ക്ലാറ്റ് പരീക്ഷ ഓഗസ്റ്റില്‍; വിശദാംശങ്ങള്‍

കോവിഡ് ഭീഷണിയെ തുടര്‍ന്ന് നീട്ടിവച്ച കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റ് (ക്ലാറ്റ്) ഓഗസ്റ്റ് 22ന് നടക്കും. മെയ് 10ന് നടക്കാനിരുന്ന പരീക്ഷ ജൂണ്‍ 21ലേക്ക് മാറ്റിയിരുന്നു. കോവിഡ് രോഗികള്‍ വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് പരീക്ഷ വീണ്ടും നീട്ടിയിരിക്കുന്നത്.

പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയതി ജൂലൈ 10 വരെ നീട്ടിയിട്ടുണ്ട്. വെബ്‌സൈറ്റ്: consortiumofnlus.ac.in 
രാജ്യത്തെ നിയമ സര്‍വകലാശാലകളില്‍ പ്രവേശനം നേടുന്നതിനുള്ള പരീക്ഷയാണ് ക്ലാറ്റ്. ദി കണ്‍സോര്‍ഷ്യം ഓഫ് നാഷണല്‍ ലോ യൂണിവേഴ്സിറ്റിയാണ് പരീക്ഷ നടത്തുന്നത്.

Read more

ക്ലാറ്റ് പാസാകാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് 40 ശതമാനം മിനിമം മാര്‍ക്ക് നേടേണ്ടതുണ്ട്. റിസര്‍വ്ഡ് വിഭാഗത്തിന് മിനിമം മാര്‍ക്ക് 35 ശതമാനമാണ്. രണ്ട് മണിക്കൂറിനുള്ളില്‍ 150 ചോദ്യങ്ങളാണുണ്ടാവുക.
കൂടുതല്‍ വിവരങ്ങള്‍ക്ക്: clat@consortiumofnlus.ac.in
ഫോണ്‍: 080-47162020