'പുതിയൊരു പുഞ്ചിരി', മുച്ചുണ്ടിനെ കുറിച്ചുള്ള ബോധവത്കരണവുമായി ഹിമാലയ ലിപ് കെയറിന്റെ പുതിയ കാമ്പെയ്ന്‍

  • ലോക പുഞ്ചിരി ദിനത്തില്‍ സ്‌മൈല്‍ ട്രെയിന്‍ ഇന്ത്യ എന്ന NGO-യുമായി ചേര്‍ന്ന്, “പുതിയൊരു പുഞ്ചിരി” എന്ന കാമ്പെയ്ന്‍ അവതരിപ്പിച്ചു

ലോക പുഞ്ചിരി ദിനത്തോട് അനുബന്ധിച്ച് ഇന്ത്യയിലെ മുന്‍നിര വെല്‍നെസ് കമ്പനിയായ ഹിമാലയ ഡ്രഗ് കമ്പനി സാമൂഹിക മാറ്റത്തിനുള്ള അവരുടെ ഫ്‌ളാഗ്ഷിപ്പ് പദ്ധതിയായ “മുസ്‌ക്കാന്‍” മധ്യപ്രദേശിലേക്കും ഛത്തീസ്ഗഡിലേക്കും വ്യാപിപ്പിച്ചു. ക്ലെഫ്റ്റ് ലിപ് ആന്‍ഡ് പാലറ്റ് അല്ലെങ്കില്‍ മുച്ചുണ്ടിനെ കുറിച്ചുള്ള ബോധവത്കരണം നടത്തുക എന്ന ഉദ്ദേശ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയാണിത്. ലോകത്തിലെ തന്നെ മുന്‍നിര ക്ലെഫ്റ്റ് സംഘടനയായ സ്‌മൈല്‍ ട്രെയ്‌നുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതിയിലൂടെ മുച്ചുണ്ടുള്ള കുട്ടികള്‍ക്ക് ചികിത്സ നല്‍കും.

“പുതിയൊരു പുഞ്ചിരി” (ഏക് നയീ മുസ്‌ക്കാന്‍) പദ്ധതിയിലൂടെ ഹിമാലയ ലിപ് കെയര്‍ താഴേക്കിടയില്‍ മുച്ചുണ്ട് സംബന്ധിച്ച ചികിത്സയുടെ ബോധവത്കരണ പ്രചാരണം നടത്തും. എട്ടു വയസ്സുകാരനായ മുന്‍മുന്റെ പ്രചോദനകരമായ ജീവിതകഥ പറയുന്ന വീഡിയോയിലൂടെയാണ് കാമ്പെയ്ന്‍ ആരംഭിച്ചിരിക്കുന്നത്. സുരക്ഷിതമായൊരു ക്ലെഫ്റ്റ് ശസ്ത്രക്രിയയിലൂടെ മുന്‍മുന്റെ ജീവിതം എങ്ങനെ മാറി മറിഞ്ഞു എന്നാണ് ഈ വീഡിയോ പറയുന്നത്.

