ഫ്രഷ്‌നെസിന്റെയും ബ്യൂട്ടിയുടെയും പുതിയ ട്വിസ്റ്റുമായി യാര്‍ഡ്‌ലേ ടാല്‍ക്

വീടുകളില്‍ തന്നെ അടച്ചു പൂട്ടി ഇരുന്നപ്പോഴും ഉയര്‍ച്ചകളേക്കാള്‍ കൂടുതല്‍ താഴ്ച്ചകള്‍ നേരിട്ടപ്പോഴും കഴിഞ്ഞ വര്‍ഷം എന്നത് പുതിയ സാധ്യതകള്‍ അടുത്തറിയാനൊരു അവസരമായിരുന്നു. സജീവമായിരിക്കാന്‍ ലോകം പുതുവഴികള്‍ തിരഞ്ഞെടുത്തപ്പോള്‍, മുമ്പത്തെക്കാളേറെ ആത്മവിശ്വാസത്തോടെയും ബലത്തോടെയും മുന്നോട്ടു കുതിച്ചത് സ്ത്രീകള്‍ തന്നെയാണ്. ഒരിക്കലും വിട്ടുകൊടുക്കാത്ത മനോവീര്യവും ഫ്രഷ് വീക്ഷണകോണില്‍ കാര്യങ്ങള്‍ നോക്കിക്കാണാനുള്ള കഴിവുകളുമായി സ്ത്രീകള്‍ അതിജീവിക്കുക മാത്രമല്ല ചെയ്തത്, കൂടുതല്‍ തിളങ്ങുക കൂടിയായിരുന്നു.

ഇന്നത്തെ സ്ത്രീകളുടെ ഫ്രഷും വിട്ടുകൊടുക്കാത്തതുമായ ആറ്റിറ്റിയൂഡ് ആഘോഷിക്കുന്നതിനായി, പേഴ്‌സണല്‍ കെയര്‍ വിഭാഗത്തിലുള്ള ലോകത്തിലെ ഏറ്റവും പഴയതും വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ ആന്‍ഡ് ലൈറ്റിംഗിന്റെ കീഴിലുള്ള ബ്രാന്‍ഡുമായ യാര്‍ഡ്ലേ, അവരുടെ ഉല്‍പ്പന്നമായ യാര്‍ഡ്ലേ ടാല്‍ക്കിനായി പുതിയ ക്യാമ്പെയ്ന്‍ പുറത്തിറക്കി. കോണ്‍ട്രാക്റ്റ് മുംബൈ ആശയവത്ക്കരിച്ച ക്യാമ്പെയ്ന്‍ ഫോക്കസ് ചെയ്യുന്നത് ടാല്‍ക്കിന്റെ നേരിട്ടുള്ള പ്രയോജനങ്ങളായ ബ്യൂട്ടി, ഫ്രഷ്‌നെസ്, ഗ്ലോ തുടങ്ങിയവയാണ്.

ഒപ്പം, എന്തിനെയും എത്തിപ്പിടിക്കാന്‍ പോന്ന ശേഷിയുള്ളവരും പേടിയില്ലാത്തവരുമായ ആധുനിക സ്ത്രീകളുടെ മനോവീര്യവും കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാനുള്ള പ്രചോദനവും ഇതില്‍ ചിത്രീകരിച്ചിരിക്കുന്നു. ഇരുപതുകളുടെ മദ്ധ്യത്തിലുള്ള ഒരു പെണ്‍കുട്ടി മോഡേണ്‍ സംഗീതത്തിന് ക്ലാസിക്കല്‍ നൃത്തം വയ്ക്കുന്നതിന്റെ ദൃശ്യങ്ങളാണ് പരസ്യത്തിലുള്ളത്. അവരുടെ ഇന്‍സ്ട്രക്ടര്‍, പൊതുജനങ്ങള്‍ക്ക് മുമ്പില്‍ ഇത് പെര്‍ഫോം ചെയ്യാന്‍ പറയുമ്പോള്‍, അവര്‍ തന്റെ പെര്‍ഫോമന്‍സ് ലോകത്തിന് മുഴുവനായും പങ്കിടാനാണ് തിരഞ്ഞെടുക്കുന്നത്. വലിയ പ്രതികരണമാണ് അവരുടെ പ്രകടനത്തിന് ലഭിക്കുന്നത്.

