ആഹാരത്തിലും ശുചിത്വം പാലിക്കാം; പഴങ്ങളും പച്ചക്കറിയും കഴുകാനുള്ള ‘ജിഫി’ അവതരിപ്പിച്ച് വിപ്രോ കണ്‍സ്യൂമര്‍ കെയര്‍

പഴങ്ങളും പച്ചക്കറികളും കഴുകാനുള്ള ‘ജിഫി’ അണുക്കള്‍, കീടനാശിനി, അഴുക്ക് എന്നിവ ഇല്ലാതാക്കുന്നു

വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ ആന്‍ഡ് ലൈറ്റിംഗ് ഇന്ന് പഴങ്ങളും പച്ചക്കറികളും കഴുകാനുള്ള ജിഫി അവതരിപ്പിച്ചു. 100 ശതമാനവും പ്രകൃതിദത്തമായ ചേരുവകളാല്‍ നിര്‍മ്മിച്ചിരിക്കുന്ന ഉല്‍പ്പന്നമാണിത്. കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ കൈകഴുകുന്നതും ഫെയ്‌സ് മാസ്‌ക്കുകള്‍ ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതുമായി ബന്ധപ്പെട്ട വ്യക്തമായ മാനദണ്ഡങ്ങള്‍ നിലവിലുണ്ട്.

എന്നാല്‍ പഴങ്ങളും പച്ചക്കറികളും വൃത്തിയായും സുരക്ഷിതമായും സൂക്ഷിക്കുന്നത് സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളൊന്നും നിലവിലില്ല. ഇവയില്‍ അണുക്കളും കീടനാശിനികളുടെ സാന്നിദ്ധ്യവും ഉണ്ടെന്ന ധാരണ ആളുകള്‍ക്കിടയിലുണ്ട്.

ഇന്ത്യയിലെ ഒട്ടുമിക്ക വീടുകളിലും പഴങ്ങളും പച്ചക്കറികളും കഴുകാന്‍ പച്ചവെള്ളത്തെയാണ് ആശ്രയിക്കുന്നത്. പഴങ്ങളും പച്ചക്കറികളും കഴുകാനുള്ള ജിഫി കാര്യക്ഷമമായ ക്ലെന്‍സിംഗ് പരിഹാരമാണ് മുന്നോട്ട് വെയ്ക്കുന്നത്. ഉപ്പ്, വിനാഗിരി തുടങ്ങിയ പ്രകൃതിദത്തമായ ചേരുവകളാണ് ജിഫിയിലുള്ളത്. ഇവയ്ക്ക് അണുക്കളെയും വാക്‌സും കീടനാശിനികളും അഴുക്കും കഴുകി കളയാനുള്ള ശേഷിയുണ്ട്