“പുതിയൊരു പുഞ്ചിരി പദ്ധതി ഞങ്ങള്‍ക്ക് അത്രമേല്‍ പ്രിയപ്പെട്ടതാണ്. വെല്‍നെസിലൂടെ ഹാപ്പിനെസ് (ക്ഷേമത്തിലൂടെ സന്തോഷം) എന്ന ഞങ്ങളുടെ ബ്രാന്‍ഡ് തത്വം അതേപടി ഉള്‍ക്കൊള്ളുന്ന ഒന്നാണിതെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ജീവിതത്തെ അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ മാറ്റിമറിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഹിമാലയ തുടരുകയാണ്. നിലവിലെ സാമൂഹിക പരിതസ്ഥിതിയുടെ സാഹചര്യത്തിലും ഈ കോസിനോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയ്ക്ക് വിള്ളല്‍ വീഴുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഞങ്ങള്‍ പുതിയ മാനദണ്ഡങ്ങള്‍ മുന്നോട്ടു വെച്ചിട്ടുണ്ട്. സ്‌മൈല്‍ ട്രെയ്ന്‍ ഇന്ത്യയുമായുള്ള ഞങ്ങളുടെ സഹകരണത്തിലൂടെ കഴിഞ്ഞ അഞ്ചു വര്‍ഷമായി ഇന്ത്യയില്‍ ഉടനീളമുള്ള നിരവധി കുടുംബങ്ങളിലെ കുട്ടികള്‍ക്ക് മുച്ചുണ്ട് ശസ്ത്രക്രിയ നടത്തി അവരിലൊക്കെ പുഞ്ചിരി വിരിയിക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. മുച്ചുണ്ടുമായി ജീവിക്കുന്ന നിരവധി കുട്ടികളുടെ ജീവിതം മാറ്റി മറിക്കുന്ന പദ്ധതിയുമായി മുന്നോട്ടു പോകാനും അവരെ അവരുടെ ലക്ഷ്യപ്രാപ്തിയിലേക്ക് നയിക്കാനുമുള്ള പ്രവൃത്തികള്‍ ഞങ്ങള്‍ തുടരും” – ഹിമാലയ ഡ്രഗ് കമ്പനി, കണ്‍സ്യൂമര്‍ പ്രോഡക്റ്റ്‌സ് ഡിവിഷന്‍, ബിസിനസ് ഡയറക്റ്റര്‍, രാജേഷ് കൃഷ്ണമൂര്‍ത്തി പറഞ്ഞു.

പദ്ധതിയുടെ ഭാഗമായി മധ്യപ്രദേശിലെയും ഛത്തീസ്ഗഡിലെയും ആളുകളിലേക്ക് എത്തിച്ചേരുന്നതിനായി മള്‍ട്ടിമീഡിയ അവേര്‍നെസ് ക്യാമ്പെയ്‌നും ഞങ്ങള്‍ തുടങ്ങിയിട്ടുണ്ട്. സ്‌മൈല്‍ ട്രെയ്ന്‍ ഇന്ത്യയുടെ ടോള്‍ ഫ്രീ ക്ലെഫ്റ്റ് ഹെല്‍പ്പ്‌ലൈന്‍ നമ്പരായ 1800-103-8301 -ല്‍ വിളിച്ച് ആളുകള്‍ക്ക് വിവരങ്ങള്‍ ആരായുകയും സൗജന്യ ക്ലെഫ്റ്റ് ചികിത്സ നേടുകയും ചെയ്യാം. “ഇന്ത്യയില്‍ ഓരോ വര്‍ഷവും 35000 കുട്ടികളാണ് മുച്ചുണ്ടുമായി ജനിക്കുന്നത്. ഇത് ഭക്ഷണം കഴിക്കുന്നതിനും ശ്വസിക്കുന്നതിനും കേള്‍വിക്കും സംസാരത്തിനും ബുദ്ധിമുട്ടുകളുണ്ടാക്കുന്ന അസുഖമായതിനാല്‍ അവരുടെ ജീവിതത്തെ തന്നെ ഇത് പ്രതികൂലമായി ബാധിക്കുന്നു. സുരക്ഷിതമായ ശസ്ത്രക്രിയയിലൂടെ മുച്ചുണ്ട് ചികിത്സിക്കാനാകും എന്ന അറിവ് പലര്‍ക്കുമില്ല. രോഗികളെയും ആരോഗ്യപ്രവര്‍ത്തകരെയും ഒരുപോലെ സംരക്ഷിക്കുന്ന തരത്തില്‍ മെച്ചപ്പെടുത്തിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ മധ്യപ്രദേശിലെയും ഛത്തീസ്ഗഡിലെയും ഞങ്ങളുടെ പാര്‍ട്ണര്‍ ആശുപത്രികള്‍ പതുക്കെ ക്ലെഫ്റ്റ് ശസ്ത്രക്രിയകള്‍ പുനരാരംഭിക്കുകയാണ്. രോഗികള്‍ക്ക് സൌജന്യ ചികിത്സയ്ക്കുള്ള പിന്തുണയാണ് ഞങ്ങള്‍ നല്‍കുന്നത്. ഹിമാലയ ഡ്രഗ് കമ്പനിയുമായുള്ള സഹകരണത്തില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നിരവധി ജീവിതങ്ങളില്‍ പുഞ്ചിരി വിരിയിക്കാന്‍ ഈ ഉദ്യമത്തിനായിട്ടുണ്ട്” – സ്‌മൈല്‍ ട്രെയ്ന്‍, വൈസ് പ്രസിഡന്റും ഏഷ്യയുടെ റീജ്യണല്‍ ഡയറക്റ്ററുമായ മമ്താ കരോള്‍ പറഞ്ഞു.

