ഇന്ത്യയുമായുള്ള വിദ്യാഭ്യാസ ബന്ധം ശക്തിപ്പെടുത്തി ന്യൂസിലന്‍ഡ്; ന്യൂസിലന്‍ഡ്- ഇന്ത്യ എഡ്യുക്കേഷന്‍ വീക്ക് പ്രഖ്യാപിച്ചു

എഡ്യുക്കേഷന്‍ ന്യൂസിലന്‍ഡ്, ആദ്യത്തെ ന്യൂസിലന്‍ഡ്-ഇന്ത്യ എഡ്യുക്കേഷന്‍ വീക്ക് 2020 ഒക്‌റ്റോബര്‍ 05 മുതല്‍ 09 വരെ നടത്തുന്നു. ഇന്ത്യയില്‍ നിന്നും ന്യൂസിലന്‍ഡില്‍ നിന്നുമുള്ള ഗവേഷകര്‍, വിദഗ്ദ്ധര്‍, അക്കാദമിക് വിദഗ്ദ്ധര്‍ എന്നിവരെ ഒരുമിച്ചു കൊണ്ടുവരുന്ന ഓണ്‍ലൈന്‍ സീരീസാണിത്. ഒരാഴ്ച്ച നീണ്ടു നില്‍ക്കുന്ന ഇവന്റിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വിദ്യാഭ്യാസ ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടും. എക്‌സ്‌ക്ലൂസീവ് പാനല്‍ ചര്‍ച്ചകള്‍, സ്‌പെഷ്യലിസ്റ്റ് മാസ്റ്റര്‍ ക്ലാസസ്, അലുംനി എന്‍ഗേജ്‌മെന്റ്, ഡെയ്‌ലി ട്രിവിയ, ന്യൂസിലന്‍ഡിന്റെ മവോരി സംസ്‌ക്കാരം പ്രദര്‍ശിപ്പിക്കല്‍ തുടങ്ങിയവ ഇതിലൂടെ നടക്കും.

“ന്യൂസിലന്‍ഡ്- ഇന്ത്യ എഡ്യുക്കേഷന്‍ വീക്ക് അവതരിപ്പിക്കുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. ഇന്ത്യയിലുടനീളമുള്ള വിദ്യാര്‍ത്ഥികളെയും അക്കാദമിക്കുകളെയും തമ്മില്‍ ബന്ധിപ്പിക്കുന്നതിനായി ഞങ്ങള്‍ ടെക്‌നോളജിയെയാണ് പ്രയോജനപ്പെടുത്തുന്നത്. ഈ ഓണ്‍ലൈന്‍ ഇവന്റിലൂടെ ന്യൂസിലന്‍ഡിലുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പറയുന്നത് കേള്‍ക്കാനും കോവിഡ്-19 ഭാവി വിദ്യാഭ്യാസത്തെ എങ്ങനെ കരുപ്പിടിപ്പിക്കുമെന്ന് അറിയാനും ന്യൂസിലന്‍ഡിലെ അക്കാദമിക്കുകളുമായി ഇടപഴകാനും അവസരമൊരുങ്ങുന്നു” – എഡ്യുക്കേഷന്‍ ന്യൂസിലന്‍ഡ്, ഏഷ്യ റീജണല്‍ ഡയറക്റ്റര്‍, ജോണ്‍ ലാക്‌സണ്‍ പറഞ്ഞു.

ന്യൂസിലന്‍ഡും ഇന്ത്യയും തമ്മിലുള്ള വിദ്യാഭ്യാസ ബന്ധം കഴിഞ്ഞ നാളുകളില്‍ കൂടുതല്‍ ശക്തിപ്പെട്ടിട്ടേയുള്ളൂ. 2019-ല്‍ ന്യൂസിലന്‍ഡ് സര്‍വകലാശാലകളില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 37 ശതമാനം വര്‍ദ്ധനയുണ്ടായിട്ടുണ്ട്. കോവിഡ്-19 ഉണ്ടാക്കിയ തടസ്സങ്ങള്‍ക്കിടയിലും ഇരുരാജ്യങ്ങളിലുമുള്ള സ്ഥാപനങ്ങളും സര്‍വകലാശാലകളും തമ്മില്‍ സജീവമായ സഹകരണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

“ഈ ഇവന്റില്‍ പങ്കാളികളാകുന്ന എല്ലാ സര്‍വകലാശാലകളും 2020 QS വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗിലെ ആദ്യ 3 ശതമാനത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളവയാണ്. ഗ്ലോബലി അംഗീകരിക്കപ്പെട്ടതും ട്രാന്‍സ്ഫറബിള്‍ ക്വാളിഫിക്കേഷനുകളും സ്‌കില്ലുകളും നല്‍കുന്നതുമായ ഇടങ്ങളാണിത്. കാര്യങ്ങള്‍ പഴയപടിയാകുന്ന മുറയ്ക്ക് ന്യൂസിലന്‍ഡിലേക്ക് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ ക്ഷണിക്കുന്നതിനായി കാത്തിരിക്കുകയാണ് ഞങ്ങള്‍. ഇതിനിടെ ഇന്ത്യന്‍ അക്കാദമിയയും സ്ഥാപനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് ഞങ്ങള്‍” ലാക്‌സണ്‍ കൂട്ടിച്ചേര്‍ത്തൂ.