ബ്രിട്ടീഷ് കൗണ്‍സിലിന്റെ ഓണ്‍ലൈന്‍ സമ്മര്‍ സ്‌കൂള്‍ 2021 പ്രോഗ്രാം; പതിനൊന്നാം പതിപ്പ് പ്രഖ്യാപിച്ചു

  • ഇന്ത്യയുടെ സാംസ്‌ക്കാരിക പാരമ്പര്യം മനസിലാക്കാനും ഭാഷാ നൈപുണ്യവും ലൈഫ് സ്‌കില്ലുകളും കഥകള്‍, കവിതകള്‍ തുടങ്ങിയവയിലൂടെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു
  • 5-17 വയസ്സുള്ള കുട്ടികള്‍ക്ക് വിമര്‍ശനാത്മക ചിന്താരീതി, സര്‍ഗാത്മകത, ആശയവിനിമയ നൈപുണ്യങ്ങള്‍ എന്നിവ വികസിപ്പിക്കാന്‍ സഹായിക്കുന്നു
  • പൂര്‍ണ്ണമായും ഓണ്‍ലൈനായതും 2 ആഴ്ച്ച ദൈര്‍ഘ്യമുള്ളതുമായ തീം അധിഷ്ഠിത കോഴ്‌സ്, പഠനസംബന്ധ ഉദ്യമങ്ങളെല്ലാം ചെയ്യുന്നത് കുട്ടികള്‍ തന്നെ

ബ്രിട്ടീഷ് കൗണ്‍സില്‍ നടത്തുന്ന പ്രമുഖ സമ്മര്‍ സ്‌കൂള്‍ പ്രോഗ്രാമിന്റെ പതിനൊന്നാം പതിപ്പ് പ്രഖ്യാപിച്ചു. മാറിക്കൊണ്ടിരിക്കുന്ന ലോകത്തില്‍ വിജയിക്കാന്‍ ആവശ്യമായ ആത്മവിശ്വാസവും നൈപുണ്യങ്ങളും കുട്ടികള്‍ക്ക് ലഭ്യമാക്കാന്‍ ഇന്ത്യയില്‍ ഉടനീളമുള്ള രക്ഷിതാക്കളെ സഹായിക്കുന്ന പ്രോഗ്രാമാണിത്. 2010 മുതല്‍ നടന്നു വരുന്ന ബ്രിട്ടീഷ് കൗണ്‍സിലിന്റെ സമ്മര്‍ സ്‌കൂള്‍ പ്രോഗ്രാം ലക്ഷ്യമിടുന്നത്. ഇന്ത്യയിലുടനീളമുള്ള കുട്ടികളില്‍ 21-ാം നൂറ്റാണ്ടിന് ആവശ്യമായ ലൈഫ് സ്‌കില്ലുകള്‍ വളര്‍ത്തിയെടുക്കാനാണ്.

ഇന്ത്യന്‍ സ്‌കൂളുകളിലെ മാറ്റം സംഭവിച്ചു കൊണ്ടിരിക്കുന്ന പാഠ്യപദ്ധതി, നിലവിലെ കോവിഡ്-19 സാഹചര്യം എന്നിവ പരിഗണിച്ച് പുതുക്കിയ രീതിയിലാണ് 2021 പതിപ്പ് സംഘടിപ്പിക്കുന്നത്. പൂര്‍ണ്ണമായും ഓണ്‍ലൈനായ, ബ്രിട്ടീഷ് കൗണ്‍സിലിന്റെ #CraftingFutures സമ്മര്‍ സ്‌കൂള്‍ പ്രാഗ്രാം രൂപീകരിച്ചിരിക്കുന്നത് പങ്കെടുക്കുന്നവര്‍ക്ക് സ്വന്തം ശൈലിയും കഴിവുകളും കണ്ടെത്താനും ആശയവിനിമയ നൈപുണ്യങ്ങള്‍ മെച്ചപ്പെടുത്താനും സഹായിക്കുന്ന തരത്തിലാണ്.

