡോര്‍ കളിസ്ഥലങ്ങള്‍
കാമ്പസിനുള്ളില്‍ എ.ടി.എം സൗകര്യം
ആധുനിക സൗകര്യങ്ങളുള്ള ഹോസ്റ്റലുകള്‍

അവാര്‍ഡുകളും നേട്ടങ്ങളും

പ്രവര്‍ത്തനം തുടങ്ങി പത്തുകൊല്ലത്തിനുള്ളില്‍ നാക് അക്രെഡിറ്റേഷന്‍ നേടിയ കേരളത്തിലെ ആദ്യത്തെ കോളേജ്

ഐ എസ് ഒ 9001: 2015 സര്‍ട്ടിഫൈഡ്

യുണൈറ്റഡ് നേഷന്‍സ് അക്കാഡമിക് ഇംപാക്ട് പ്രോഗ്രാമില്‍ അംഗത്വം

കേരള വ്യവസായവകുപ്പിന്റെ അപ്രീസിയേഷന്‍ അവാര്‍ഡ്

കേരള വ്യവസായവകുപ്പ് സംഘടിപ്പിച്ച എഡ്യൂക്കേഷന്‍ കോണ്‍ക്ലേവ് എന്‍ലൈറ്റ് 2020 പ്രൊജക്റ്റ് എക്‌സിബിഷന്‍ ആന്‍ഡ് ഹാക്കത്തോണില്‍ കോളജിന്റെ കംപ്യൂട്ടര്‍ സയന്‍സ് ആന്റ് എന്‍ജിനീയറിംഗ് വിഭാഗം രണ്ടാം സ്ഥാനം നേടി.

പ്രളയത്തിനു ശേഷം കേരള സര്‍ക്കാര്‍ സംഘടിപ്പിച്ച റീബില്‍ഡ് കേരളയില്‍ കോളജിന്റെ സിവില്‍ എന്‍ജിനീയറിംഗ് വിഭാഗം പൂര്‍ത്തിയാക്കിയ സര്‍വ്വേ പ്രോജക്റ്റ് ഏറ്റവും നല്ല എന്‍ജിനീയറിംഗ് കോളജ് എന്ന ഖ്യാതി നേടിത്തന്നു.

കണ്‍സള്‍ട്ടന്‍സി ജോലികള്‍ക്കായുള്ള ഇ-ടെണ്ടറുകള്‍ പങ്കെടുത്ത കോളജ് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പ്രശംസ പിടിച്ചുപറ്റി.

പ്രധാനമന്ത്രിയുടെ ആവാസ് യോജന പദ്ധതിയില്‍ ടെക്‌നിക്കല്‍ കണ്‍സള്‍ട്ടേഷനായി കോളജിന് സര്‍ക്കാര്‍ അംഗീകാരം നല്‍കി.