ഈ വര്‍ഷത്തെ ക്യാമ്പെയ്‌ന് പിന്തുണയുമായി എത്തിയിരിക്കുന്നത് അര്‍ജുനാ അവാര്‍ഡ് ജേതാവും കോമണ്‍വെല്‍ത്ത് സ്വര്‍ണ മെഡല്‍ ജേതാവുമായ ഗീതാ ഫൊഗാട്ടാണ്. “ഒരു റെസ്ലര്‍ എന്ന നിലയില്‍ എന്റെ ജീവിതയാത്രയില്‍ നിരവധി വെല്ലുവിളികള്‍ നേരിട്ടിട്ടുണ്ട്, പക്ഷെ ഒരിക്കലും സ്വപ്നത്തെ കൈവിട്ടിട്ടില്ല. എല്ലാ കുട്ടികള്‍ക്കും ഒരു സ്വപ്നമുണ്ടാകും, മുച്ചുണ്ടു പോലൊരു രോഗം അതിന് തടസ്സമായി നിലകൊള്ളാന്‍ പാടില്ല. കുട്ടികളെ ആരോഗ്യകരവും സന്തുഷ്ടവും സംതൃപ്തിയും നിറഞ്ഞൊരു ജീവിതത്തിന് തയ്യാറാക്കുന്ന മുസ്‌ക്കാന്‍ പോലൊരു പദ്ധതിയുമായി സഹകരിക്കുന്നതില്‍ എനിക്ക് അങ്ങേയറ്റം സന്തോഷമുണ്ട്. ചെറിയൊരു ശസ്ത്രക്രിയയ്ക്ക് ഒരാളുടെ ജീവിതം എങ്ങനെ മാറ്റിമറിക്കാന്‍ കഴിയുമെന്നും അവരുടെ ഭാവി കരുപ്പിടിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിക്കാന്‍ കഴിയുമെന്നും സൂചിപ്പിക്കുന്നതാണ് ഇത്തരം ഉദ്യമങ്ങള്‍” – ഗീതാ ഫൊഗാട്ട് പറഞ്ഞു.

ലിപ് കെയര്‍ വിഭാഗത്തിലെ മുന്‍നിര ബ്രാന്‍ഡുകളിലൊന്നാണ് ഹിമാലയ. മുസ്‌ക്കാനിലൂടെ ക്ലെഫ്റ്റ് കെയര്‍ സംബന്ധിച്ച ബോധവത്ക്കരണം നടത്താനും രാജ്യത്തുടനീളമുള്ള കുട്ടികളില്‍ കൂടുതല്‍ പുഞ്ചിരി വിടര്‍ത്താനും ഹിമാലയ ലിപ് കെയര്‍ നിരന്തരമായി ശ്രമിക്കുന്നുണ്ടായിരുന്നു. ബോധവത്ക്കരണം നടത്തുന്നത് കൂടാതെ ഓരോ ഹിമാലയ ലിപ് കെയര്‍ ഉല്‍പ്പന്നം വില്‍ക്കുമ്പോഴും മുസ്‌ക്കാനിലേക്ക് കമ്പനി 3 രൂപ നല്‍കുന്നു. ഹിമാലയ ലിപ് കെയര്‍ എല്ലാ വര്‍ഷവും ബോധവത്ക്കരണ ക്യാമ്പെയ്‌നുകള്‍ നടത്താറുണ്ട്. പരമാവധി ആളുകളിലേക്ക് ക്ലെഫ്റ്റ് സംബന്ധിച്ച ബോധവത്ക്കരണം എത്തിക്കുകയാണ് ലക്ഷ്യം.

