പ്രൊവിഡന്‍സ് കോളജ് മാനേജ്‌മെന്റ് വിദ്യാഭ്യാസ രംഗത്തേക്ക്

സാലിഹ് റാവുത്തർ

മാനേജ്‌മെന്റ് സ്റ്റഡീസില്‍ താത്പര്യമുള്ള യുവജനതയെ കോര്‍പ്പറേറ്റ് മേഖലയുടെ നേതൃസ്ഥാനത്തേക്ക് വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യവുമായി പ്രൊവിഡന്‍സ് സ്‌കൂള്‍ ഓഫ് ബിസിനസ് എം.ബി.എ പ്രോഗ്രാം ആരംഭിച്ചിരിക്കുന്നു. സെമസ്റ്റര്‍ അടിസ്ഥാനത്തിലുള്ള പ്രൊവിഡന്‍സിന്റെ മുഴുവന്‍സമയ എം.ബി.എ പ്രോഗ്രാം AICTEയുടെ അംഗീകാരവും കേരള ടെക്‌നൊളോജിക്കല്‍ യൂണിവേഴ്‌സിറ്റി (KTU) യുമായി അഫിലിയേഷനുള്ളതുമാണ്. യൂണിവേഴ്‌സിറ്റി കരിക്കുലത്തിനു പുറമെ മാനേജ്‌മെന്റ് പ്രൊഫഷണല്‍സിന്റെ അപഗ്രഥനാപരമായ ചിന്താശേഷി വളര്‍ത്തിയെടുക്കുന്നതിനും മികച്ച പ്ലെയ്‌സ്‌മെന്റ്‌സ് കരഗതമാക്കുന്നതിനും പ്രത്യേകം രുപകല്‍പന ചെയ്യപ്പെട്ടിട്ടുള്ള SAP കണ്‍സള്‍ട്ടന്റ് സര്‍ട്ടിഫിക്കേഷന്‍, Advanced Excel, CIFRS(UK), CBC, AI of Leaders, Design Thinking and Coding for Managers, എന്നീ സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമുകള്‍ അവരുടെ നിര്‍ണായക കാര്യക്ഷമത (Critical competencies) യും തൊഴില്‍പരമായ മൂല്യം ഇവ കോര്‍പ്പറേറ്റ് മേഖലയില്‍ പരിഗണനീയമായ സ്ഥാനമുറപ്പിക്കുന്നതിന് അവരെ സഹായിക്കുന്നു. ഇത് കോര്‍പ്പറേറ്റ് സാഹചര്യത്തിനനുരൂപമായ സാഹചര്യം കാമ്പസില്‍ സൃഷ്ടിച്ചെടുക്കുകയും അതിന്റെ വ്യവസായസദൃശമായ എക്‌സ്‌പോഷര്‍ വിദ്യാര്‍ത്ഥികളെ ഇന്‍ഡസ്ട്രി റെഡി ലീഡേഴ്‌സ് ആക്കി മാറ്റുകയും ചെയ്യുന്നു. അവര്‍ക്ക് ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, ഹ്യൂമന്‍ റിസോഴ്‌സസ് , ഓപ്പറേഷന്‍ ആന്‍ഡ് ഇന്‍ഫോര്‍മേഷന്‍ സിസ്റ്റംസ് തുടങ്ങി വിവിധ മേഖലകളില്‍ സ്‌പെഷ്യലൈസ് ചെയ്യാനും അതു വഴി സ്വന്തം അഭിരുചിക്ക് അനുസൃതമായ ഭാവി തിരഞ്ഞെടുക്കുന്നതിനുള്ള അവസരവും പ്രൊവിഡന്‍സില്‍ ലഭിക്കുന്നു.

