മാനേജ്‌മെന്റ് വിദ്യാഭ്യാസ രംഗത്ത് വ്യത്യസ്തതകളോടെ പ്രൊവിഡന്‍സ് ബിസിനസ് സ്‌കൂള്‍

സാലിഹ് റാവുത്തർ

കോര്‍പ്പറേറ്റ് മേഖലയുടെ നേതൃസ്ഥാനത്തേക്ക് യുവാക്കളെ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രൊവിഡന്‍സ് ബിസിനസ് സ്‌കൂള്‍ ആരംഭിച്ചിരിക്കുന്നു. പ്രൊവിഡന്‍സിന്റെ മുഴുവന്‍ സമയ എം.ബി.എ പ്രോഗ്രാം A.I.C.T.E-യുടെ അംഗീകാരവും കേരള ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി (KTU) അഫിലിയേറ്റ് ചെയ്തിട്ടുള്ളതാണ്.

മറ്റു സ്ഥാപനങ്ങളില്‍ നിന്ന് വ്യത്യസ്തമായി പാഠ്യ പദ്ധതിയോടൊപ്പം വിദ്യാര്‍ത്ഥികളുടെ സമഗ്ര വികസനം ഉറപ്പാക്കുന്ന പാഠ്യാനുബന്ധ ശേഷിയും വളര്‍ത്തിയെടുത്തു ഉന്നതമായ തൊഴിലിലേക്ക് അവരെ നയിക്കുക എന്ന ലക്ഷ്യത്തോടെ സവിശേഷമായി രൂപകല്‍പ്പന ചെയ്ത പ്രൊഫഷണല്‍ സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമുകളും പിഎസ്ബിയില്‍ ഉണ്ട്.

പ്രൊവിഡന്‍സ് ബിസിനസ് സ്‌കൂളില്‍ ദിവസേന നടക്കുന്ന ഇന്‍ഡസ്ട്രി ഇന്ററാക്ഷന്‍ ഈ ബിസിനസ് സ്‌കൂളിനെ മറ്റു സ്ഥാപനങ്ങളില്‍ നിന്നും പൂര്‍ണമായും വ്യത്യസ്തമാക്കുന്നു. ഇതു പ്രയോഗിക വിജ്ഞാനത്തിന് മികച്ച അവസരമാണ് ഒരുക്കുന്നത്. അതു പോലെ വിദ്യാര്‍ത്ഥികളില്‍ കോര്‍പ്പറേറ്റ് നേതൃത്വ അവബോധം സ്വാഭാവികമായി രൂപപ്പെടുത്തുന്നു.

ശ്രീമതി രാധിക അജിത് (TCS – HR Talent Acquisition), ശ്രീ. ഹരീഷ് എം (Head – Market Development, Kerala Business Standard), ശ്രീമതി വിസ്മയ വിവേക് (Head – Recruitment SFO Technologise), ശ്രീ. ശ്യാം പത്മന്‍ (Advocate, HC of Kerala), ശ്രീമതി ക്രിസ്റ്റിന ഡയസ് (Switzerland) എന്നിവരുമായി പിഎസ്ബി ബിസിനസ് സ്‌കൂളിലെ വിദ്യര്‍ത്ഥികള്‍ക്ക് സംവദിക്കാനുള്ള അവസരങ്ങള്‍ ഉണ്ടായി.

“”സമഗ്രവും സര്‍ഗ്ഗാത്മകവുമായ ഉന്നമനം ലക്ഷ്യമാക്കി വിദ്യാര്‍ത്ഥികളുടെ നൈപുണ്യ വികസനത്തിന് ഊന്നല്‍ നല്‍കുന്ന സിമുലേറ്റഡ് കോര്‍പ്പറേറ്റ് എന്‍വയോണ്‍മെന്റ് ആണ് പിഎസ്ബിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നത്”” – ഡോ. ജോര്‍ജ് വി ആന്റണി, ഡയറക്ടര്‍, പ്രൊവിഡന്‍സ് സ്‌കൂള്‍ ഓഫ് ബിസിനസ്.

SAP Consultant Certification, Advanced Excel, CIFRS, CBC, AI for Leaders, Coding for Managers, Design Thinking for Managers എന്നീ സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമുകള്‍ എം.ബി.എ പ്രോഗ്രാമിനൊപ്പം പഠിക്കുന്നതിനുള്ള അവസരം വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നു.

HR, Finance, Marketing, Systems, Operation എന്നീ ഏരിയകളില്‍ സ്‌പെഷലൈസ് ചെയ്യാനുള്ള അവസരം പിഎസ്ബിയില്‍ ലഭ്യമാണ്.

Read more

കൂടുതല്‍ വിവരങ്ങള്‍ക്ക് ശ്രീ. പ്രതീഷ് മാത്യ ജോണിനെ ബന്ധപ്പെടുക: 9744807333