എഐ, ബ്ലോക്ക് ചെയിന്‍, ഡിസൈന്‍ എന്നിവയില്‍ മൂന്ന് പുതിയ പ്രോഗ്രാമുകളുമായി ഐഐഎം കോഴിക്കോടും വൈലിഎന്‍എക്‌സ്ടിയും

  • പ്രൊഫഷണലുകള്‍ക്കായി മൂന്ന് അഡ്വാന്‍സ്ഡ് മാനേജ്‌മെന്റ് സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമുകള്‍ അവതരിപ്പിച്ചു
  • വിദ്യാര്‍ത്ഥികള്‍ക്ക് ഐഐഎം കോഴിക്കോട് എക്സിക്യൂട്ടീവ് അലൂമ്നി സ്റ്റാറ്റസ് ലഭിക്കും

ഇന്ത്യയിലെ മുന്‍നിര ബിസിനസ് സ്‌കൂളായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കോഴിക്കോട്, വൈലിയുടെ ഇന്നൊവേറ്റീവ് ലേര്‍ണിംഗ് സൊലൂഷനായ വൈലിഎന്‍എക്‌സ്ടിയുമായി (WileyNXT) കൈകോര്‍ത്ത് മൂന്ന് എക്സിക്യൂട്ടീവ് പ്രോഗ്രാമുകള്‍ അവതരിപ്പിച്ചു. അഡ്വാന്‍സ്ഡ് മാനേജ്‌മെന്റ് സര്‍ട്ടിഫിക്കേഷന്‍ ഇന്‍ ട്രാന്‍സ്‌ഫോര്‍മിംഗ് കസ്റ്റമര്‍ എക്സ്പീരിയന്‍സ് വിത്ത് എഐ ആന്‍ഡ് ഡിസൈന്‍, അഡ്വാന്‍സ്ഡ് മാനേജ്‌മെന്റ് സര്‍ട്ടിഫിക്കേഷന്‍ ഇന്‍ ബ്ലോക്ക്ചെയിന്‍ ആന്‍ഡ് എഐ ഫോര്‍ ഫിന്‍ടെക്ക്, അഡ്വാന്‍സ്ഡ് മാനേജ്‌മെന്റ് സര്‍ട്ടിഫിക്കേഷന്‍ ഇന്‍ സര്‍വീസസ് ആന്‍ഡ് സപ്ലൈ ചെയിന്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ എന്നിവയാണ് മൂന്ന് പ്രോഗ്രാമുകള്‍.

ഫിന്‍ടെക്ക്, മാനുഫാക്ച്ചറിംഗ്, ഐടി, റീട്ടെയില്‍, സര്‍വീസ് ഇന്‍ഡസ്ട്രി തുടങ്ങിയ മേഖലകളിലെ ടെക്‌നോളജി, ഡാറ്റ, മാര്‍ക്കറ്റിംഗ്, സപ്ലൈ ചെയിന്‍ തുടങ്ങിയ ഡൊമെയ്നുകളിലെ പ്രൊഫഷണലുകളെ ലക്ഷ്യമിട്ടാണ് ഇരു സ്ഥാപനങ്ങളും ചേര്‍ന്ന് കോഴ്സ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. വൈലിഎന്‍എക്‌സ്ടി, ഐഐഎം കോഴിക്കോട് എന്നിവര്‍ ചേര്‍ന്നാണ് ഈ പ്രോഗ്രാമുകള്‍ക്ക് സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നത്. ഈ കോഴ്സ് ചെയ്യുന്നവര്‍ക്ക് ഐഐഎം കോഴിക്കോടിന്റെ എക്സിക്യൂട്ടീവ് അലൂമ്‌നി സ്റ്റാറ്റസും ലഭിക്കും.

കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് മാനേജ്‌മെന്റില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വലിയ തോതില്‍ ഉപയോഗിക്കുന്നുണ്ട്. ഗാര്‍ട്ട്ണര്‍ ഡാറ്റ അനുസരിച്ച് 2020 ഓടെ ഉപഭോക്താക്കള്‍ക്ക് അവരുടെ 85 ശതമാനം ബന്ധവും മനുഷ്യനുമായി ഇടപഴകാതെ പൂര്‍ത്തിയാക്കാനാകുമെന്നാണ് സൂചിപ്പിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലെ ന്നൊവേഷനുകള്‍ക്ക് ആക്കം കൂട്ടാന്‍, സി-സ്യൂട്ട് എക്സിക്യൂട്ടീവുകള്‍ക്ക് അവരുടെ എഐ അഡോപ്ഷന്‍ പ്രോസസ് വേഗത്തിലാക്കാന്‍ ഡിസൈന്‍ അപ്ലൈ ചെയ്യേണ്ടി വരും.