ഇവിടെ ഡ്രൈവര്‍ സീറ്റിലുള്ളത് നിങ്ങളുടെ കുട്ടി തന്നെ ആയിരിക്കും, സര്‍ഗാത്മകത, വിമര്‍ശനാത്മക ചിന്താരീതി, പ്രശ്‌ന പരിഹാരം പോലുള്ള സമകാലീന ലൈഫ് സ്‌കില്ലുകള്‍ പരിപോഷിപ്പിക്കുമ്പോള്‍ തന്നെ അവരില്‍ ആത്മവിശ്വാസത്തിന്റെ വിത്തുകളും പാകുന്നു. ഇതൊരു സവിശേഷമായ തീം അധിഷ്ഠിത പ്രോഗ്രാമാണ് – ഇതിലൂടെ ലക്ഷ്യമിടുന്നത് ഇന്ത്യന്‍ സാംസ്‌ക്കാരിക പൈതൃകത്തെക്കുറിച്ച് കുട്ടികളില്‍ അവബോധം സൃഷ്ടിക്കല്‍, കലാരൂപങ്ങള്‍, ക്രാഫ്റ്റ്, ഡിസൈന്‍ എന്നിവയില്‍ ഫോക്കസ് ചെയ്യല്‍, പഴമയുടെ അറിവിനെ പുതുയുഗ സാഹചര്യത്തിലേക്ക് വ്യക്തിപരമാക്കി പ്രയോഗിക്കല്‍, ഭാഷ, റിയല്‍ വേള്‍ഡ് സ്‌കില്ലുകള്‍ എന്നിവ സ്വായത്തമാക്കല്‍ തുടങ്ങിയവയാണ്.

ഇന്ത്യന്‍ കലകളും സംസ്‌ക്കാരവും എന്ന ആഖ്യാന പശ്ചാത്തലത്തില്‍ കുട്ടികള്‍ കഥപറച്ചിലും എക്‌സ്പ്രഷനുകളും പഠിക്കും. വെറുതെ സ്‌ക്രീനിന് മുന്നിലിരുന്ന സമയം കളയാതെ കുട്ടികളില്‍ പഠിക്കാനുള്ള താല്‍പ്പര്യം വളര്‍ത്തുന്നതിനായി ഡിസൈന്‍ ചെയ്തിരിക്കുന്ന തനതായ തീം അധിഷ്ഠിത പ്രോഗ്രാമാണിത്. ഇന്ത്യന്‍ വിദ്യാഭ്യാസ മേഖലയും സ്‌കൂള്‍ പാഠ്യപദ്ധതികളും മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. കുട്ടികളുടെ ഇന്റര്‍പേഴ്‌സണല്‍ സ്‌കില്ലുകളില്‍ ശ്രദ്ധയൂന്നിക്കൊണ്ടുള്ള സമഗ്ര വികസനാണ് ഇത് ലക്ഷ്യമിടുന്നത്.

എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന, ആഗോളവത്ക്കരിക്കപ്പെട്ടൊരു ലോകത്ത് വിജയിക്കാന്‍ ആവശ്യമായ കഴിവുകള്‍ കുട്ടികളില്‍ പാകാനും ഇത് ലക്ഷ്യമിടുന്നു. ഈ വര്‍ഷത്തെ തീം #Crafting Futures എന്നതാണ്. ഫണ്‍, ഇന്ററാക്റ്റീവ്, ഇന്‍സ്പയറിംഗ് ലേര്‍ണിംഗ് മൊഡ്യൂള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത് 5-17 വയസ്സ് വരെയുള്ള കുട്ടികള്‍ക്കായാണ്. കുട്ടികള്‍ക്ക് പ്രായത്തിന് ചേര്‍ന്ന പഠനം നല്‍കുന്നതിനായി 5-6 വയസ്സ്, 7-12 വയസ്സ്, 13-17 വയസ്സ് എന്നിങ്ങനെ കുട്ടികളെ തരം തിരിച്ചിരിക്കുന്നു.

തീയതികള്‍:

ക്രാഫ്റ്റിംഗ് ഫ്യൂച്ചര്‍ ഒന്നാം ബാച്ച്: 26 ഏപ്രില്‍ – 07 മെയ്

ക്രാഫ്റ്റിംഗ് ഫ്യൂച്ചര്‍ രണ്ടാം ബാച്ച്: 10 മെയ് – 21 മെയ്

ക്രാഫ്റ്റിംഗ് ഫ്യൂച്ചര്‍ മൂന്നാം ബാച്ച്: 24 മെയ് – 04 ജൂണ്‍

*ശ്രദ്ധിക്കുക: 2 ആഴ്ച്ചകളിലായി ആകെ ചെലവഴിക്കുന്നത് 20 മണിക്കൂര്‍

വര്‍ക്ക്‌ഷോപ്പ് ഫീ: 2 തീമുകള്‍ക്ക് 5000 രൂപ