കാലിക്കറ്റ് സര്‍വകലാശാല പി.ജി പ്രവേശനം: അപേക്ഷാതിയതി നീട്ടി

കാലിക്കറ്റ് സര്‍വകലാശാലയിലെ പിജി പ്രവേശന പരീക്ഷയ്ക്കും സ്വാശ്രയ കേന്ദ്രങ്ങള്‍, അഫിലിയേറ്റഡ് കോളജുകള്‍ എന്നിവിടങ്ങളില്‍ പിജി കോഴ്‌സുകളിലേക്കായുള്ള പ്രവേശന പരീക്ഷകള്‍ക്കും അപേക്ഷിക്കാനുള്ള തിയതി നീട്ടി.

മെയ് 30 വരെയാണ് അപേക്ഷാ തിയതി നീട്ടിയിരിക്കുന്നത്. പ്രവേശന പരീക്ഷയുടെ തിയതി പിന്നീട് അറിയിക്കും. വയനാട്, കോഴിക്കോട്, പാലക്കാട്, മലപ്പുറം, തൃശൂര്‍ എന്നീ ജില്ലകളില്‍ പരീക്ഷാ കേന്ദ്രങ്ങള്‍ ഉണ്ടാകും.

കൂടാതെ കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസിലെ നാനോസയന്‍സ് ആന്‍ഡ് ടെക്നോളജി പഠനവകുപ്പിലെ എംടെക് നാനോസയന്‍സ് ആന്‍ഡ് ടെക്നോളജി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വിജ്ഞാപനപ്രകാരം നിഷ്‌കര്‍ഷിച്ചിട്ടുള്ള നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് ജൂണ്‍ 26 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.