‘എന്റെ വാക്കിൽ പറഞ്ഞാൽ വിധിയാണ്, കാൻസർ ആരും വാങ്ങി കൊടുക്കുന്ന സമ്മാനം അല്ല’; സീമ നായർ
അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യയും ഇൻഫ്ളുവൻസറുമായ രേണു സുധിക്ക് കാൻസർ വന്നതും തുടർന്നുള്ള ചികിത്സയും മറ്റും സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം ആയിരുന്നു. പലരും രേണുവിനെ സന്ദർശിക്കുന്നതും മറ്റും സോഷ്യൽ മീഡിയയിൽ പലതരത്തിലുള്ള ചർച്ചകൾക്കും വിമർശനത്തിനും വഴിവെച്ചിരുന്നു. നടി സീമ നായരും രേണുവിനെ സന്ദർശിച്ചിരുന്നു. ഇപ്പോഴിതാ ക്യാൻസർ എന്ന രോഗം വിധിയാണെന്ന് കുറിക്കുകയാണ് നടി സീമ നായർ.
ഫേസ്ബുക്ക് കുറിപ്പിലാണ് സീമ നായർ ഇക്കാര്യം പറയുന്നത്. കുറെ ദിവസങ്ങൾ ആയി മനസ്സിൽ വരുന്ന ഒരു ചോദ്യമാണ് കാൻസർ എന്ന അസുഖം അവരവരുടെ തെറ്റ് കൊണ്ട് വരുന്നതാണോ എന്ന് സീമ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. ഈ ലോകത്ത് കോടികണക്കിന് ആൾക്കാർ ഇതിന്റെ ദുരിതത്തിൽ പെട്ട് തകർന്നു പോകുന്ന കാഴ്ചകൾ എന്നുമുണ്ടെന്നും പലതും കാണാൻ ഉള്ള കെൽപ്പില്ല എന്നും താരം പങ്കുവെക്കുന്നു.
കാൻസർ ആരും വാങ്ങി കൊടുക്കുന്ന സമ്മാനം അല്ല. സ്വയം ഇത് വന്നോട്ടെ എന്ന് കരുതി തേടി പോയി വാങ്ങുന്നതുമല്ല. എന്റെ വാക്കിൽ പറഞ്ഞാൽ ഇത് വിധിയാണ്. അപ്പോൾ അതിനെ നേരിടുക എന്നത് മാത്രമേ പറ്റുകയുള്ളു എന്നും സീമ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റ്
കഴിഞ്ഞ കുറെ ദിവസങ്ങൾ ആയി മനസ്സിൽ വരുന്ന ഒരു ചോദ്യം? ?കാൻസർ എന്ന അസുഖം അവരവരുടെ തെറ്റ് കൊണ്ട് വരുന്നതാണോ?? അവർ അവർക്കിഷ്ടമുള്ള ജോലി ചെയ്ത് ജീവിച്ചത് കൊണ്ട് വരുന്നതാണോ?? അങ്ങനെ ആണെങ്കിൽ എന്റെ ജീവിതത്തിലേക്കു കടന്നു വന്ന, ഈ രോഗം പിടിപെട്ട ആരും തെറ്റുകാരോ, കുറ്റക്കാരോ ആയിരുന്നില്ല… ഞാൻ കണ്ട ഏറ്റവും മനുഷ്യ സ്നേഹിയും, ആരെയും ഉപദ്രവിക്കാത്ത ആളും ആയിരുന്നു എന്റെ അമ്മ… നമുക്ക് കഴിക്കാൻ ഇല്ലെങ്കിലും മറ്റുള്ളവരുടെ അടുപ്പ് പുകയണം എന്ന് കരുതിയ സ്നേഹനിധി, കഷ്ട്ടപെട്ടതിൽ തൊണ്ണൂറ് ശതമാനവും മറ്റുള്ളവർക്ക് കൊടുത്ത ആൾ, അമ്മക്ക് ഇത് വന്നപ്പോൾ തകർന്നുപോയി എല്ലാവരും, ഒരിക്കലും പ്രതീക്ഷിച്ചില്ല ഇങ്ങനെ അസുഖം വരുമെന്ന്..
ഇത് വന്നു പോകുന്നതല്ലേ? ?ഈ ലോകത്ത് കോടികണക്കിന് ആൾക്കാർ ഇതിന്റെ ദുരിതത്തിൽ പെട്ട് തകർന്നു പോകുന്ന കാഴ്ചകൾ എന്നുമുണ്ട്.. പലതും കാണാൻ ഉള്ള കെൽപ്പില്ല.. ഈ മഹാമാരിയെ തുടച്ചു നീക്കാനും കഴിയുന്നുമില്ല.. ഇത് ആരും വാങ്ങി കൊടുക്കുന്ന സമ്മാനം അല്ല.. സ്വയം ഇത് വന്നോട്ടെ എന്ന് കരുതി തേടി പോയി വാങ്ങുന്നതുമല്ല, എന്റെ വാക്കിൽ പറഞ്ഞാൽ ഇത് വിധിയാണ്.. അപ്പോൾ അതിനെ നേരിടുക എന്നത് മാത്രമേ പറ്റുകയുള്ളു.. നിങ്ങൾക്ക് ഇതിനെ കുറിച്ചുള്ള അഭിപ്രായം എന്താണ്?? നിങ്ങളുടെ മനസ്സിൽ ഉള്ളത് എഴുതുക.. കുറ്റപ്പെടുത്തലുകൾ അല്ല, എനിക്കു കേൾക്കേണ്ടത്.. അഭിപ്രായം ആണ്.. എനിക്കൊരു പണിയും ഇല്ലേ എന്ന് ചോദിക്കുന്നവരോട്, ഒന്നേ എനിക്കു പറയാനുള്ളു.. നിങ്ങൾക്കൊക്കെ ഓരോ പണി ഇല്ലേ?? അതുപോലെ ഞാനും ഇഷ്ട്ടപെടുന്നു ചില കാര്യങ്ങൾ.
‘ചുറുചുറുക്കുള്ള യുവനേതാവ്’; സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയെ എൻഡിഎ സഖ്യത്തിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി
‘ദിവസവും 20 മണിക്കൂറിലധികം ജോലി ചെയ്യും, പുലർച്ചെ 4 മണിക്ക് എല്ലാ വകുപ്പുകളിലേക്കും വിളിച്ച് എന്താണ് സംഭവിച്ചതെന്ന് ചോദിക്കും’: മന്ത്രി ആധവ് അർജുന