എം.ബി.എ പ്രോഗ്രാം ഒരു തൊഴില്‍പദ്ധതി എന്നതിനേക്കാള്‍ ഒരു ബിരുദാനന്തരബിരുദ കോഴ്‌സായിട്ടാണ് പൊതുവെ കാണപ്പെടുന്നത്. നിര്‍ണായക ജ്ഞാനത്തെ (Critical knowledge) പോഷിപ്പിക്കുക, വൈദഗ്ദ്യത്തെ വികസിപ്പിക്കുക, തൊഴില്‍പരമായ പുരോഗതി കൈവരിക്കുക എന്നതും അതിന്റെ ലക്ഷ്യമാണ്. അതുകൊുതന്നെ വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗപരമായ ശേഷിയെ പുറത്തെത്തിക്കുവാനും അവര്‍ക്കനുയോജ്യമായ സ്ഥാനങ്ങളില്‍
അവരെ എത്തിക്കുന്നതിനും കഴിയുന്ന സാഹചര്യത്തിലും ചുറ്റുപാടിലുമാണ് എം.ബി.എ കോഴ്‌സ് പൂര്‍ത്തിയാക്കേണ്ടത്. കേരളത്തിലെ മറ്റുപല ബിസിനസ് സ്‌കൂളുകളേക്കാളും പ്രൊവിഡന്‍സിന്റെ അന്തരീക്ഷം നൂതനമാണ്. അതിന്റെ പാഠ്യപദ്ധതിയും പരിശീലനവും വിദ്യാര്‍ത്ഥികളെ ഉന്നതപദവികളിലെത്തിക്കാന്‍ കഴിയുംവണ്ണം വാര്‍ത്തെടുക്കാന്‍ രൂപകല്‍പന ചെയ്യപ്പെട്ടിട്ടുള്ളതാണ്. ഭാവിപ്രതീക്ഷയ്ക്ക് നിര്‍ണായകമായ ഈ പാഠ്യപദ്ധതി അവരുടെ ആശയവിനിമയ മികവിനെയും ആത്മവിശ്വാസത്തെയും ഉയര്‍ത്തുകയും SAP സര്‍ട്ടിഫിക്കേഷന്‍, AI of Leaderss തുടങ്ങിയ യോഗ്യതാപ്രമാണങ്ങള്‍ ഉന്നതമായ പദവികളിലെത്തിച്ചേരാന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുകയും ചെയ്യുന്നു.

Read more

പ്രൊവിഡന്‍സിന്റെ എംബിഎ പ്രോഗ്രാമിലെ ഓരോ വിഷയത്തിനും ഒരു മികച്ച കോര്‍പ്പറേറ്റ് ഓര്‍ഗനൈസേഷന്റെ സപ്പോര്‍ട്ട് ഉണ്ടാകും എന്നത് എടുത്തു പറയത്തക്കതാണ്. ആഗോള നിലവാരത്തിലുള്ള മാര്‍ഗ്ഗദര്‍ശികള്‍, അന്താരാഷ്ട്ര ഇന്റേണ്‍ഷിപ്പും പ്ലെയ്‌സ്‌മെന്റും, നിത്യേനയുള്ള കോര്‍പ്പറേറ്റ് സമ്പര്‍ക്കങ്ങള്‍, അന്താരാഷ്ട്ര-കോര്‍പ്പറേറ്റ് പ്രവൃത്തിപരിചയം നേടിയ ഫാക്കല്‍റ്റി, വിദേശ യൂണിവേഴ്‌സിറ്റികളുമായുള്ള കൂട്ടുപ്രവര്‍ത്തനം, ഓണ്‍-സൈറ്റ് കോര്‍പ്പറേറ്റ് പരിശീലന പരിപാടികള്‍, മികച്ച താമസസൗകര്യം ഇങ്ങനെ വിവിധ മേന്മകളാണ് പ്രൊവിഡന്‍സ് വാഗ്ദാനം ചെയ്യുന്നത്. പ്രൊഫഷണല്‍ മാനേജ്‌മെന്റ്, അക്കാഡമിക് ലീഡര്‍ഷിപ്പ്, പരിചയസമ്പന്നരായ ഫാക്കല്‍റ്റി, അവാര്‍ഡ്-വിന്നിംഗ് സൗകര്യങ്ങള്‍, കോര്‍പ്പറേറ്റ് ബന്ധങ്ങള്‍, മികച്ച അദ്ധ്യാപന രീതി, സൂക്ഷ്മമായ സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാം, അന്താരാഷ്ട്രബന്ധങ്ങള്‍ ഇവയെല്ലാം കണക്കിലെടുക്കുമ്പോള്‍ മാനേജ്‌മെന്റ് ഉന്നത വിദ്യാഭ്യാസത്തിന് ഏറ്റവും അനുയോജ്യമായ ഒരു ഇന്‍സ്റ്റിറ്റ്യൂട്ടാണ് പ്രൊവിഡന്‍സ്.