ഇതോടൊപ്പം, സാമ്പത്തിക സേവന മേഖലയിലെ വിവരച്ചോര്‍ച്ചകള്‍ കൂടുതന്നതു കാരണം വികേന്ദ്രീകൃതമായും ഉപയോക്തൃ സൗഹൃദ പ്ലാറ്റ്‌ഫോമിലും സുരക്ഷ ലഭ്യമാക്കുന്ന ബ്ലോക്ക് ചെയിന്‍ സാങ്കേതികവിദ്യ കൂടുതലായി ഉപയോഗിച്ചു വരുന്നു. ബ്ലോക്ക് ചെയിനിന്റെ ക്രിപ്‌റ്റോഗ്രഫിക് അല്‍ഗരിതത്തിലൂടെ ഫ്രോഡുകളും ആക്രമണങ്ങളും വലിയ അളവില്‍ കുറയ്ക്കാനാകും. ഇത് ഡിജിറ്റല്‍ ഇടപാടുകളെ കൂടുതല്‍ സുരക്ഷിതമാക്കാന്‍ സഹായിക്കുന്നു. നിര്‍മ്മാണം, റീട്ടെയില്‍ തുടങ്ങിയവയും പ്രോസസുകളുടെയും സപ്ലൈ ചെയിനിന്റെയും സ്മാര്‍ട്ടിഫിക്കേഷനായി ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. എഐ ആന്‍ഡ് ഡിസൈന്‍, ഐഒടി, ബ്ലോക്ക് ചെയിന്‍ തുടങ്ങിയവയൊണ് ഈ മേഖലകളും ആശ്രയിക്കുന്നത്.

“ഐഐഎം കോഴിക്കോട് പോലെ അഭിമാനാര്‍ഹമായ നേട്ടങ്ങള്‍ കൈവരിച്ചൊരു സ്ഥാപനവുമായി സഹകരിച്ച് എഐ, ബ്ലോക്ക്ചെയിന്‍, ഡിസൈന്‍ എന്നിവയില്‍ മികച്ച പ്രോഗ്രാമുകള്‍ നല്‍കാന്‍ കഴിയുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ ആകാംക്ഷയുണ്ട്. വൈലി എന്‍എക്‌സ്ടിയുടെ ഗ്ലോബല്‍ സ്റ്റാന്‍ഡേര്‍ഡ് കോഴ്സ്വെയര്‍, ആന്‍ഡ്രോലോജിക്കല്‍ മെതഡോളജി, പരിചയസമ്പന്നരായ ഇന്‍ഡസ്ട്രി അഡൈ്വസറി കൗണ്‍സില്‍, ഐഐഎം കോഴിക്കോടിന്റെ അക്കാദമിക് മികവ് എന്നിവയുടെ സങ്കലനമാണ്. ബ്ലോക്ക്ചെയിന്‍, എഐ, ഡിസൈന്‍ എന്നിവയില്‍ നേതൃനിരയെ വാര്‍ത്തെടുക്കാന്‍ പ്രൊഫഷണലുകള്‍ക്ക് ഇന്‍ഡസ്ട്രി 4.0 സ്‌കില്‍സ് വികസിപ്പിക്കാന്‍ സഹായിക്കുന്നതാണ് ഈ സര്‍ട്ടിഫിക്കേഷന്‍ കോഴ്സുകള്‍. ഉയര്‍ന്നു വരുന്ന ടെക്‌നോളജികളെ അടിസ്ഥാനമാക്കി വിവിധ വിഷയങ്ങളില്‍ ജോബ് റോള്‍ മാപ്പ്ഡായ സമഗ്ര കോഴ്സുകള്‍ വൈലിഎന്‍എക്‌സ്ടി നല്‍കി വരുന്നു” – വൈലി ഇന്ത്യ, മാനേജിംഗ് ഡയറക്റ്റര്‍, വികാസ് ഗുപ്ത പറഞ്ഞു.

“ബാങ്കിംഗ് സെക്റ്ററിനെ ആകെ മാറ്റി മറിക്കാനും കൂടുതല്‍ സുരക്ഷ ശക്തിപ്പെടുത്താനും ശേഷിയുള്ളതാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ബ്ലോക്ക്ചെയിനും. നിലവിലെ കോവിഡ് മഹാമാരി, ഉയര്‍ന്നു വരുന്ന സുരക്ഷാ പ്രശ്‌നങ്ങള്‍, സ്വകാര്യതാ പ്രശ്‌നങ്ങള്‍ എന്നിവ പോസ്റ്റ് കോവിഡ് ലോകത്തിന് ആവശ്യമായ 21-ാം നൂറ്റാണ്ടിന് വേണ്ട കഴിവുകള്‍ നേടിയെടുക്കേണ്ടതിന്റെ ആവശ്യകത വര്‍ദ്ധിപ്പിച്ചിരിക്കുന്നു. വൈലിഎന്‍എക്‌സ്ടിയുമായി സഹകരിച്ച് നമ്മുടെ ഭാവി തലമുറയെ ഇന്‍ഡസ്ട്രി 4.0-യ്ക്ക് സജ്ജമാക്കാന്‍ കഴിയുന്ന തരത്തിലുള്ള പ്രോഗ്രാം അവതരിപ്പിക്കുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്” – ഐഐഎം കോഴിക്കോട്, ഡയറക്റ്റര്‍, പ്രൊഫ. ദെബാശിഷ് ചാറ്റര്‍ജി പറഞ്ഞു.

8 മാസം ദൈര്‍ഘ്യമുള്ള ഈ പ്രോഗ്രാമിലൂടെ ലഭിക്കുന്നത് എക്സ്പീരിയന്‍ഷ്യല്‍ ലേര്‍ണിംഗായിരിക്കും. ക്ലാസ്‌റൂമിലേക്ക് ബിസിനസ് കോണ്‍ടെക്സ്റ്റ് കൊണ്ടുവരാന്‍ ഇന്‍ഡസ്ട്രിയില്‍ നിന്നുള്ള വിദഗ്ദ്ധരുടെ മാസ്റ്റര്‍ ക്ലാസുകളും കാണും.