“വര്‍ഷങ്ങളായി യാര്‍ഡ്ലേ ലണ്ടന്‍ എന്നത് വിശ്വാസത്തിന്റെയും ക്വാളിറ്റിയുടെയും പ്രതീകമാണ്. കഴിഞ്ഞ 250 വര്‍ഷത്തെ സമ്പന്നമായ പാരമ്പര്യത്തില്‍ നിന്ന് ആര്‍ജിച്ചെടുത്ത വൈദഗ്ദ്ധ്യമാണ് യാര്‍ഡ്ലേയുടെ കൈമുതല്‍. ഞങ്ങളുടെ ഏറ്റവും പുതിയ ടാല്‍ക്ക് ഉപഭോക്താക്കളുടെ ആവശ്യത്തിന് കൂടുതല്‍ ഇണങ്ങുന്ന തരത്തിലുള്ള പ്രൊപ്പോസിഷന്‍ മുന്നോട്ടു വെച്ച് ഉപഭോക്താക്കളുമായി ബ്രാന്‍ഡിനെ കൂടുതല്‍ അടുപ്പിക്കുന്നു. ഏറ്റവും മികച്ച ഫ്‌ളോറല്‍ ചേരുവകളില്‍ നിന്ന് നിര്‍മ്മിക്കുന്ന യാര്‍ഡ്‌ലെ ടാല്‍ക്ക് നിങ്ങളിലെ ഏറ്റവും മികച്ച വേര്‍ഷന്‍ പുറത്തു കൊണ്ടുവരുമെന്നാണ് ഈ ഫിലിം കാണിക്കുന്നത്. ഇത് ഏറ്റവും മികച്ച ഫ്രഷ്‌നെസ് മാത്രമല്ല നല്‍കുന്നത്, ഇത് നിങ്ങളുടെ ലുക്ക് മെച്ചപ്പെടുത്തുകയും അടുത്ത കാല്‍വെയ്പ്പിനുള്ള ആത്മവിശ്വാസം നല്‍കുകയും ചെയ്യും” – യാര്‍ഡ്ലേ ഇന്ത്യയുടെ ബിസിനസ്സ് ഹെഡും വൈസ് പ്രസിഡന്റുമായ മനീഷ് വ്യാസ് പറഞ്ഞു.

“”പുതിയ സാധാരണത്വത്തിന്റെ ഒരു പ്രത്യേകത നിങ്ങളെ തന്നെ എടുത്തുകാണിക്കാനും നിങ്ങളുടെ കഴിവുകളെ ലോകത്തിന് മുന്നില്‍ തുറന്നു കാണിക്കാനും അവസരം ലഭിക്കുന്നു എന്നതാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇത് കൂടുതല്‍ ആളുകള്‍ ഏറ്റെടുത്തു തുടങ്ങിയിട്ടുണ്ട്. ഈ പരസ്യാഖ്യാനത്തിന്റെ പശ്ചാത്തലം ഇതാണ്. സ്വാഭാവികമായി പുതിയ കാല്‍വെയ്പ്പുകള്‍ നടത്താനും പരിമിതികളെ മറികടക്കാനുമുള്ള ആത്മവിശ്വാസവും ഫ്രഷ്‌നെസും നല്‍കുന്നൊരു ടാല്‍ക്ക്”” – കോണ്‍ട്രാക്റ്റ് മുംബൈ, EVP-യും ജനറല്‍ മാനേജരുമായ അയന്‍ ചക്രവര്‍ത്തി പറഞ്ഞു.

“ടാല്‍ക്കം പൌഡറിനെ ഫംഗ്ഷണലായാണ് സാധാരണ കാണുന്നത്. ഞങ്ങള്‍ക്കത് മാറ്റണമെന്നുണ്ടായിരുന്നു. ടാല്‍ക്കിനെ ബ്യൂട്ടി റിച്വലായി ഉപയോഗിച്ച് പുതിയ ഉയരങ്ങള്‍ കീഴടക്കുവെന്നായിരുന്നു ഞങ്ങള്‍ക്ക് ഉപഭോക്താക്കളോട് പറയാനുണ്ടായിരുന്നത്. ഫ്രഷ്‌നെസിനെ എടുത്തുകാണിക്കുന്നൊരു കഥാപശ്ചാത്തലത്തില്‍ ഫ്രഷ് ഫീലിംഗും ഫ്രഷ് തിങ്കിംഗും നല്‍കാനായി. അതോടൊപ്പം ഇതിലെ ഫ്യൂഷന്‍ ഡാന്‍സ് വീണ്ടും വീണ്ടും കാണാന്‍ നമ്മെ പ്രേരിപ്പിക്കുന്നു” – കോണ്‍ട്രാക്റ്റ് മുംബൈ, എക്സിക്യൂട്ടീവ് ക്രിയേറ്റീവ് ഡയറക്റ്റര്‍, രാഹുല്‍ ഘോഷ് പറഞ്ഞു.