കേരള സര്‍വകലാശാല പി.ജി പരീക്ഷാ തിയതി പ്രഖ്യാപിച്ചു

കേരള സര്‍വകലാശാല പിജി പരീക്ഷാ തിയതി പ്രഖ്യാപിച്ചു. പിജി രണ്ടാം സെമസ്റ്റര്‍ പരീക്ഷ ജൂണ്‍ 19 മുതലും നാലാം സെമസ്റ്റര്‍ പരീക്ഷകള്‍ ജൂലൈ ഒന്നു മുതലും ആരംഭിക്കും. സര്‍വകലാശാല പരിധിക്കുളളിലും, ലക്ഷദ്വീപിലും വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ മറ്റ് 5 ജില്ലകളിലും പരീക്ഷാകേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്.

പരീക്ഷാകേന്ദ്രങ്ങളില്‍ മാറ്റം ആവശ്യമുളള വിദ്യാര്‍ത്ഥികള്‍ മാത്രം ജൂണ്‍ 10 മുതല്‍ സര്‍വകലാശാല സ്റ്റുഡന്റ് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത് പരീക്ഷകേന്ദ്രങ്ങള്‍ തിരഞ്ഞെടുക്കേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക്: 9400332261 എന്ന നമ്പറില്‍ ബന്ധപ്പെടുക. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാകുന്നതാണ്.

സിബിസിഎസ്/സിആര്‍ 2020, നാലാം സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ ജൂലൈ 1 മുതല്‍ ആരംഭിക്കും. ഇന്റഗ്രേറ്റഡ് എല്‍എല്‍ബി 2020 പത്താം സെമസ്റ്റര്‍ പരീക്ഷകള്‍ ജൂണ്‍ 22 മുതലും അഞ്ചാം സെമസ്റ്റര്‍ പരീക്ഷകള്‍ ജൂലൈ 1 മുതലും ആരംഭിക്കുന്നതായിരിക്കും. ആറാം സെമസ്റ്റര്‍ യൂണിറ്ററി എല്‍എല്‍ബി 2020 പരീക്ഷകള്‍ ജൂണ്‍ 23 മുതലും ആരംഭിക്കുന്നതായിരിക്കും.