മുച്ചുണ്ടിനെ കുറിച്ച്:

ക്ലെഫ്റ്റ് ലിപ്പ് ഒപ്പം/അല്ലെങ്കില്‍ പാലറ്റ് ജന്മനാ ഉള്ളൊരു രോഗാവസ്ഥയാണ്. ഭ്രൂണരൂപീകരണ സമയത്ത് ചില ഫേഷ്യല്‍ ടിഷ്യൂകള്‍ ശരിയായി കൂടിച്ചേരാത്തതാണ് ഈ രോഗാവസ്ഥയുടെ കാരണം. ലോകത്ത് ഒരു ദിവസം 540 നവജാത ശിശുക്കള്‍ ക്ലെഫ്റ്റുമായി ജനിക്കുന്നു. ഇന്ത്യയില്‍ ഒരു വര്‍ഷം 35000 പേര്‍ ഇത്തരത്തില്‍ ജനിക്കുന്നുണ്ടെന്നാണ് കണക്കുകള്‍. മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ പ്രതിവര്‍ഷം 3500 പേര്‍ ഇത്തരത്തില്‍ ക്ലെഫ്റ്റുമായി ജനിക്കുന്നുണ്ട്. മുച്ചുണ്ടിന് ചികിത്സ കിട്ടാത്തവര്‍ മിക്കപ്പോഴും ഒറ്റപ്പെട്ട് കഴിയുന്നതായാണ് കാണാന്‍ കഴിയുന്നത്. അതിലുപരി ഭക്ഷണം കഴിക്കാനും ശ്വസിക്കാനും കേള്‍ക്കാനും സംസാരിക്കാനുമൊക്ക ഇവര്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിടാറുണ്ട്. മുച്ചുണ്ടുള്ളവര്‍ക്ക് സ്ഥിരമായി ഇഎന്‍ടി ഇന്‍ഫെക്ഷനുകളും ഉണ്ടാകാറുണ്ട്.

ഇന്ത്യയില്‍ നിലനില്‍ക്കുന്ന പട്ടിണി, അറിവില്ലായ്മ എന്നിവയാല്‍ 50%-ത്തില്‍ താഴെ കുട്ടികള്‍ക്ക് മാത്രമാണ് മുച്ചുണ്ടിന് ചികിത്സ ലഭിക്കുന്നത്. ചികിത്സ ലഭിക്കാത്ത കുട്ടികള്‍ സമൂഹത്തില്‍ ഒറ്റപ്പെടല്‍ അനുഭവിക്കുന്നു. പലപ്പോഴും കേള്‍വിയും സംസാരവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകള്‍ കാരണം പഠനം ഉപേക്ഷിക്കേണ്ടി വരുന്നു, ഇത് ജോലി സാധ്യതകള്‍ക്കും മങ്ങലേല്‍പ്പിക്കുന്നു. മുച്ചുണ്ടിന്റെ ശസ്ത്രക്രിയകള്‍ സുരക്ഷിതമാണ്, മാറ്റം പെട്ടെന്ന് തന്നെ അറിയാനും കഴിയും. 1999 മുതല്‍ സ്‌മൈല്‍ ട്രെയ്‌ന്റെ സ്ഥിരതയുള്ള മോഡല്‍, ഇന്ത്യയിലുള്ള വിവിധ ആശുപത്രികള്‍ക്കും മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്കും മുച്ചുണ്ടിന്റെ സൌജന്യ ചികിത്സയ്ക്ക് ആവശ്യമായ പരിശീലനവും ഫണ്ടിംഗും വിഭവങ്ങളും ഒരുക്കി നല്‍കുന്നു. സ്‌മൈല്‍ ട്രെയ്‌നിന് ഇതുവരെ ലോകത്ത് 1.5 ദശലക്ഷം ചുണ്ടുകളില്‍ പുഞ്ചിരി വിരിയിക്കാന്‍ സാധിച്ചിട്ടുണ്ട്